Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: അപ്രതീക്ഷിത മഴയ്ക്ക് ശേഷം നഗരം തണുപ്പിലേക്ക്! വരുംദിവസങ്ങളിൽ മൂടൽമഞ്ഞ്

ബെംഗളൂരു കാലാവസ്ഥ: അപ്രതീക്ഷിത മഴയ്ക്ക് ശേഷം നഗരം തണുപ്പിലേക്ക്! വരുംദിവസങ്ങളിൽ മൂടൽമഞ്ഞ്

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഞായറാഴ്ചയാണ് കടന്നു പോയത്. ഈ വർഷത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട മഴ പെയ്ത ദിവസമായിരുന്നു ഞായറാഴ്ച. നേരത്തെ പല ദിവസങ്ങളിലായി മഴ പെയ്യുമെന്ന പ്രതീക്ഷ കാലാവസ്ഥാ പ്രവചനം നല്കി, ചെറിയ ചാറ്റൽ മഴകൾ പെയ്തെങ്കിലും തീർത്തും അപ്രതീക്ഷിതമായാണ് 2025 ലെ ആദ്യ മഴ ബാംഗ്ലൂരിൽ പെയ്തത്. വാരാന്ത്യ പ്ലാനുകൾ മുന്നറിയിപ്പില്ലാതെ മാറ്റേണ്ടി വന്നുവെങ്കിലും നഗരത്തിലെ ചൂടിന് ഒരു ശമനം കിട്ടിയ ആശ്വാസത്തിലാണ് ബെംഗളൂരു നിവാസികൾ മഴയെ സ്വീകരിച്ചത്.

Bangalore Weather Update Cool Misty Week Ahead

മജസ്റ്റിക്, മല്ലേശ്വരം, രാജാജിനഗർ, ശിവാജിനഗർ, ജയനഗർ, മൈസൂരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഇന്നലെ മഴ പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഞായറാഴ്ച 3.4 മില്ലിമീറ്റർ മഴ പെയ്തു. നഗരത്തിൽ കൂടിയ താപനില 27.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 18.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ശ്രീലങ്കയുടെ കിഴക്കൻ തീരത്തിനും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപം വികസിക്കുന്ന ചുഴലിക്കാറ്റ് കാരണമാണ് ഭാഗമാണ് ബെംഗളൂരുവിലെ അപ്രതീക്ഷിത മഴയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിശദീകരണം.

ബെംഗളൂരുവിൽ മഴ തുടരുമോ?

മകരസംക്രാന്തിക്ക് ശേഷം പതിവിത് വിപരാതമായാണ് മഴ പെയ്തതെങ്കിലും മഴ ഇനി തുടരുമോ എന്ന ആശങ്ക പലർക്കും ഉണ്ട്. എന്നാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിൽ മഴ പെയ്തേക്കില്ല, എന്നാൽ ബെംഗളൂരുവിൽ മൂടൽമഞ്ഞും തണുപ്പുമുള്ള ഒരു വാരമാണ് ഇനി പ്രതീക്ഷിക്കുന്നത്.

എന്നാൽ കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് ബംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിലും തീരപ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടയ്ക്കിടെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം സംസ്ഥാനത്തുടനീളം കാറ്റിൻ്റെ ശക്തി വർധിപ്പിച്ചതാണ് മഴയ്ക്ക് കാരണം.

തണുപ്പിക്കുന്ന ദിവസങ്ങൾ

വരുംദിവസങ്ങളിൽ ബാംഗ്ലൂർ മഴ സാധ്യത വിരളമാണെങ്കിലും തണുപ്പും മൂടൽമഞ്ഞും കൂടുതൽ അനുഭവപ്പെട്ടേക്കാം. നഗരത്തിലെ താപനില 26 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് ജനുവരി 20 തിങ്കളാഴ്ച ബെംഗളരുവിലെ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് ഇന്ന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില ഏകദേശം 15 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ദക്ഷിണ കന്നഡ ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു, അതേസമയം തീരദേശ, കർണാടകയുടെ മറ്റ് ഭാഗങ്ങൾ വരണ്ടതായി തുടരുവാനാണ് സാധ്യത. വടക്കുകിഴക്ക് നിന്ന് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും കൂടാതെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 102 ൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+