ബെംഗളൂരുിലെ കാലാവസ്ഥാ മാറ്റങ്ങൾ പലപ്പോഴും മുന്നറിയിപ്പില്ലാതെ മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്നത്. ജനുവരി ആദ്യ വാരം മുതൽ കനത്ത തണുപ്പും കോടമഞ്ഞും അനുഭവപ്പെട്ട ബെംഗളരു രണ്ടാം വാരം കഴിഞ്ഞപ്പോഴേയ്ക്കും മെല്ലെ ചൂടിലേക്ക് എത്തിയിരിക്കുകയാണ്. പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മകര സംക്രാന്തി ദിനമാണ് ബെംഗളൂരുവിൽ ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഇന്ന്, ജനുവരി 14 ചൊവ്വാഴ്ച മകരസംക്രാന്തിക്ക് ബെംഗളൂരുനിവാസികൾക്ക് താപനിലയിൽ അപ്രതീക്ഷിതമായ വർദ്ധനവ് അനുഭവപ്പെടും. മേഘാവൃതമായ ആകാശവും കൂടിയ താപനിലയുമാണ് ഇന്ന് നഗരത്തിൽ കാത്തിരിക്കുന്നത്. മാത്രമല്ല, ദിവസമായി ബെംഗളൂരുവിൽ ജനുവരിയിലെ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് ഉള്ളത്. ഇത് വരുന്ന ദിവസങ്ങളിലും തുടരുവാനാണ് സാധ്യത.

പൊതുവേ ജനുവരി മാസത്തിൽ അനുഭവപ്പെടുന്ന കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളനുസരിച്ച് ഞായറാഴ്ച നഗരത്തിൽ ഏറ്റവും കുറഞ്ഞ താപനില സാധാരണ താപനിലയേക്കാൾ നാല് ഡിഗ്രി കൂടി 20 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.
എന്തുകൊണ്ട് ചൂട് കൂടുന്നു
സാധാരണയേക്കാൾ കൂടിയ താപനില ഇപ്പോൾ ബെംഗളൂരുവിൽ അനുഭവപ്പെടുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ടത് ചുഴലിക്കാറ്റാണ്. ശ്രീലങ്കയുടെ കിഴക്കൻ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റാണ് പതിവില്ലാത്ത വിധത്തിലുള്ള ചൂടിന് കാരണമായിരിക്കുന്നത്. ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മേഘത്തിന്‍റെ ആവരണം പുതപ്പ് പോലെ പ്രവർത്തിക്കുകയു ചൂട് പിടിക്കുകയും രാത്രിയിൽ താപനില ഗണ്യമായി കുറയുന്നത് തടയുകയും ചെയ്യുന്നു.
മകരസംക്രാന്തിയിൽ നേരിയ മഴ
ഇന്ന് മകരസംക്രാന്തി ദിനമായ ജനുവരി 14 ന് ബെംഗളൂരുവിൽ മേഘാവൃതമായ ആകാശമാണ് അനുഭവപ്പെടുക. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മൂടല്‍ മഞ്ഞോടു കൂടിയാണ് പ്രഭാതം ആരംഭിച്ചത്. അടുത്ത 48 മണിക്കൂർ വരെ മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, ഇന്ന് നഗരത്തിൽ നേരിയ മഴയും പ്രതീക്ഷിക്കുന്നു. ഇന്ന് ബെംഗളൂരുവിലെ കൂടിയ താപനില ഡിഗ്രി സെൽഷ്യസു കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
ഇന്ന് നഗരത്തിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതിനാൽ പകൽ കുട കരുതാനും മഴയ്ക്കുള്ള മുൻകരുതലുകൾ എടുക്കുവാനും മറക്കേണ്ട.
കനത്ത തണുപ്പിൽ നിന്നും ചൂടിലേക്ക്
ഈ വർഷം ആദ്യം ഉത്തരേന്ത്യയിലെ ശൈത്യതരംഗത്തിന്‍റെ ബാക്കിയായി ബെംഗളൂരുവിലും കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ 12 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില താഴ്ന്നത്. പ്രധാനമായും ജനുവരി 3, 4 തിയതികളിലാണ് ഇതുവരെയുള്ള കണക്കനുസരിച്ച് ബാംഗ്ലൂരിൽ ഏറ്റവും കുറഞ് താപനില അനുഭവപ്പെട്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












