ബെംഗളൂരുവിന്‍റെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങൾ തുടരുകയാണ്. നേരത്തെയുള്ള കാലാവസ്ഥ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിൽ മിതമായ മഴയായിരുന്നു വെള്ളിയാഴ്ച മുതൽ ഇന്ന് ഞായറാഴ്ച വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വാരാന്ത്യത്തിൽ മഴയുടെ ഒരു സൂചന പോലുമില്ലാതെ കാലാവസ്ഥ മാറുകയായിരുന്നു. ഇപ്പോഴിതാ വെയിലുള്ള, തെളിഞ്ഞ കാലാവസ്ഥാ ഇന്ന് പകൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് ഫെബ്രുവരി 2 ഞായറാഴ്ച ബെംഗളൂരുവിൽ പകൽ ചൂടി കൂടിയ അന്തരീക്ഷമായിരിക്കും. ഇന്നത്തെ കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കുറഞ്ഞ താപനില കൂടിയതിന്‍റെ നേർപകുതിയാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ ഇന്നത്തെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ഇന്ന് ബെംഗളൂരുവിൽ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് ഇന്ന് മഴ പെയ്യുകയില്ലെന്നും സൂചിപ്പിക്കുന്നു. എന്നാൽ കിഴക്ക് നിന്ന് 13 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഈർപ്പം കുറവായതിനാല്‍ ഇന്ന് പൊതുവേ സുഖകരമായ കാലാവസ്ഥയാണ് ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്. വാരാന്ത്യ യാത്രകളും ഔട്ടിങ്ങും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഇറങ്ങുവാൻ ഒട്ടും മടിക്കേണ്ട ആവശ്യമില്ല. അതേസമയം, വെയിൽ ഉള്ളിനാൽ സൺസ്ക്രീൻ ശരീരത്ത് ഉപയോഗിക്കുവാനും പുറത്തിറങ്ങുമ്പോൾ കുട എടുക്കുവാനും മറക്കേണ്ട.
രാത്രിയിലാണ് പുറത്തിറങ്ങുന്നതെങ്കിൽ കുറഞ്ഞ താപനില അനുഭവപ്പെടുവാൻ സാധ്യതയുള്ളതിനാൽ ജാക്കറ്റ് എടുക്കുന്ന കാര്യവും പരിഗണിക്കാം,
അതേസമയം കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിൽ മൂടൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നത് തുടരുകയാണ്. എന്നാൽ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു ന്യൂനമർദ്ദം സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കും. മഴ പെയ്യുകയാണെങ്കിൽ തണുപ്പിന്‍റെ തീവ്രത കുറയും.
മൈസൂരു, കുടക്, ഹാസൻ, ചിക്കമംഗളൂരു, ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചിത്രദുർഗ , ദാവൻഗരെ, കോലാർ, മാണ്ഡ്യ, രാമനഗര, ശിവമോഗ, വിജയനഗർ. തുടങ്ങി നിരവധി ജില്ലകളിൽ തണുത്ത കാറ്റും വരണ്ട കാലാവസ്ഥയും തുടരും.
ബാംഗ്ലൂരിൽ ചൂട് തുടരും
നിലവിലെ അവസ്ഥ അനുസരിച്ച് ബെംഗളൂരുവിൽ, കഴിഞ്ഞ രണ്ട് ദിവസമായി തണുത്ത കാലാവസ്ഥയ്ക്ക് കുറവ് വന്നിട്ടുണ്ട്. രാവിലെ മൂടൽ മഞ്ഞുണ്ടെങ്കിലും അതുടനെ തെളിഞ്ഞ ആകാശത്തിന് വഴി മാറുന്നു. അതേസമയം, വൈകുന്നേരങ്ങളിൽ ചൂട് നിലനിൽക്കും. ഇങ്ങനെ തുടരുകയാണെങ്കിൽ ബെംഗളൂരുവിൽ തണുപ്പ് കാലാവസ്ഥ ഉടനെ അവസാനിക്കാനാണ് സാധ്യത.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












