ബെംഗളൂരു കാലവസ്ഥ: വേനൽ മഴ പെയ്ത് ചൂട് അല്പം കുറഞ്ഞ ആശ്വാസത്തിലിരുന്ന ബെംഗളൂരു വീണ്ടും പഴയതിനേക്കാള്‍ മോശമായ അവസ്ഥയിൽ എത്തിനിൽക്കുകായണ്. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴ. നഗരത്തിലെ കനത്ത ചൂടിന് ഒരാശ്വാസം നല്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവം കൂടിയ താപനില രേഖപ്പെടുത്തി. മാർച്ച് 14 വെള്ളിയാഴ്ച ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ ചൂടാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടത്, 35 ഡിഗ്രി സെൽഷ്യസ്.
ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ബെംഗളൂരു സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ എച്ച് എ എൽ വിമാനത്താവളത്തിൽ 35.6 ഡിഗ്രി സെൽഷ്യസും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇതിനു മുമ്പ് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില 34 ഡിഗ്രി വരെയാണ് ബെംഗളൂരുവില്‍ അനുഭവപ്പെട്ടിട്ടുള്ളത്.

ഇനി വരുന്ന മൂന്ന്- നാല് ദിവസവും ബെംഗളൂരുവിൽ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുവാനാണ് സാധ്യത കൂടുതൽ. ഇനി ഭാഗികമായി ചില സമയങ്ങളില്‍ മേഘാവൃതമായ ആകാശം അനുഭവപ്പെടുമെങ്കിലും ചൂടിന്‍റെ കാര്യത്തിൽ കുറവ് പ്രതീക്ഷിക്കേണ്ട. വരണ്ട കാലാവസ്ഥയും ഉയർന്ന ഈർപ്പവും പല ഭാഗങ്ങളിലും അനുഭവപ്പെടുന്നു.
എന്തുകൊണ്ട് ബെംഗളൂരുവിൽ ഇത്രയും ചൂട്
ഭൂമിശാസ്ത്രപരമായി നോക്കിയാൽ ബെംഗളൂരു സമുദ്രനിരപ്പിൽ നിന്നും 937 മീറ്റര് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. എന്നാൽ ഇത്രയും കൂടിയ താപനിലയിലേക്ക് ബെംഗളൂരു പോകുവാൻ തുടങ്ങിയിട്ട് അധിക വർഷങ്ങളായിട്ടില്ല. പൊതുവേ കനത്ത വേനലിലും പ്രസന്നമായ കാലാവസ്ഥയുള്ള ഇടം എന്നതാണ് ബെംഗളൂരുവിനെ സഞ്ചാരികൾക്കടിയിൽ ഏറെ പ്രസിദ്ധമായക്കിയിരുന്ന കാര്യങ്ങളിലൊന്ന്.
വരണ്ട വായുവും മേഘങ്ങളുടെ അഭാവവുമാണ് നിലവിൽ ബെംഗളൂരുവിലെ കനത്ത ചൂടിന് കാരണമെന്നാണ് കാലാവസ്ഥാ രംഗത്തെ വിദഗ്ദർ പറയുന്നത്. വരും ദിവസങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയില്ലെന്നും സമാനമായ അവസ്ഥകൾ തുടരുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.അതായത്, നഗരത്തിൽ ചൂട് തുടരുമെന്ന് ചുരുക്കം.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
മാർച്ച് 15 മുതൽ 20 വരെയുള്ള തിയതികളിൽ ശരാശരി 33 ഡിഗ്രി സെൽഷ്യസ് ചൂട് ബെംഗളൂരുവിൽ അനുഭവപ്പെടും.
മാർച്ച് 15 ശനിയാഴ്ച കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ്,
കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ്
ഭാഗികമായി മേഘാവൃതമായ ആകാശം, ചൂട് കൂടിയ പകൽ
മാർച്ച് 16 ഞായറാഴ്ച കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ്,
ഭാഗികമായി മേഘാവൃതമായ ആകാശം, ചൂടിന് അല്പം ശമനം.
മാർച്ച് 17 തിങ്കളാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്,
ഭാഗികമായി മേഘാവൃതമായ ആകാശം ദിവസം മുഴുവനും അനുഭവപ്പെടും.
മാർച്ച് 18 ചൊവ്വാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്,
ഭാഗികമായി മേഘാവൃതമായ ആകാശം ദിവസം മുഴുവനും അനുഭവപ്പെടും.
മാർച്ച് 19 ബുധനാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്,
ഭാഗികമായി മേഘാവൃതമായ ആകാശം ദിവസം മുഴുവനും അനുഭവപ്പെടും.
മാർച്ച് 30 വ്യാഴാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്,
മൊത്തത്തിൽ തെളിഞ്ഞ ആകാശം. രാത്രിയിൽ 19 ഡിഗ്രിയിലേക്ക് ചൂട് കുറയും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












