Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ചൂട് മാറി, വാരാന്ത്യത്തിൽ ബാംഗ്ലൂർ തണുപ്പിലേക്ക്, കുറഞ്ഞ താപനില 14.3 ഡിഗ്രി

ബെംഗളൂരു കാലാവസ്ഥ: ചൂട് മാറി, വാരാന്ത്യത്തിൽ ബാംഗ്ലൂർ തണുപ്പിലേക്ക്, കുറഞ്ഞ താപനില 14.3 ഡിഗ്രി

ബെംഗളൂരു നിരന്തരം കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ കുറഞ്ഞ താപനിലയിൽ വർധനവുണ്ടായെങ്കിൽ ൽ ഇപ്പോഴിതാ താപനില വീണ്ടും കുറയുകയാണ്. ഈ വാരാന്ത്യത്തിൽ പൊതുവേ കുറഞ്ഞ താപനില അനുഭവപ്പെടുമെന്നും തണുച്ച അന്തരീക്ഷം പ്രതീക്ഷിക്കാം എന്നുമാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന് ജനുവരി 17 വെള്ളിയാഴ്ച മുതൽ 19 വരെ നഗരത്തിലെ തണുപ്പ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനങ്ങൾ നല്കുന്ന മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 15 ഡിഗ്രിക്കും 16 ഡിഗ്രിക്കും ഇടയിലായിരിക്കും. വെള്ളിയാഴ്ച 14. 6 ഡിഗ്രിയിലേക്ക് താപനില താഴും. കഴിഞ്ഞ ദിവസങ്ങളില് മകരസംക്രാന്തി ദിനത്തോട് അനുബന്ധിച്ച് നഗരത്തിലെ താപവനിലയിൽ വർധനവ് അനുഭവപ്പെട്ടിരുന്നു.

Bangalore Weather Update Bengaluru Return To Cooler Weekend

ജനുവരി 14 ന് മകരസംക്രാന്തി ദിനത്തിൽ ജനുവരിയിൽ നഗരത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനിലയായ 15.8 ഡിഗ്രി സെൽഷ്യസേക്കാൾ കൂടുതലാണ് അനുഭവപ്പെട്ടത്.

വരുംദിവസങ്ങളിൽ മഴ

അതേസമയം, ബെംഗളൂരു നഗരത്തിൽ വരുംദിവസങ്ങളില്‌ മഴ സാധ്യതയും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴയിലേക്കുള്ള കാലാവസ്ഥാ മാറ്റം പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനം ഉടൻ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാറുന്ന കാലാവസ്ഥ

വളരെ പെട്ടന്നാണ് കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ബെംഗളൂരു നഗരത്തിൽ അനുഭവപ്പെടുന്നത്. ജനുവരിയിലെ മൂന്നാം ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ 19-20 ഡിഗ്രിവരെ താപനില ഉയര്‍ന്നെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞിരുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 14.5 ഡിഗ്രിയാണ്. അതേസമയം, ജനുവരി ആദ്യ വാരത്തിൽ ഉത്തരേന്ത്യയിലെ ശൈത്യതരംഗത്തിന് പിന്നാലെ കനത്ത തണുപ്പാണ് ബാംഗ്ലൂരിൽ അനുഭവപ്പെട്ടത്. ജനുവരി 3, 4 തീയതികളിലെ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. നഗരത്തിന്‍റെ പലഭാഗങ്ങളിലും രാത്രി താപനിലയിലും കുറവ് രേഖപ്പെടുത്തി.

ജനുവരി 18 ബെംഗളൂരു കാലാവസ്ഥ

ജനുവരി 18 ശനിയാഴ്ച ബെംഗളൂരുവിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വരും ദിവസങ്ങളിൽ കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളെ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+