ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂർ മഴക്കാലത്തിലെന്ന പോലുള്ള മഴയിലൂടെയാണ് കഴിഞ്ഞ രാത്രി കടന്നു പോയത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പലയിടത്തായാണ് മഴ ലഭിച്ചത്. ബിടിഎം, മാരുതി നഗർ, ജയനഗർ തുടങ്ങി തെക്കൻ ബെംഗളൂരുവിലെ പലയിടങ്ങളിലും സന്ധ്യയോടെ നല്ല മഴ അനുഭവപ്പെട്ടു. രാത്രിയിലും ബെംഗളൂരുവിലെ ചില സ്ഥലങ്ങളിൽ മഴ പെയ്തിരുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ, ഏപ്രിൽ 15 ചൊവ്വാഴ്ച സിറ്റി ഒബ്സര്‍വേറ്ററി 2.8 എംഎം മഴയും എച്ച്എഎൽ എയർപോർട്ട് 3.1 എംഎം മഴയും ന്നലെ രാത്രി 11.30 വരെ രേഖപ്പെടുത്തി. ഇതേസമയം ഓട്ടോമേറ്റഡ് വെദർ സ്റ്റേഷൻ ബെംഗളൂരു അർബനിൽ രേഖപ്പെടുത്തിയത് 4 എംഎം മഴയാണ്. അഞ്ച് ദിവസം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് നഗരത്തിൽ ഇന്നലെ മികച്ച മഴ ലഭിച്ചത്.

ഇന്ന് ഏപ്രില് 16 ബുധനാഴ്ച ബെംഗളൂരുവിൽ പകൽ മുഴുവൻ ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. ഇന്നത്തെ കൂടിയ താപനില 2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വരണ്ട കാലാവസ്ഥയ്ക്ക് ശേഷം നഗരം സാധാരണ വേനൽ താപനിലയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. പരമാവധി 34.1 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ അനുഭവപ്പെടുക.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
ബെംഗളൂരുവിലെ വരുംദിവസങ്ങൾ മഴ സാധ്യതയുള്ളവയാണ്.
അടുത്ത മൂന്ന് ദിവസത്തേക്ക് ഐഎംഡി കൂടുതൽ മഴ പ്രവചിച്ചിട്ടുണ്ട്. ഏപ്രിൽ 18 ന് ബെംഗളൂരു കൂടുതൽ വ്യാപകമായ മഴ അനുഭവിച്ചേക്കാം, തുടർന്ന് ഏപ്രിൽ 19 ന് ആരംഭിച്ചതിന് ശേഷം താപനില 33 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കുറഞ്ഞത് 21 ഡിഗ്രി സെൽഷ്യസ് 22 ഡിഗ്രി സെൽഷ്യസിനായി തുടരും. ഏപ്രിൽ 22 വരെ കൂടിയ താപനില 34 ഡിഗ്രിക്കും 37 ഡിഗ്രിക്കും ഇടയിലായും കുറഞ്ഞ താപനില 23 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായി അനുഭവപ്പെടുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 17: തെളിഞ്ഞ ആകാശവും നഗരത്തിൽ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 3 2ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏപ്രിൽ 18: ദുഖവെള്ളിയാഴ്ച നഗരത്തിൽ വ്യാപകമായ മഴ പ്രവചിക്കപ്പെടുന്നു. ഏറ്റവും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും കൂടിയത് 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും
ഏപ്രിൽ 19: നഗരവാസികൾ തെളിഞ്ഞ ആകാശങ്ങളും സന്തോഷകരമായ കാലാവസ്ഥയും അനുഭവിക്കും. ഏറ്റവും കുറഞ്ഞതും പരമാവധി താപനിലയും യഥാക്രമം 23, 33 ഡിഗ്രി സെൽഷ്യസ് ആകാൻ സാധ്യതയുണ്ട്.
കര്‍ണ്ണാടക മഴ സാധ്യത
വരുന്ന അഞ്ച് ദിവസങ്ങളിൽ കർണ്ണാടകയിൽ മഴ സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കർണാടകയിലെ 14 ജില്ലകളിലാണ് മിതമായത് മുതൽ കനത്ത മഴ വര പ്രവചിച്ചിട്ടുള്ളത്. തീരദേശ, മലനാട്, തെക്കൻ ഉൾപ്രദേശ ജില്ലകൾക്ക് മിതമായ മഴ ലഭിക്കുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്താ നിവാരണ കേന്ദ്രം ) പ്രവചിച്ചു, വടക്കന്‍ ജില്ലകളിൽ ഒറ്റപ്പെട്ട മഴ അനുഭവപ്പെട്ടേക്കാം.
കർണ്ണാടക കാലാവസ്ഥാ പ്രവചനം ഏപ്രിൽ 16-20
തീരദേശ കർണ്ണാടക
ഏപ്രില്‍ 16 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 17 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 18 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 19 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 16 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 17 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 18 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 19 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഏപ്രില്‍ 16 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 17 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 18 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 19 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 20 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












