ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു നിവാസികൾക്ക് ആശ്വസിക്കാം.. പ്രവചനങ്ങൾക്കും മുന്നറിയിപ്പുകൾക്കും ഒടുവിൽ ബെംഗളൂരുവിൽ മഴയെത്തുന്നു. നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഇന്ന് നഗരത്തിൽ അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം.
ഇന്ന് ഏപ്രിൽ 2 ബുധനാഴ്ച മുതൽ നാലാം തിയതി വ്യാഴാഴ്ച വരെ ബാംഗ്ലൂരിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴയോടൊപ്പം നഗരത്തിലെ താപനിലയിലും കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നത്. താപനില 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. ഏതായാലും കനത്ത ചൂടിന് മഴ ഒരാശ്വാസമാകും. ഇന്നത്തെ മഴയോടൊപ്പം മിന്നൽ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

താരതമ്യേന കൂടിയ താപനിലയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. പകൽസമയങ്ങളിൽ 35 ഡിഗ്രി വരെ ഉയരുന്ന താപനില രാത്രിയിൽ 21 ഡിഗ്രി വരെ കുറയും. അതേസമയം, ഇന്ന് ബുധനാഴ്ച നഗരത്തിലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. കൂടാതെ, , തെക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ഈ ദിവസങ്ങളിലെ മഴയോടെ ബാംഗ്ലൂരിലെ താപനിലയിൽ കാര്യമായ കുറവ് സംഭവിക്കും. പകൽ സമയത്തെ ഉയർന്ന താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബാംഗ്ലൂർ കൂടാതെ, ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കുടക്, ഹാസൻ, ദാവൻഗരെ, മൈസൂരു, ചിക്കമംഗളൂരു, ശിവമൊഗ്ഗ എന്നിവയുൾപ്പെടെ കർണാടകയിലെ മറ്റു ജില്ലകളിലും ഇന്നും നാളെയും മഴ പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 3 വ്യാഴാഴ്ച കുടക്, ഹാസൻ, ചിക്കമഗളൂരു എന്നിവയുടെ ചില ഭാഗങ്ങളിലും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കുറഞ്ഞ ചൂടിൽ തുടക്കം
ബെംഗളൂരുവിനെ സംബന്ധിച്ച് ഏപ്രിൽ മാസം കനത്ത ചൂടിന്‍റെ സമയമാണ്. ഉയര്ന്ന താപനിലയ്ക്കൊപ്പം ജലക്ഷാമം പോലുള്ള കാര്യങ്ങളും നഗരത്തെ ബാധിച്ചു തുടങ്ങുന്ന നേരം. എന്നാൽ മുൻ കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താപനിലയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. ഇന്നലെ, അതായത് ഏപ്രിൽ 1-ാം തിയതി ബാംഗ്ലൂരിൽ രേഖപ്പെടുത്തിയത് 32 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്നും രണ്ട് ഡിഗ്രി കുറവാണ് ഇത്. വരുന്ന മൂന്നു- നാല് ദിവസങ്ങളിലും ബാംഗ്ലൂരിൽ 32 ഡിഗ്രിക്കും 33.5 ഡിഗ്രിക്കും ഇടയിലുള്ള താപനില അനുഭവപ്പെടുമെന്ന് നമ്മ കർണ്ണാടക വെദർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ബെംഗളൂരു കാലാവസ്ഥ ഏപ്രിൽ 3
ഏപ്രിൽ 3 വ്യാഴാഴ്ച ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ആകാശം മേഘാവൃതമായിരിക്കും. കൂടിയ താപനില താപനില 28 ഡിഗ്രി സെൽഷ്യസുംകുറഞ്ഞ താപ നില 22 ഡിഗ്രി സെൽഷ്യസിനും ആയിരിക്കും.
ഉഷ്ണതരംഗം ഈ സംസ്ഥാനങ്ങളിൽ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗം അനുഭവപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












