Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: തണുപ്പ് തുടരുന്നു, കുറഞ്ഞ താപനില 14 ഡിഗ്രി, ബാംഗ്ലൂർ ശൈത്യതരംഗത്തിലേക്ക്

ബെംഗളൂരു കാലാവസ്ഥ: തണുപ്പ് തുടരുന്നു, കുറഞ്ഞ താപനില 14 ഡിഗ്രി, ബാംഗ്ലൂർ ശൈത്യതരംഗത്തിലേക്ക്

ബെംഗളൂരുവിൽ ശൈത്യം തുടരുകയാണ്. പൊതുവേ ഡിസംബർ, ജനുവരി മാസങ്ങൾ ബാംഗ്ലൂരിൽ തണുപ്പേറിയതാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണ നിലയിലായിരുന്നു കടന്നു പോയിരുന്നത്. ഇപ്പോഴിതാ, ജനുവരിയുടെ തുടക്കം മുതൽ തന്നെ കഠിനമായ തണുപ്പാണ് സിലിക്കൺ വാലിയിൽ അനുഭവപ്പെടുന്നത്. വരുന്ന രണ്ടു മൂന്നു ദിവസങ്ങളിൽ നഗരത്തിൽ കനത്ത തണുപ്പ് പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന്, ഡിസംബർ 5 ഞായറാഴ്ച ബെംഗളൂരുവിൽ കുറഞ്ഞ താപനില 14 ഡിഗ്രിയും കൂടിയ താപനില 27 ഡിഗ്രിയും അനുഭവപ്പെടും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് പൊതുവേ ദിവസം മുഴുവനും തണുപ്പു കൂടിയ അന്തരീക്ഷമായിരിക്കും. ഇന്ന്, കാറ്റ് കിഴക്ക് നിന്ന് മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 131 ൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Bangalore Weather Update Dip In Temperature Foggy Mornings Cold Wave Conditions In Bangalore

വരുന്ന രണ്ടു മൂന്നു ദിവസങ്ങളിലും തണുപ്പു നിറഞ്ഞ ഇതേ കാലാവസ്ഥ അനുഭവപ്പെടും. താപനിലയിലുണ്ടാകുന്ന കുറവ് ആരോഗ്യത്തെ ബാധിക്കുവാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ടതാണ്. തണുപ്പു കൂടിയ അവസ്ഥയിൽ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ അധിക നേരം പുറത്ത് ചെലവഴിക്കുന്നത് നല്ലതായിരിക്കില്ല. ഏതെങ്കിലും കാരണവശാൽ പുറത്ത് പോകേണ്ടി വന്നാൽ ജാക്കറ്റ് ഉപയോഗിക്കാൻ മറക്കരുത്.

കാലാവസ്ഥാ വകുപ്പ് അറിയിപ്പ് അനുസരിച്ച് വരുംദിവസങ്ങളിൽ ബെംഗളൂരുവിൽ മൂടൽമഞ്ഞ് നിറഞ്ഞ പുലരികളായിക്കും അനുഭവപ്പെടുക. രാവിലെ നടക്കുവാൻ പോകുന്നവരും അതിരാവിലെ യാത്ര ചെയ്യുന്നവരും ഒക്കെ വസ്ത്രത്തിലും മറ്റും തണുപ്പു താങ്ങുവാൻ സാധിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ നടത്തണം.

ബെംഗളൂരുവിൽ മാത്രമല്ല, കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിലും തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ബിദാർ, കലബുർഗി, വിജയപുര എന്നിവയുൾപ്പെടെ കർണാടകയിലെ മറ്റ് നിരവധി നഗരങ്ങളും സമാനമായ കാലാവസ്ഥയാണ് നേരിടുന്നത്. അടുത്ത 2 ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അടുത്ത 2 ദിവസത്തേക്ക് കർണാടകയുടെ ഉൾപ്രദേശങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് കുറയാൻ സാധ്യതയുണ്ട്, അതിനുശേഷം കർണാടകയിലെ ഉൾപ്രദേശങ്ങളിൽ കുറഞ്ഞ താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. തീരദേശ കർണാടകയിലും കുറഞ്ഞ താപനിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഐഎംഡി മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അനുഭവപ്പെടുന്ന തണുപ്പാണ് ബെംഗളൂരുവിൽ താപനിലയിലെ കുറവിന് കാരണമായിരിക്കുന്നത്. ജനുവരി മാസത്തിലെ ശരാശരി കുറഞ്ഞ താപനില ബെംഗളൂരുവിൽ 15.8 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ഇത്തവണ ബെംഗളൂരു നിവാസികൾക്ക് ബെംഗളൂരു നിവാസികൾക്ക് ഏറ്റവും കുറഞ്ഞ താപനില ഏകദേശം 10.2 ഡിഗ്രി സെൽഷ്യസായിരിക്കും.

ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബെംഗളൂരുവിൽ താപനിലയിൽ ഇത്രയും കുറവുണ്ടാകുന്നത്.
ബാംഗ്ലൂരിൽരേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില7.8 ഡിഗ്രി സെൽഷ്യസാണ്. 1884 ജനുവരി 13 ന് ആയിരുന്നിത്. എന്നാൽ ഏറ്റവും അടുത്ത കാലത്തെ കണക്കുകൾ നോക്കിയാൽ പരിശോധിച്ചാൽ ജനുവരിയിൽ ഏറ്റവും കുറഞ്ഞ താപനിലയായ 12°C രേഖപ്പെടുത്തിയത് 2012 ജനുവരി 16-ന് ആയിരുന്നു.

ജനുവരി 6 കാലാവസ്ഥ

ജനുവരി 6 തിങ്കളാഴ്ച ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില 14 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+