ബെംഗളൂരുവിലെ ഈ വർഷത്തെ കാലാവസ്ഥ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മഴയും ചൂടും കഴിഞ്ഞെത്തിയ തണുപ്പുകാലത്തിന്‍റെ സ്ഥിതിയും അത്ര വ്യത്യസ്തമല്ല. ശൈത്യം ഇതുവരെ ബെംഗളൂരുവിൽ ഔദ്യോഗികമായി എത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ വാരാന്ത്യം മുതൽ കനത്ത തണുപ്പാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. പതിവില്ലാത്ത വിധത്തിലാണ് ചില ദിവസങ്ങളിൽ ഇവിടെ താപനില താഴ്ന്നത്.
ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉത്തരഹള്ളി, ഹെമ്മിഗെപുര എന്നീ രണ്ടിടങ്ങളിലാണ്. ഡിസംബർ 16 ന് രാവിലെ 8.30 നും 17ന് രാനിവെ 8.30 നും ഇടയിൽ ഈ സീസണിലെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയായ 12.2 ഡിഗ്രി സെൽഷ്യസ് ഇവിടെ രേഖപ്പെടുത്തിയെന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.

തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വടക്കൻ കാറ്റാണ് തണുപ്പിന് കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഡിസംബർ 20 വെള്ളിയാഴ്ച വരെ ഈ തണുപ്പ് നഗരത്തിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നതോടെ തണുപ്പിലും മാറ്റം വരും.
ചുഴലിക്കാറ്റുകൾ എതിർ ഘടികാരദിശയിൽ കറങ്ങുന്നവയാണ്. ഇത് കിഴക്ക് സംഭവിക്കുമ്പോൾ, അത് തണുത്ത കാറ്റിനെ കൊണ്ടുവരുന്നു. അതേസമയം ചുഴലിക്കാറ്റ് പടിഞ്ഞാറ് വരുമ്പോൾ, അവ ചൂടുള്ള കിഴക്കൻ കാറ്റിനെ കൊണ്ടുവരുന്നു. ഇങ്ങനെ കിഴക്ക് വീശിയപ്പോൾ സംഭവിച്ച തണുത്ത കാറ്റാണ് ബംഗളൂരുവിലെയും മറ്റിടങ്ങളിലും യും തണുപ്പ് വരാൻ കാരണമെന്നാണ് ഐഐഎസ്‌സിയിലെ സെന്‍ർ ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് ഓഷ്യാനോഗ്രാഫിക് സയൻസസിലെ പ്രൊഫ ജി ബാല പറയുന്നത്.
ഈ തണുത്ത തരംഗം ഒരു ചെറിയകാല കാലാവസ്ഥാ മാറ്റമാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമില്ലെന്നും പ്രൊഫ. ബാല പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് വിശദമാക്കുന്നു.
അതേസമയം, ചുഴലിക്കാറ്റിന്‍റെ ഭാഗമായുള്ള തണുതത് വടക്കൻ കാറ്റിന്‍റെ ശക്തി കുറയുന്നതോടെ ബെംഗളൂരുവിൽ നേരിയ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. പിന്നീട് ജനുവരിയിൽ വീണ്ടും തണുപ്പ് എത്തും. പുതുവർഷത്തിൽ ബെംഗളൂരു തണുപ്പിലായിരിക്കും.
അതേസമയം, ഡിസംബർ 19, 20 തിയതികളിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ഇന്ന്
അതേസമയം, ഇന്ന് ഡിസംബർ 18 ബുധനാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 25.7 °C ആയിരിക്കും. ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26.59 ഡിഗ്രിയും ആയിരിക്കും. ഇന്ന് ചെറിയ രീതിയിൽ മഴ പെയ്യുവാനുള്ള സാധ്യയും ഉണ്ട്. നാളെ, 2024 ഡിസംബർ 19 വ്യാഴാഴ്ച, ബാംഗ്ലൂരിൽ യഥാക്രമം എന്നിങ്ങനെ കുറഞ്ഞ താപനില 18.15 °C ഉം കൂടിയ താപനില 26.66 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












