ബെംഗളൂരു കാലാവസ്ഥ: ഏപ്രിൽ മാസത്തിൽ പൊതുവേ അനുഭവപ്പെടുന്ന ചൂടിൽ ആണ് ബെംഗളൂരു. ചില ദിവസങ്ങളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെങ്കിലും സഹിക്കാൻ കഴിയുന്ന നിലയിലാണ് ഇപ്പോഴത്തെ അന്തരീക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വരണ്ട കാലവസ്ഥയ്ക്ക് വരുന്ന ദിവസങ്ങളിൽ ഒരു മോചനം ലഭിക്കുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 29 ചൊവ്വാഴ്ച വരെ ബെംഗളൂരു നഗരത്തിൽ നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ വരണ്ട കാലാവസ്ഥ മൂലമുണ്ടായ ചൂടിന് ആശ്വാസം നല്കുവാൻ ഈ രണ്ടു ദിവസങ്ങളിലെ മഴയ്ക്ക് സാധിച്ചേക്കും. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വരണ്ട അവസ്ഥയിലേക്ക് തന്നെ നഗരം തിരികെയെത്തും. ചൊവ്വാഴ്ച വരെ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും ബെംഗളൂരുവിലുണ്ടാവുക. ഈ ദിവസങ്ങളിൽ പകൽ താപനില 33 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയിലാവും.

കഴിഞ്ഞ 24 മണിക്കൂറിൽ നഗരത്തിലൊരിടത്തും മഴ പെയ്തില്ല, അതേസമയം ശനിയാഴ്ച നഗരത്തിൽ അനുഭവപ്പെട്ട പരമാവധി താപനില 33.8 ഡിഗ്രി സെൽഷ്യസ് ആണെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സാധാരണയേക്കാൾ അല്പം കുറവാണ്. എന്നാൽ കുറഞ്ഞ താപനില സാധാരണയേക്കാൾ കുറച്ച് കൂടിയ 23.9 ഡിഗ്രിയാണ് അനുഭവപ്പെട്ടത്.
ബെംഗളൂരുവിൽ ചൂട് മടങ്ങിയെത്തുമോ
ചൊവ്വാഴ്ച വരെയുള്ള മഴയ്ക്ക് ശേഷം ചെറിയ രീതിയിൽ ചൂട് ബെംഗളൂരുവിൽ മടങ്ങിയെത്തിയേക്കാം. ബുധനാഴ്ചയോടെ ബെംഗളൂരു കാലാവസ്ഥ സ്ഥിരത കൈവരിച്ചേക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എന്നാൽ കാര്യമായ മഴ പ്രതീക്ഷിക്കേണ്ടതില്ല. മേയ് ആദ്യ ആഴ്ച വരെ ഇത് തുടരുവാനുള്ള സാധ്യതയുണ്ട്. സുഖകരമായ പ്രഭാതങ്ങൾ, ചൂടുള്ള ഉച്ചനേരം , തണുത്ത വൈകുന്നേരങ്ങൾ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
ബെംഗളൂരു അർബൻ ഏപ്രിൽ 28-മെയ് 1
ബെംഗളൂരു കാലാവസ്ഥാ വകുപ്പ് ഏപ്രിൽ 27 ന് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഏപ്രിൽ 28 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ ഇടിമിന്നൽ എന്നിവ അനുഭവപ്പെടും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏപ്രിൽ 29 ചൊവ്വാഴ്ച മേഘാവൃതമായ ആകാശം അനുഭവപ്പെടും. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ആകാശം, ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴ ഇടിമിന്നൽ എന്നിവ അനുഭവപ്പെടും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏപ്രിൽ 30 ബുധനാഴ്ച ഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ ഇടിമിന്നൽ എന്നിവ അനുഭവപ്പെടും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മേയ് 1 വ്യാഴാഴ്ച ബെംഗളൂരുവിൽ ഭാഗികായി മേഘാതമായ ആകാശം, നേരിയ മഴ, കാറ്റി എന്നിയ്ക്കൊപ്പം കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ബെംഗളൂരു റൂറൽ ഏപ്രിൽ 28-മെയ് 1
ഏപ്രിൽ 28 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. നേരിയ മഴ ഇടിമിന്നൽ എന്നിവയുണ്ടാകും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏപ്രിൽ 29 ചൊവ്വാഴ്ച മേഘാവൃതമായ ആകാശം അനുഭവപ്പെടും. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ആകാശം, ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴ ഇടിമിന്നൽ എന്നിവ അനുഭവപ്പെടും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഏപ്രിൽ 30 ബുധനാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ ഇടിമിന്നൽ എന്നിവ അനുഭവപ്പെടും. മണിക്കൂറിൽ 4-50 വേഗതിയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മേയ് 1 വ്യാഴാഴ്ച ബെംഗളൂരുവിൽ ഭാഗികായി മേഘാതമായ ആകാശം, നേരിയ മഴ, കാറ്റി എന്നിയ്ക്കൊപ്പം കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












