Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: രാവിലെ മഴയും മൂടൽമഞ്ഞും, താപനില താഴ്ന്നു.. വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്...

ബെംഗളൂരു കാലാവസ്ഥ: രാവിലെ മഴയും മൂടൽമഞ്ഞും, താപനില താഴ്ന്നു.. വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്...

ബെംഗളൂരു തണുപ്പിന്‍റെ പിടിയിലാണ്. കോടമഞ്ഞും തണുപ്പും ഒക്കയായി വിന്‍റര്‍ സീസണിലേക്ക് നഗരം കടന്നു. തണുപ്പിനൊപ്പം മഴ കൂടി എത്തിയതാണ് ബാംഗ്ലൂരിലെ പുതിയ കാലാവസ്ഥാ വാർത്ത. കഴിഞ്ഞ ദിവസങ്ങളിൽ പകലും രാത്രിയും താപനില താഴ്ന്നുവെങ്കിലും ചില ദിവസങ്ങളില് വീണ്ടും പഴയപടി എത്തിയിരുന്നു. ഇന്ന് വീണ്ടും മിതമായ മഴയാണ് ബെംഗളൂരു നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

ഇന്ന് സെപ്റ്റംബർ 14 വ്യാഴാഴ്ച ബാംഗ്ലൂർ നഗരത്തിലെ കൂടിയ താപനില 36 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെടുക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വെള്ളിയാഴ്ച വരെ നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ശരാശരി താപനില 24 ഡിഗ്രിയോട് അടുത്തായിരിക്കും അനുഭവപ്പെടുക.
രാവിലെ നഗരത്തിൽ പലയിടങ്ങളിലും മഴ അനുഭവപ്പെട്ടു. ഇതേതുടർന്ന് താപനിലയിലും വ്യത്യാസമുണ്ടായി.

Bangalore experiences Temperature Drop Accompanied by Fog And Moderate Rainfall

അതേസമയം, വരും ദിവസങ്ങളിലും ബാംഗ്ലൂരിൽ വരും ദിവസങ്ങളിലും പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ പകൽ താപനില ഉയർന്നിരുന്നുവെങ്കിലും മഴയോടെ പകൽസയത്തെ താപനിലയും താഴ്ന്നു. ചിക്കമഗളൂരു, കൊടക്, ഹാസൻ, മൈസൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. തീരദേശ കർണ്ണാടകയിലും തെക്കൻ ഉൾപ്രദേശ കർണ്ണാടകയിലും പല ഭാഗങ്ങളിലും നേരിയതോ മിതമോ ആയ മഴ ലഭിക്കും. കൂടാതെ, വടക്കൻ ഉൾപ്രദേശ കർണ്ണാടകയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

മാറുന്ന കാലാവസ്ഥയിലെ ആരോഗ്യ പ്രശ്നങ്ങൾ

ചൂടും തണുപ്പും മാറിമാറി വരുന്നതും മഴയും എല്ലാം ചേർന്ന് ബാംഗ്ലൂർ നിവാസികളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ചൂടിൽ നിന്ന് തണുപ്പും തുടർന്ന് മഴയും അതിനിടയിലെ പിന്നെയും വരുന്ന ഇടക്കാല മാറ്റങ്ങളും ആണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം. പനി, ജലദോഷം, ചുമ, വൈറൽ ഇൻഫക്ഷൻ എന്നിങ്ങനെ അസുഖങ്ങളുടെ പട്ടിക നീളുകയാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും നിരവധി ആളുകൾ ചികിത്സ തേടി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+