ബെംഗളൂരു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തണുപ്പ് നിറഞ്ഞ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പുലര്‍ച്ചെയിലെ മഞ്ഞു നിറഞ്ഞ അന്തരീക്ഷവും നട്ടുച്ചയ്ക്ക് പോലും തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥയും 13 ഡിഗ്രിയിലേക്ക് താഴ്ന്ന താപനിലയും ഒക്കെയായി പുറത്തിറങ്ങാൻ പോലും മടി തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ, വീണ്ടും താപനില താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷണങ്ങള് സൂചിപ്പിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവിൽ വരുന്ന മൂന്ന് - നാല് ദിവസങ്ങളിൽ താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 10 ഡിഗ്രി മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുവാനുള്ള സാധ്യതയാണ് പ്രവചനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥ ബെംഗളൂരുവിൽ അനുഭവപ്പെടും. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ നിരവധി പ്രദേശങ്ങളിൽ രാവിലെ മൂടൽ മഞ്ഞും ഉണ്ട്.

ഇന്ന്, ജനുവരി 8 ബുധനാഴ്ച ബെംഗളൂരുവിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് പൊതുവേ തണുത്ത കാലാവസ്ഥയാണ് നഗരത്തിൽ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ജനുവരി മാസത്തിലെ കുറഞ്ഞ ശരാശരി താപനില 16 ഡിഗ്രി സെൽഷ്യസും ആണ്. ഇന്ന് പൊതുവേ തെളിഞ്ഞ ആകാശമാണ് ബെംഗളൂരുവിൽ അനുഭവപ്പെടുക.
അതേസമയം, കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിലും തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥ തന്നെയാണ് ഇന്നും അനുഭവപ്പെടുന്നത്. ചിക്കമംഗളൂരു, ഹാസൻ, ദാവണഗരെ, മാണ്ഡ്യ എന്നിവയുൾപ്പെടെ തെക്കൻ ഉൾപ്രദേശ ജില്ലകളിലെ നിരവധി സ്ഥ ലങ്ങളിൽ താപനില താഴും. ഏകദേശം 2 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 4 ഡിഗ്രി സെൽഷ്യസ് താപനില കുറവായുവാൻ സാധ്യതയുണ്ട്.
കൂടാതെ, ബെൽഗാം, ബിദർ, വിജയപുര, കൽബുർഗി, ഹാവേരി എന്നിവയുൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ രാവിലെ മിതമായതും ഇടതൂർന്നതുമായ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയം കാലാവ്സഥാ പ്രവചനത്തിൽ സൂചിപ്പിക്കുന്നു.
ബെംഗളൂരു കാലാവസ്ഥ- ജനുവരി 9
ജനുവരി 9 വ്യാഴാഴ്ച ബെംഗളൂരുവിൽ കുറഞ്ഞ താപനില 14.61 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 25.29 ഡിഗ്രി സെൽഷ്യസും ഉം ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഈർപ്പം ഏകദേശം 55 ശതമാനം ആയിരിക്കും.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
ജനുവരി 9 വ്യാഴം - താപനില 24.87, തെളിഞ്ഞ ആകാശം
ജനുവരി 10 വെള്ളി - താപനില 23.37, ചിതറിയ മേഘങ്ങൾ
ജനുവരി 11 ശനി - താപനില 23.93, മേഘാവൃതമായ ആാശം
ജനുവരി 12 ഞായർ - താപനില 24.71, ചിതറിയ മേഘങ്ങൾ
ജനുവരി 13 തിങ്കൾ - താപനില 25.51, നേരിയ മഴ
ജനുവരി 14 ചൊവ്വ - താപനില 24.34, നേരിയ മഴ
ജനുവരി 15 ബുധൻ - താപനില 25.61, നേരിയ മഴ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












