Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ തെളിഞ്ഞ ആകാശം, വ്യാഴവും വെള്ളിയും മഴ സാധ്യത.. കലബുർഗിയിൽ 39.8 ഡിഗ്രി

ബെംഗളൂരു കാലാവസ്ഥ: നഗരത്തിൽ തെളിഞ്ഞ ആകാശം, വ്യാഴവും വെള്ളിയും മഴ സാധ്യത.. കലബുർഗിയിൽ 39.8 ഡിഗ്രി

ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളെയും അപേക്ഷിച്ച് മികച്ച കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. രാജ്യത്തിൽറെ പലയിടങ്ങളും കനത്ത ചൂടും ഉഷ്ണതരംഗവും കൊണ്ട് ബുദ്ധിമുട്ടുമ്പോൾ വെയിലും മഴയും പല ദിവസങ്ങളിലായി മാറിയെത്തുകയാണ് ബെംഗളൂരുവിൽ. ചൂടിന്‍റെ കാര്യമെടുത്താൽ ഇടയ്ക്കു പെയ്യുന്ന മഴയിൽ തണുപ്പ് എത്തുന്നിനാൽ ചില ദിവസങ്ങളിലെ ഉയര്ന്ന താപനില ഒരു പ്രശ്നമല്ല.

കഴിഞ്ഞ ദിവസങ്ങളിലായി ഇടയ്ക്കിടെ പെയ്ത മഴയ്ക്ക് ശേഷം വീണ്ടും നഗരം തെളിഞ്ഞിരിക്കുകയാണ്. ഇന്ന്, ഏപ്രിൽ 8 ചൊവ്വാഴ്ച ബാംഗ്ലൂരിൽ തെളിഞ്ഞ ആകാശം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ. മഴ സാധ്യത ഇന്ന് പ്രവചിച്ചിട്ടില്ല. ഇന്നത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.

Bangalore Weather Update Clear Skies On Tuesday

അതേസമയം വാരാന്ത്യത്തോടെ ബാംഗ്ലൂരിൽ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വ്യാഴം, വെള്ള ദിവസങ്ങളിലായിരിക്കും മഴ പെയ്യുക. വ്യാഴാഴ്ച വരെ ബാംഗ്ലൂരിലെ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളൂരുവിലെ എച്ച്എഎല്ലിൽ ഇന്നലെ പരമാവധി താപനില 33.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 21.0 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു സിറ്റിയിൽ പരമാവധി താപനില 33.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് താപനില 22.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി താപനില 34.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 22.5 ഡിഗ്രി സെൽഷ്യസും ആയിരുന്നപ്പോൾ ജികെവികെയിൽ പരമാവധി താപനില 33.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ബെംഗളൂരു കാലാവസ്ഥാ സെന്‍റർ കർണ്ണാടകയിലെ വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 14 ജില്ലകളിൽ കനത്ത മഴയും ഇടിമിന്നലും ഇനന് അനുവപ്പെടും. ദക്ഷിണ കന്നഡ, ഉഡുപ്പി, ബെൽഗാം. ഗഗദ്, ധര്‍വാഡ്, ഹാവേരി, വിജയപുര, ബാഗൽകോട്ട്, കൊപ്പൽ, ചിക്കമഗളൂരു, ഹാസൻ, കൊടക്, മൈസൂർ, ചാമരാജനഗർ എന്നീ ജില്ലകളിലാണ് ഇന്ന് ചൊവ്വാഴ്ച മഴ സാധ്യതയുള്ളത്.

അതേസമയം, ഈ ആഴ്ച മുഴുവൻ കർണ്ണാടകയിലെ തീരദേശ, വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട് .തിങ്കളാഴ്ച ബന്ദിപ്പൂർ, എംഎം ഹിൽസ്, സിർസി എന്നിവിടങ്ങളിൽ അത്യാവശ്യം നല്ല മഴ ലഭിച്ചിരുന്നു. ചാമരാജനഗറിലെ മലേ മഹാദേശ്വർ ബെട്ടിലും ബന്ദിപ്പൂരിലും ഒരു മില്ലീമിറ്റർ മഴ കിട്ടി.

തീരദേശ കർണ്ണാടകയിൽ 34 മുതൽ 36 ഡിഗ്രി വരെ താപനില ഉയർന്നപ്പോൾ ധര്വാഡ്, ബാഗൽകോട്ട്, ബൽഗാം, ഹാവേരി. ഗഗദ്, കൊപ്പൽ തുടങ്ങിയ ജില്ലകളില് 34 മുതൽ 36 ഡിഗ്രി വരെ തന്നെ അനുഭവപ്പെട്ടുയ കലബുർഗിയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 39.8 ഡിഗ്രി സെൽഷ്യസ്.

വടക്കൻ ഉൾപ്രദേശ കർണ്ണാടകയുടെ ഭാഗങ്ങളായ ബെംഗളൂരു, ചാമരാജനഗർ, ഹാസൻ, ചിന്താണി, മാണ്ഡ്യ, മടിക്കേരി, ഷിമോഗ. ചി്രദുർഗ, ദാവന്ഗരെ തുടങ്ങിയ സ്ഥലങ്ങളിൽ 32 മുതൽ 35 ഡിഗ്രി വരെയാണ് അനുഭവപ്പെട്ടത്.

ഹൊന്നാവറിൽ പരമാവധി താപനില 33.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24.0 ഡിഗ്രി സെൽഷ്യസും, കാർവാറിൽ പരമാവധി താപനില 36.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26.3 ഡിഗ്രി സെൽഷ്യസും, പനമ്പൂരിൽ പരമാവധി താപനില 34.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 26.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+