ബെംഗളൂരുവിന്‍റെ കാലാവസ്ഥാ മാറ്റങ്ങൾ എന്നും പ്രവചനാനീതമാണ്. തണുപ്പും മഴയും തൊട്ടുപിന്നാലെയെത്തുന്ന വെയിലും ഒക്കെയായി ഒരു ദിവസം തന്നെ പല മാറ്റങ്ങൾ കാണാം. ഇന്ന് ചൊവ്വാഴ്ച ബെംഗളൂരു പൊതുവേ മഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിലേക്കാണ് ഉണർന്നത്. കേന്ദ്ര കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഈ ആഴ്ച അവസാനത്തോടെ ബെംഗളൂരുവിൽ മഴ പ്രതീക്ഷിക്കുന്നു. മൂടിക്കെട്ടിയ ആകാശവും ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടേക്കാം.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റ പ്രവചനം അനുസരിച്ച് ഇന്ന്, ജനുവരി 28 ചൊവ്വാഴ്ച കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസിൽ എത്തും. ചൊവ്വാഴ്ച വരെ, രാത്രികാല താപനില 15 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വൈകുന്നേരം അനുഭവപ്പെടുന്ന മേഘാവൃതമായ ആകാശം മാറുകയും താപനില 14 ഡിഗ്രിയിലേക്ക് എത്തുകയും ചെയ്തേക്കാം.

അതേസമയം, ഇന്ന് ബെംഗളൂരുവിലെ ഉയർന്ന താപനില 28 ഡിഗ്രി വരെ എത്തിയേക്കാം. കൂടാതെ, വരും ദിവസങ്ങളിൽ കാലാവസ്ഥയില്‍ വലിയൊരു മാറ്റവും സിലിക്കൺ വാലി പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 31 വെള്ളിയാഴ്ച നഗരത്തിൽ മഴ പെയ്യാനുള്ള സാധ്യതയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ മഴ തുടർന്നേക്കാം.
ജനുവരി 26-ന് വടക്കുകിഴക്കൻ മൺസൂൺ അവസാനിച്ചതിന് ശേഷമാണ് ബെംഗളൂരുവിലെ കാലാവസ്ഥയിൽ ഈ മാറ്റം വരുന്നത്. പകൽ സമയത്ത് ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിനടുത്തും രാത്രിയിലെ താഴ്ന്ന താപനില 15-16 ഡിഗ്രി സെൽഷ്യസിലും ഉയരുന്ന വിധത്തിലാണ് മാറ്റം. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ആദ്യം എത്തുകയും ഒക്‌ടോബർ പകുതിയോടെ പിൻവാങ്ങുകയും വടക്കുകിഴക്കൻ മൺസൂണിന് വഴിയൊരുക്കുകയും ചെയ്യുന്നു,
എന്തായാലും ഫെബ്രുവരി 2 ഞായറാഴ വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഈ ദിവസങ്ങളിൽ നഗരത്തിൽ ചെറിയ മഴയും മേഘാവൃതമായ ആകാശവും മൂടൽമഞ്ഞുള്ള പ്രഭാതവും ആഴ്ചയിലുടനീളം അനുഭവപ്പെടാം.
ബെംഗളൂരു - ജനുവരി 29 കാലാവസ്ഥാ പ്രവചനം
ജനുവരി 29 ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം സൂചിപ്പിക്കുന്നു. കൂടിയ താപനില സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ബെംഗളൂരു, തുംകൂർ, മൈസൂർ, ശിവമോഗ, രാമനഗര, കോലാർ, മാണ്ഡ്യ, കുടക്, ഹാസൻ, ചിക്കമംഗളൂരു, വിജയപുര, ഹാവേരി, ഗദഗ്, ധാർവാഡ്, ബാഗൽകോട്ട്, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകൾ തുടങ്ങിയ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
സുഖകരമായ കാലാവസ്ഥ
നിലവിൽ പകൽ മിതമായ ചൂടും രാത്രിയിൽ തണുപ്പും ആണ് ബെംഗളൂരുവിൽ അനുഭവപ്പടുന്നത്. വരും ദിവസങ്ങളിലും ഇത് തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽ താപനിലയുടെ പകുതി മാത്രമാണ് രാത്രികാലങ്ങളിൽ ഉള്ളത്. വരുംദിവസങ്ങളിലും പകൽസമയത്തെ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും രാത്രി താപനില താപനില ഏകദേശം 16 ഡിഗ്രി സെൽഷ്യസായി കുറയുകയും ചെയ്തേക്കാം,
ജനുവരി അവസാനത്തോടെ നേരിയ മഴ പ്രതീക്ഷിക്കുന്നതിനാൽ താപനിലയിൽ പിന്നെയും കുറവ് വന്നേക്കാം. അത് ബെംഗളൂരുവിലെ ശൈത്യകാല അന്തരീക്ഷം വർദ്ധിപ്പിക്കും. എന്നാൽ വാരാന്ത്യത്തിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കുട എടുക്കുവാൻ മറക്കരുത്. വീക്കെൻഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതിനു മുൻപായി കാലാവസ്ഥാ പ്രവചനങ്ങൾ കൂടി കണക്കിലെടുക്കുവാൻ മറക്കരുത്. മാത്രമല്ല, ഏകദിന യാത്രകൾക്കും ചെറിയ ട്രിപ്പുകൾക്കും പറ്റിയ അന്തരീക്ഷമായതിനാൽ വാരാന്ത്യത്തിൽ യാത്രകൾ പ്ലാൻ ചെയ്യാൻ മറക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












