Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: രണ്ട് ദിവസത്തേയ്ക്ക് മഴയില്ല, വരണ്ട കാലാവസ്ഥ, ശനിയാഴ്ച വീണ്ടും മഴയെത്തിയേക്കും

ബെംഗളുരു കാലാവസ്ഥ: രണ്ട് ദിവസത്തേയ്ക്ക് മഴയില്ല, വരണ്ട കാലാവസ്ഥ, ശനിയാഴ്ച വീണ്ടും മഴയെത്തിയേക്കും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രസന്നവും സുഖകരവുമായ കാലവസ്ഥയാണ് ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. തണുത്ത കാറ്റും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഒക്കെയായി പോകുന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്. മൂടിക്കെട്ടിയ ആകാശവും അപ്രതീക്ഷിതനായ ചാറ്റൽമഴയും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടു. ഇപ്പോഴിതാ, ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് വരുന്ന രണ്ട് ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ ബെംഗളുരുവിൽ അനുഭവപ്പെട്ടേക്കും.

സെപ്റ്റംബർ 19 വ്യാഴാഴ്ച മുതൽ 20 വെള്ളിയാഴ്ച വരെ അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തിൽ മഴ മഴയുണ്ടാകില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മഴയില്ലെങ്കിലും താപനില അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇന്ന് സെപ്റ്റംബര്‍ 19 വ്യാഴാഴ്ച , കുറഞ്ഞതും കൂടിയതുമായ താപനില 19 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈർപ്പം ഏകദേശം 50 ശതമാനമാകാനാണ് സാധ്യത.

Bangalore Weather Update Bengaluru Expected To Remain Dy For 2 days

ഇന്ന് ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കർണാടകയുടെ തീരദേശ ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം വരണ്ട കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ട്. കർണ്ണാടകയുടെ തീരദേശ ജില്ലകൾ, നോർത്ത് ഇന്‍റീരിയർ, തെക്കൻ ഇന്‍റീരിയർ കർണാടക എന്നിവിടങ്ങളിൽ ഐഎംഡി മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 21 വരെ, താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ആകാശം ഭാഗികമായി മേഘാവൃതമായി തുടരും. തണുപ്പുള്ള വൈകുന്നേരങ്ങളിൽ താമസക്കാർക്ക് കുറച്ച് ആശ്വാസത്തോടെ മിതമായ ചൂടുള്ള ദിവസങ്ങൾ പ്രതീക്ഷിക്കാം.

അതേസമയം, സെപ്റ്റംബർ 21 ശനിയാഴ്ചയ്ക്ക് ശേഷം, നഗരത്തിൽ മഴ പ്രതീക്ഷിക്കാം. നേരിയതോ മിതമായതോ ആയ മഴ ശനിയാഴ്ച മുതൽ നഗരത്തില്‍ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 22 മുതൽ പരമാവധി താപനിലയിൽ 30 ഡിഗ്രി സെൽഷ്യസിലേക്ക് നേരിയ കുറവുണ്ടാകുമെങ്കിലും ഭാഗികമായി മേഘാവൃതമായ ആകാശം നിലനിൽക്കും. സെപ്‌റ്റംബർ 23, 24 തീയതികളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചൂടിനെ കുറയ്ക്കുവാൻ സഹായിക്കും. ഈ ദിവസങ്ങളിൽ, സെപ്റ്റംബർ 23-ന് 21 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും സെപ്റ്റംബർ 24-ന് 21 ഡിഗ്രി സെൽഷ്യസ് മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും താപനില പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+