Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ; കുതിച്ചുയർന്ന് താപനില, വേനൽ ഇത്തവണ നേരത്തേയെത്തും..വൈദ്യുതി ഉപഭോഗം കൂടുന്നു

ബെംഗളൂരു കാലാവസ്ഥ; കുതിച്ചുയർന്ന് താപനില, വേനൽ ഇത്തവണ നേരത്തേയെത്തും..വൈദ്യുതി ഉപഭോഗം കൂടുന്നു

ബെംഗളൂരു എന്നും അതിന്‍റെ പ്രസന്നമായ കാലാവസ്ഥയ്ക്ക് പേരുകേട്ടാണ്. സമൃദ്ധമായ, നീണ്ടു നിൽക്കുന്ന തണുപ്പാണ് ബെംഗളൂരുവിൽ ജീവിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. നാട് മുഴുവൻ ചുട്ടുപൊള്ളുമ്പോഴും അതൊന്നും ഇല്ലാതെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇടം കൂടിയാണ് ബാംഗ്ലൂർ. എന്നാൽ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ബെംഗളൂരുവിന്‍റെ കാലാവസ്ഥയിൽ വൻ മാറ്റങ്ങളാണ്. ചൂടും മഴയും തണുപ്പും അതിന്‍റെ തീവ്രതയിലാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇപ്പോഴിതാ ഈ വർഷം ചൂടും ഇവിടെ നേരത്തെ എത്തിയിരിക്കുകയാണ്.

ശൈത്യകാലം കഴിയാനായിട്ടില്ലെങ്കിലും ബെംഗളൂരുവിൽ താപനിലയിൽ വർധനവ് പ്രകടമായിത്തുടങ്ങി. ഇത്തവണത്തെ തണുപ്പ് നേരത്തെ അവസാനിക്കുവാനുള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്. ഫെബ്രുവരി മാസത്തിലെ പൊതുവേയുള്ള കൂടിയ താപനില 25-26 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെടുന്നത്. എന്നാൽ ജനുവരി അവസാനം മുതൽ താപനിലെ ഉയർന്ന് 30 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരിക്കുകയാണ്.

Bangalore Weather Update Experiencing An Early Rise in Temperatures

നേരത്തെയെത്തുന്ന വേനൽ

ഈ വർഷം സാധാരണ സമയത്തിലും നേരത്തെ വേനൽക്കാലം ബെംഗളൂരുവിൽ എത്തുന്ന സൂചനയാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ നല്കുന്നത്. സാധാരണയായി മാർച്ച് മാസം ആദ്യത്തോടെ ബെംഗളൂരു വേനൽക്കാലത്തേക്ക് മാറും. എന്നാൽ ഇത്തവണ , കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഏകദേശം രണ്ടാഴ്ച മുന്നേതന്നെ ബെംഗളൂരു വേനലിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പകുതിയോടെ വേനലെത്താനുള്ള സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. ജനുവരി അവസാനം മുതലേ നഗരത്തിൽ താപനില ഉയർന്നിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, കർണാടകയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളായ റായ്ച്ചൂർ, കലബുറഗി എന്നിവിടങ്ങളിലെ നിലവാരത്തിലേക്കാണ് ബെംഗളൂരുവിലെ താപനില ഉയരുന്നത്.
36.8 ഡിഗ്രി സെൽഷ്യസുമായി കലബുറഗിയിലാണ് കർണ്ണാടകയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 34 ഡിഗ്രി സെൽഷ്യസിൽ റായ്ച്ചൂർ തൊട്ടുപിന്നിലുണ്ട്.

തിങ്കളാഴ്ച ബെംഗളൂരുവിൽ 31.9 ഡിഗ്രി സെൽഷ്യസ് കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് മുതിർന്ന ഐഎംഡി ശാസ്ത്രജ്ഞൻ സിഎസ് പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവിലും പകൽസമയത്തെ താപനില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഫെബ്രുവരിയിൽ 32-33 ഡിഗ്രി സെൽഷ്യസിൽ എത്താം.

ഈ ഉയർന്ന ചൂട് വേനൽക്കാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ സിഎസ് പാട്ടീൽ
വരാനിരിരിക്കുന്നത് കഠിനമായ ചൂട് ആയിരിക്കുമെന്നും പറഞ്ഞു. കൂടാതെ, ശൈത്യകാലത്ത് വടക്കേ ഇന്ത്യയിൽ നിന്ന് തണുത്ത വായു കൊണ്ടുവരുന്ന വടക്കൻ കാറ്റ് പിൻവാങ്ങി തുടങ്ങിയതാണ് അസാധാരണമായ ചൂടിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കാറ്റ് പിൻവാങ്ങുന്നതോടെ കിഴക്കൻ കാറ്റ് വരുന്നത് സൂര്യപ്രകാശത്തിൽ താഴ്ന്ന അന്തരീക്ഷത്തെ വേഗത്തിൽ ചൂടാക്കുന്നു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് ഫെബ്രുവരി 4 ചൊവ്വാഴ്ച ബെംഗളൂരുവിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിദ്രി സെൽഷ്യസും അനുഭവപ്പെടും. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു, ചിക്കമഗ്ലൂരു, ചാമരാജനഗർ, ഹാസൻ എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് ഐഎംഡി മുന്നറിയിപ്പ് നൽകി.
എന്നാൽ , ഉത്തര കന്നഡ, ഗദഗ്, കോലാർ, രാമനഗര, ശിവമോഗ, വിജയനഗര, ഹാവേരി, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പൽ, മാണ്ഡ്യ, യാദ്ഗിർ എന്നിവയുൾപ്പെടെ കർണാടകയിലെ നിരവധി പ്രദേശങ്ങളിൽ തണുത്ത അന്തരീക്ഷവുംവരണ്ട കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.

വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു

താപനിലയിൽ വർധനവ് ഉണ്ടായതോടെ ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. ജനുവരി 31-ന് 17,691 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് കഴിഞ്ഞ മാർച്ചിൽ ഏറ്റവും ചൂട് അനുഭവപ്പെട്ട സമയത്തേക്കാൾ കൂടുതലാണ്. 2024 മാർച്ചിൽ പ്രതിദിനം രേഖപ്പെടുത്തിയ 17,220 മെഗാവാട്ടിനേക്കാൾ കൂടുതലാണ്. വരുന്ന ആഴ്ചകളിൽ വൈദ്യുതി ഉപയോഗം ഇനിയും കൂടും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+