Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: 16 ഡിഗ്രിലേക്ക് നഗരം, പുതുവർഷം തണുപ്പോടെ, മേഘാവൃതമായ ആകാശം

ബെംഗളൂരു കാലാവസ്ഥ: 16 ഡിഗ്രിലേക്ക് നഗരം, പുതുവർഷം തണുപ്പോടെ, മേഘാവൃതമായ ആകാശം

ബെംഗളൂരു കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച വർഷങ്ങളിലൊന്നാണ് 2024. കനത്ത മഴ, ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള വേനൽ, ശുദ്ധജല ദൗർലഭ്യം, കഠിനമായ തണുപ്പ് എന്നിങ്ങനെ പല വ്യതിയാനങ്ങളും ഇവിടെ സംഭവിച്ചു. ഇപ്പോഴിതാ, പുതിയ പ്രതീക്ഷകളോടെ നഗരം 2025 നെ സ്വീകരിച്ചു കഴിഞ്ഞു. പതിവിലും വൈകിയാണ് ഇത്തവണ ബെംഗളൂരുവിൽ തണുപ്പ് എത്തിയതെങ്കിലും നിരാശപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ, പുതുവര്‍ഷത്തെ മികച്ച കാലാവസ്ഥയോടെ ബെഗംളൂരു സ്വീകരിച്ചിരിക്കുകയാണ്. ജനുവരി 1 ബുധനാഴ്ച ബാംഗ്ലൂർ നഗരത്തിലെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും , കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം ഭാഗികമായി മേഘവൃതമായ ആകാശവും ഇന്നുണ്ടായിരിക്കും. ഈ ആഴ്ച മുഴുവൻ ഭാഗികമായി മേഘവൃതമായ ആകാശം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Bangalore Weather Update

ജനുവരി 6 തിങ്കളാഴ്ച വരെ നഗരത്തിൽ ഭാഗികമായി മേഘാവൃതമായ ആകാശം ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസിൽ തന്നെ തുടരാനാണ് സാധ്യത. എന്നാൽ കുറഞ്ഞ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. 16 ഡിഗ്രിയ്ക്കും 18 ഡിഗ്രിക്കും ഇടയിലായി ഈ ദിവസങ്ങളിൽ താപനില താഴും.

ഡിസംബറിൽ സജീവമായിരുന്ന ന്യൂനമർദത്തിന്‍റെ ഫലമായാണ് നഗരത്തിൽ ഇപ്പോൾ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇന്ന്, കാറ്റ് കിഴക്ക് നിന്ന് മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു ജനുവരി 1 കാലാവസ്ഥാ പ്രവചനം

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് പ്വചനം അനുസരിച്ച് ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും മേഘാവൃതമായ ആകാശവും വരണ്ട വായുവും ഇന്ന് അനുഭവപ്പെടും. അതേസമയം, വടക്കൻ കർണാടകയിൽ ഇടതൂർന്ന മൂടൽമഞ്ഞിനാണ് സാധ്യത.

വരുന്ന 24 മണിക്കൂറില്‌ പ്രധാനമായും തെളിഞ്ഞ ആകാശം. ചില പ്രദേശങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ്/ മൂടൽമഞ്ഞ് സാധ്യത. പരമാവധി & കുറഞ്ഞത്
താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അതേസമയം, അടുത്ത 48 മണിക്കൂറിൽ പ്രധാനമായുംതെളിഞ്ഞ ആകാശം അനുഭവപ്പെടും ചില പ്രദേശങ്ങളിൽ അതിരാവിലെ മൂടൽമഞ്ഞ് സാധ്യത. പരമാവധി
താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളൂരു ജനുവരി 2 കാലാവസ്ഥാ പ്രവചനം

ബെംഗളൂരുവിൽ ജനുവരി 2 വ്യാഴാഴ്ച കാലാവസ്ഥാ പ്രവചനം അനുസരിച്ച് കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസം കുറഞ്ഞ താപനില ല 15 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. അതേസമയം, കിഴക്ക് നിന്ന് മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശാൻ സാധ്യതയുണ്ട്. ഈർപ്പം ഏകദേശം 61 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരം രാവിലെ 6:42 ന് സൂര്യോദയവും വവൈകുന്നേരം 6:05 ന് സൂര്യാസ്തമയവും പ്രതീക്ഷിക്കുന്നു.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം ജനുവരി 2-8

ജനുവരി 2 വ്യാഴാഴ്ച, താപനില - 22.80°C, ചിതറിയ മേഘങ്ങൾ
ജനുവരി 3 വെള്ളിയാഴ്ച, താപനില - 23.90°C, ചിതറിയ മേഘങ്ങൾ
ജനുവരി 4 ശനിയാഴ്ച, താപനില - 23.85°C, ചിതറിയ മേഘങ്ങൾ
ജനുവരി 5 ഞായറാഴ്ച, താപനില - 24.30°C, മേഘാവൃതമായ ആകാശം
ജനുവരി 6 തിങ്കളാഴ്ച, താപനില - 23.56°C, ചിതറിയ മേഘങ്ങൾ
ജനുവരി 7 ചൊവ്വാഴ്ച, താപനില - 19.84°C, മേഘാവൃതമായ ആകാശം
ജനുവരി 8 ബുധനാഴ്ച, താപനില - 23.98°C, ചിതറിയ മേഘങ്ങൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+