ബാംഗ്ലൂരിൽ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന സംഗതികളിലൊന്ന് ഇവിടുത്തെ യാത്രയാണ്. ക്യാബും മെട്രോയും ബസും ഉണ്ടെങ്കിലും സ്ഥിരം യാത്ര ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം വരുമാനത്തിന്റെ ഒരു ഭാഗം യാത്രാ ചെലവുകൾക്കു മാത്രമായി പോകും. സ്കൂൾ യാത്രകൾക്കായി ബസുകളെ ആശ്രയിക്കുന്ന കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും യാത്ര ഒരു ചെലവ് തന്നെയാണ്.
ഇപ്പോഴിതാ, വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഓഫർ പാസുമായി വന്നിരിക്കുകയാണ് ബിഎംടിസി. ബിഎംടിസിയുടെ ബസുകളിൽ പാസ് ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ്. അധികൃതർ. ബിഎംടിസിയുടെ വജ്ര പാസ് എന്താണെന്നും എങ്ങനെ ഇത് പ്രയോജനപ്പെടുത്താമെന്നും നോക്കാം.

1200 രൂപയുടെ വജ്ര പാസ് എടുത്താൽ ബിഎംടിസിയുടെ ഓർഡിനറി, വജ്ര (നോൺ എയർപോർട്ട്, എസി വോൾവോ) ബസ് സർവീസുകളിൽ പ്രതിമാസം 1,200 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. സ്ഥിരം ബസില്‍ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഈ പാസ് വളരെ ഉപകാരപ്രദമായ ഒന്നായിരിക്കും.
ഇതിനായി www.mybmtc.karnataka.gov.in ൽ നിന്ന് വിദ്യാർത്ഥികളുടെ ബസ് പാസ് അപേക്ഷ പ്രിന്റ് ഔട്ട് എടുക്കുകയാണ് ആദ്യം വേണ്ടത് തുടർന്ന് അത് പൂരിപ്പിച്ച് അവരവരുടെ സ്കൂൾ/കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുക. തുടർന്ന് വിദ്യാർത്ഥികൾ ഈ സാക്ഷ്യപ്പെടുത്തിയ പാസ് അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ ഫീസ് അടയ്‌ക്കുകയും വേണം.
ഫീസ് അടയ്ക്കേണ്ട സ്ഥലങ്ങൾ
കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ബനശങ്കരി ടിടിഎംസി, ശിവാജിനഗർ ബസ് സ്റ്റേഷൻ, കെങ്കേരി ബസ് ടെർമിനൽ, വൈറ്റ്ഫീൽഡ് ടിടിഎംസി, കടുഗോഡി ബസ് സ്റ്റേഷന്‍, ശാന്തിനഗർ ടിടിഎംസി, ഡോംലൂർ ടിടിഎംസി, ഹെബ്ബാൽ, ഇലക്ട്രോണിക്‌സ് സിറ്റി (ഡിപ്പോ 19), യെലഹങ്ക പഴയ ബസ് സ്റ്റാൻഡ്, സർജാപൂർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വജ്ര പാസ് അപേക്ഷ സമർപ്പിക്കേണ്ട സ്ഥലങ്ങൾ.
അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി സ്കീം ഉള്ളതിനാൽ പെൺകുട്ടികൾക്ക് പാസെടുക്കേണ്ടതില്ല. പകരം ആധാർ കാർഡ് കാണിച്ചാൽ മതിയാകും.
ഇത് കൂടാതെ സ്റ്റുഡന്‍റ് പാസ്, ജനറല് പബ്ലിക് പാസ്, സീനിയർ സിറ്റിസൺ പാസ്., ഡിപെൻഡെന്‍റ് പാസ്, ഡിസേബിൾഡ് പാസ്, ഫ്രീഡം ഫൈറ്റർ പാസ് തുടങ്ങിയ മറ്റു പാസുകളും ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












