Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലവസ്ഥ: ബാംഗ്ലൂരിൽ പതിവ് വേനൽചൂട് മാത്രം, 14 ജില്ലകളിൽ മഴ, ബെംഗളൂരുവിൽ മഴ പെയ്യുമോ

ബെംഗളൂരു കാലവസ്ഥ: ബാംഗ്ലൂരിൽ പതിവ് വേനൽചൂട് മാത്രം, 14 ജില്ലകളിൽ മഴ, ബെംഗളൂരുവിൽ മഴ പെയ്യുമോ

ബെംഗളൂരു കാലവസ്ഥ: പതിവിലും കൂടുതൽ ചൂടുള്ള വേനൽ പ്രതീക്ഷിച്ച ബെംഗളൂരുവിൽ അത്ര മോശമില്ലാത്ത അന്തരീക്ഷമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ജനുവരി പകുതിയോടെ ആരംഭിച്ച ചൂട് മാർച്ചിൽ പൊള്ളിക്കുമെന്ന് കരുതിയെങ്കിലും നിലവിൽ സാധാരണ വലിയ കുഴപ്പമില്ലാത്ത അവസ്ഥയാണ്. എന്നാൽ പ്രതീക്ഷിക്കുന്നത്രയും കൂൾ ആയിരിക്കില്ല ബെംഗളൂരു എന്നും റിപ്പോർട്ടുകളുണ്ട്.

ഫെബ്രുവരിയിൽ 35.9 ‌ഡിഗ്രിക്കു മുകളില്‌ ചില ദിവസങ്ങളിൽ ബെംഗളൂരുവിൽ താപനില ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലെ താപനിലയേക്കാൾ കൂടുതലണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം. ഈ വർഷം ബെംഗളൂരു ഡൽഹിയേക്കാൾ ചൂടിൽ അകപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Bangalore Weather Update Bengaluru Set for Normal Summer

ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളനുസരിച്ച് ബെംഗളൂരുവിൽ ഇത്തവണ സാധാരണ പോലുള്ള വേനൽ ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കനത്ത വേനലായിരുന്നു നഗരത്തിൽ അനുഭവപ്പെട്ടത്. അതില്‍ നിന്നു വ്യത്യസ്തമായി ഈ വർഷം സാധാരണ നിലയിലുള്ള വേനൽ ചൂട് ആയിരിക്കും അനുഭവപ്പെടുക. ബെംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പകൽ നേരത്ത് പൊതുവേ കുറഞ്ഞ താപനില അനുഭവപ്പെടുമെങ്കിലും രാത്രി കാലങ്ങളിൽ ചൂട് കൂടാനുള്ള സാധ്യത ബെംഗളൂരു ഐഎംഡിയിലെ ശാസ്ത്രജ്ഞനായ സിഎസ് പാട്ടീൽ പങ്കുവെച്ചു.

രാത്രിനേരങ്ങളിൽ ഒന്നു മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുവാനുള്ള സാധ്യതയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. രാത്രിയിലും പുലർച്ചെയുമാണ് കൂടിയ താപനില അനുഭവപ്പെടുക. ഏപ്രിൽ, മേയ് മാസങ്ങളിൽ താപനില താഴ്ന്ന് സാധാരണ വേനൽക്കാല ചൂടിലേക്ക് കുറയുകയും ചെയ്യും.

കർണ്ണാടകയിൽ മഴ

അതേസമയം, മാർച്ച് 12 ബുധനാഴ്ച മുതൽ മൂന്നു ദിവസത്തേയ്ക്ക് കർണ്ണടകയിലെ 14 ജില്ലകളിൽ അധികൃതർ മഴ മുന്നറിയിപ്പ് നല്കി. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ എന്നിവയുൾപ്പെടെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കൂടിയ താപനില 37 ഡിഗ്രി

കർണ്ണാടകയുടെ പല ഭാഗങ്ങളിൽ തീർത്തും വിരുദ്ധമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബിദാറിൽ ആണ്. 12 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില.
അതേസമയം പതിവുപോലെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത് കാലബുർഗിയിലാണ്. 37.8 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ചൂട്. ഹൊന്നാവർ, കാർവാർ, ഹാസൻ, മൈസൂരു എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. എന്നാൽ കൊപ്പൽ, ബിദാർ തുടങ്ങിയ സ്ഥലങ്ങളിൽ സാധാരണയിലും കുറഞ്ഞ ചൂടാണ് അനുഭവപ്പെടുന്നത്.

ഹൊന്നാവറിൽ കൂടിയ താപനില 34.8 ഡിഗ്രി സെൽഷ്യസാണ്. കാര്‍വാറിൽ 36 ഡിഗ്രി സെൽഷ്യസും പാനമ്പൂരിൽ 33.7 ഡിഗ്രി സെൽഷ്യസും ആണ് കൂടിയ ചൂട്.
നേരത്ത പുറു വന്ന കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ വടക്കുകിഴക്കൻ ജില്ലകളള്‌ മാർച്ച് മാസത്തിൽ കനത്ത ചൂടിലേക്ക് കടക്കും. 43 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ഇവിടെ താപനില ഉയരുവാനുള്ള സാധ്യതയുണ്ട്.

16 ജില്ലകളിൽ വരണ്ട കാലാവസ്ഥ

കർണ്ണാടകയുടെ മറ്റുചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. വിജയപുര, തുമകുരു, ദാവൻഗെരെ, ചിത്രദുർഗ, ചിക്കബല്ലാപൂർ, ബല്ലാരി, യാദ്ഗിർ, വിജയനഗർ, റായ്ച്ചൂർ, കൊപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ധാർവാഡ്, ബീദർ, ബെലഗാവി, ബാഗൽകോട്ട് എന്നിവയുൾപ്പെടെ 16 ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+