Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്! വരും ദിവസങ്ങളിലും ചൂട് കൂടും

ബെംഗളൂരു കാലാവസ്ഥ: 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്! വരും ദിവസങ്ങളിലും ചൂട് കൂടും

ബെംഗളൂരു കാലാവസ്ഥ: ഓരോ ദിവസം ചെല്ലുംതോറും ചൂട് കൂടിവരികയാണ് ബാംഗ്ലൂരിൽ. മാർച്ച് മാസത്തിൽ തുടങ്ങേണ്ട ചൂടുകാലം ജനുവരി അവസാനത്തോടെ തന്നെ തുടങ്ങി. ഫെബ്രുവരി ആയപ്പോഴേയ്ക്കും ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന കനത്ത ചൂടും ഇവിടെ അനുഭവപ്പെട്ടു തുടങ്ങി. ഇനി വരുംദിവസങ്ങളിലും ചൂടിന് ഒരു കുറവും ഉണ്ടാകില്ലെന്ന് മാത്രമല്ല, കൂടിവരികയും ചെയ്യും.

കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അനുഭവപ്പെട്ടു. ഫെബ്രുവരി 17 ന് നഗരത്തിൽ രേഖപ്പെടുത്തിയ പരമാവധി താപനില 35.9 ഡിഗ്രി സെൽഷ്യസായിരുന്നു. 2005 ഫെബ്രുവരി 17 ന് നാണ് ഇത്രയം കൂടിയ താപനില ഫെബ്രുവരി മാസത്തിൽ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യുന്നത്. മറ്റു ദിവസങ്ങളിൽ 33 ഡിഗ്രിക്ക് മുകളിലാണ് ബാംഗ്ലൂരില്‍ ചൂട് അനുഭവപ്പെട്ടത്.

Bangalore Weather Update City Recorded Highest Temperature in 20 years In February

ഈ വേനൽക്കാലത്ത് താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, ബെംഗളൂരുവിന്റെ താപനില 2.7 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. നിലവിലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച്, ഡൽഹിയിലെ പരമാവധി താപനില ഇന്ന് 29 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം, ബെംഗളൂരുവിന്റെ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസിൽ എത്തും.

ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച ബാംഗ്ലൂരിൽ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. പകല്‍ കഠിനമായ ചൂടാണെങ്കിലും രാത്രികാലങ്ങളിൽ പൊതുവേ തണുപ്പ് നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.

ഇന്ന് ഈർപ്പം ഏകദേശം 56 ശതമാനമാകുമെന്നും കിഴക്ക് നിന്ന് മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും പ്രതീക്ഷിക്കുന്നു. വായു ഗുണനിലവാര സൂചിക 135 ആയിരിക്കും. ഇത് ഇവിടുത്തെ മിതമായ വായു ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. കർണാടകയുടെ തീരദേശ, വടക്കൻ പ്രദേശങ്ങളെ ഉഷ്ണതരംഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇത്തവണ റെക്കോർഡ് ചൂട്

ഐഎംഡിയുടെ നിരീക്ഷണമനുസരിച്ച് ഫെബ്രുവരി 18 ന് നഗരത്തിൽ പരമാവധി താപനില 32.8°C രേഖപ്പെടുത്തി. ഇത് സാധാരണയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് കുറവായിരുന്നു, അതേസമയം കുറഞ്ഞ താപനില 17.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് സാധാരണയേക്കാൾ 0.1 ഡിഗ്രി സെൽഷ്യസ് കുറവാണ്. എന്നിരുന്നാലും ബെംഗളൂരുവിൽ ഈ വർഷം താപനില റെക്കോർഡ് ഉയരത്തിലേക്ക് ഉയരുമെന്ന് അറിയിച്ചു.

ഫെബ്രുവരി മാസത്തിൽ ചൂട് കൂടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 1990 നും 2020 നും ഇടയിലുള്ള കാലത്ത് ഫെബ്രുവരിയിൽ ഏറ്റവും കൂടിയ താപനില 30.9 ഡിഗ്രി സെൽഷ്യലും കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ടത്. എന്നാൽ കഴിഞ്ഞ പത്ത് വർഷങ്ങളിലെ കണക്ക് നോക്കിയാൽ 33 ഡിഗ്രി സെൽഷ്യസ് മുതൽ 35.5 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്.

ഡൽഹിയെ കടത്തിവെട്ടി ബെംഗളൂരു

എന്തായാലും വരും ദിവസങ്ങളിൽ ഡൽഹിയിലെ പരമാവധി താപനില 24-29 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ബെംഗളൂരുവിലെ പരമാവധി താപനില ആഴ്ചയിലുടനീളം 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+