Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലവസ്ഥ: ബാംഗ്ലൂർ ഉൾപ്പെടെ 25 ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും, യെല്ലോ അലര്‍ട്ട്

ബെംഗളൂരു കാലവസ്ഥ: ബാംഗ്ലൂർ ഉൾപ്പെടെ 25 ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും, യെല്ലോ അലര്‍ട്ട്

ബെംഗളൂരുവിൽ കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയുടെ ക്ഷീണം മാറിവരുന്നതേയുള്ളൂ. അപ്രതീക്ഷിതമായി പെയ്ത മഴ നഗരത്തിലെ ചൂടിന് താത്കാലികാശ്വാസം നല്കിയിരുന്നെങ്കിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും പതിവുപോലെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴിതാ, വീണ്ടും ബാംഗ്ലൂരിൽ മഴ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് അധികൃതര്‍.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിൽ കർണ്ണാടകയിലെ 25 ൽ അധികം ജില്ലകളിൽ
കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. മഴയോടൊപ്പം ഇടിമിന്നൽ, മിന്നൽ, മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ യെല്ലോ അലേർട്ടും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

Heavy Rain Hailstorm in 25 districts of Karnataka Including bengaluru

ബെംഗളൂരു റൂറൽ, ബെംഗളൂരു അർബന്‍, വിജയനഗർ, തുംകൂർ, ശിവനമൊഗസ രാമനഗര, മൈസൂർ, മാണ്ഡ്യ, കോലാർ, കുടക്, ഹാസൻ, ദേവനഗര, ചിത്രദുർഗ, ചിക്കമഗളൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, വിജയപുര, ഹാവേരി, ഗദഗ്, ധാർവാഡ്, ബെലഗാവി, ബാഗൽകോട്ട്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർച്ച് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, ഇന്ന് മാർച്ച് 31 തിങ്കളാഴ്ച ബെംഗളൂരുവിൽ പൊതുവേ തെളിഞ്ഞ കാലാവ്സഥ അനുഭവപ്പെട്ടു. ഇന്നത്തെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആണ്.

കർണ്ണാടക വരും ദിവസങ്ങളിലെ കാലാവസ്ഥ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ 3 വരെ മേഘാവൃതമായ ആകാശം, ഇടിമിന്നലും ശക്തമായ കാറ്റും ആണെങ്കിൽ 2-3 തീയതികളിൽ കർണാടകയുടെ തീരദേശ, വടക്കൻ ഉൾപ്രദേശങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. എന്നാൽ നാലാം തിയതി സംസ്ഥാനത്ത് വ്യാപകമായ മഴ പ്രതീക്ഷിക്കാം.

ഏപ്രിൽ 1 മുതൽ 3 വരെ

ഏപ്രിവ്‍ 1-3 വരെ കർണ്ണാടകയിൽ മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കും, ഇടിമിന്നൽ, മിന്നൽ, മണിക്കൂറിൽ 40-50 കി മീ വേഗതയിൽ ശക്തമായ കാറ്റ് എന്നിവ ഉണ്ടാകും. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടകയിലും തീരദേശ ജില്ലകളിലും വ്യാപകമായി മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

വടക്കൻ ഉൾനാടൻ കർണാടകയിൽ മിതമായ മഴ പ്രതീക്ഷിക്കാം, അതേസമയം ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കും.
ഏപ്രിൽ 3 ന് തീരദേശ കർണാടകയിലും വടക്കൻ ഉൾനാടൻ കർണാടകയിലും തെക്കൻ ഉൾനാടൻ കർണാടകയിലും ഒറ്റപ്പെട്ട ആലിപ്പഴം വീഴുമെന്ന് പ്രതീക്ഷിക്കുന്നു.

ഏപ്രില്‍ നാലിന് കർണ്ണാടകയുടെ മിക്ക ഭാഗങ്ങളിലും മഴ ലഭിക്കും. എന്നാൽ ബിദാർ, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും,

കർണ്ണാടക കാലാവസ്ഥ ഏപ്രിൽ 1-4

തീരദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - കനത്ത മഴ
ഏപ്രിൽ 1 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - കനത്ത മഴ
ഏപ്രിൽ 4 വെള്ളിയാഴ്ച -കാലാവസ്ഥ മുന്നറിയിപ്പുകളില്ല.

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 1 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - കഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കാലാവസ്ഥ മുന്നറിയിപ്പുകളില്ല.

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രിൽ 1 ചൊവ്വാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 1 ബുധനാഴ്ച - ഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 3 വ്യാഴാഴ്ച - കഇടി, മിന്നൽ, ആലിപ്പഴ വർഷം
ഏപ്രിൽ 4 വെള്ളിയാഴ്ച -കാലാവസ്ഥ മുന്നറിയിപ്പുകളില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+