Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ഇന്നു മുതൽ ഇടിയും മഴയും... പകൽ താപനില താഴും.. ഈ ജില്ലകളിൽ വരണ്ട കാലാവസ്ഥ

ബെംഗളൂരു കാലാവസ്ഥ: ഇന്നു മുതൽ ഇടിയും മഴയും... പകൽ താപനില താഴും.. ഈ ജില്ലകളിൽ വരണ്ട കാലാവസ്ഥ

ബെംഗളൂരു കാലാവസ്ഥ: കൊടുംചൂടിൽ വലയുന്ന ബെംഗളൂരുവിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ തന്നെ ബാംഗ്ലൂരിൽ ചൂട് തുടങ്ങിയിരുന്നുവെങ്കിലും സഹിക്കാൻ പറ്റാത്ത വിധത്തിലേക്ക് എത്തിയത് മാർച്ച് ആദ്യ വാരത്തിലാണ്. 33 ഡിഗ്രി കടന്ന് 34.6 ഡിഗ്രി ഇവിടെ രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസവും ഇതുതന്നെ ആയിരുന്നു.

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്കും അനുദിനം ഉയരുന്ന ചൂടിനും ആശ്വാസമായി താത്കാലിക വേനൽ മഴയ്ക്ക് ബെംഗളൂരു തയ്യാറെടുക്കുകയാണ്. ഇന്നു മുതൽ മൂന്നു ദിവസങ്ങളിൽ നഗരത്തിൽ അത്യാവശ്യം ഭേദപ്പെട്ട വിധത്തിൽ മഴ ലഭിക്കും. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകൾ ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇടിയോടു കൂടിയ മഴ പെയ്യുമെന്ന പ്രവചനമുള്ളത്. നിലവിലെ ചൂടിന് താത്കാലിക ശമനം നല്കുവാൻ ഇത് സഹായിക്കും.

Bangalore Weather Update Bengaluru Expect Rain And Thundershowers

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ ഉൾനാടൻ കർണാടകയിലെ കോലാർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, ഹാസൻ തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കർണ്ണാടകയുടെ തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം. അതേസമയം, കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്.

മഴ പെയ്താൽ ചൂട് മാറുമോ

പൊതുവേ വേനലിൽ മഴ കിട്ടിക്കഴിഞ്ഞാൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂടിന് ഒരു താത്കാലിക ശമനം ലഭിക്കാറുണ്ട്. എന്നാൽ ബാംഗ്ലൂരിൽ ഈ മഴ കഴിഞ്ഞാൽ വൈകുന്നേരങ്ങളിലെയും പുലർച്ചകളിലെയും ചൂട് വീണ്ടും കൂടുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പതിവിലും കൂടുതൽ ചൂട് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കണം. രാത്രിയിലെ താപനില 1-2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുവാനുള്ള സാധ്യതയുണ്ട്.
അതേസമയം, പകല്‍ താപനില താഴുകയും ചെയ്യും.

ബെംഗളൂരു മാർച്ചിലെ മഴ

ഐഎംഡിയുടെ പഴയകാല കണക്കുകളെ അടിസ്ഥാനമാക്കിയാൽ വേനൽക്കാലത്ത് കണക്കിലെടുക്കാവുന്ന തരത്തിൽ മഴ ലഭിക്കുന്ന മാസമാണ് മാർച്ച്. ജനുവരിയിലും ഫെബ്രുവരിയിലും മഴ ഉണ്ടാകുമെങ്കിലും അത് വളരെ കുറച്ച് ആയിരിക്കും. 1991 - 2020 കാലഘട്ടത്തിലെ മഴ ദിനങ്ങളുടെ ശരാശരി എടുത്താൽ ബെംഗളൂരുവിൽ 1.7 മഴ ദിവസങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. അതേസമയം, ജനുവരി, ഫെബ്രുവരി മാസങ്ങളിലിത് യഥാക്രമം 0.2 ഉം 0.3 ഉം ആണ്.

ബെംഗളൂരു കാലാവസ്ഥ പ്രവചനം മാർച്ച് 12-16

മാർച്ച് 12 ബുധൻ -
ഭാഗികമായി മേഘാവൃതമായ ആകാശം. ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്, പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

മാർച്ച് 13 വ്യാഴം- ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

മാർച്ച് 14 വെള്ളി - ഭാഗികമായി മേഘാവൃതമായ ആകാശം, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസ്.

മാർച്ച് 15 ശനി - ഭാഗികമായി മേഘാവൃതമായ ആകാശം, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസ്.

മാർച്ച് 16 ഞായർ- ഭാഗികമായി മേഘാവൃതമായ ആകാശം, പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞത് 19 ഡിഗ്രി സെൽഷ്യസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+