Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ധൈര്യമായി ഹോളി ആഘോഷിക്കാം, തെളിഞ്ഞ ആകാശം! സണ്‍സ്ക്രീൻ എടുക്കാൻ മറക്കരുത്

ബെംഗളൂരു കാലാവസ്ഥ: ധൈര്യമായി ഹോളി ആഘോഷിക്കാം, തെളിഞ്ഞ ആകാശം! സണ്‍സ്ക്രീൻ എടുക്കാൻ മറക്കരുത്

ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂർ ഹോളി ആഘോഷങ്ങളിലാണ്. നാടും നഗരവും നിറങ്ങളിൽ നീരാടുന്ന ദിവസം. ആഘോഷങ്ങൾ ഇന്നലെ മുതലേ തുടങ്ങിക്കഴിഞ്ഞു. പാർട്ടികൾ., മധുരപലഹാര വിതരങ്ങൾ, നൃത്തങ്ങൾ, പൂൾ പാർട്ടികൾ എന്നിങ്ങനെ സുഹൃത്തുക്കൾക്കൊപ്പവും മുതിർന്നവർക്കും കുടുംബത്തിന് ഒപ്പവും ആഘോഷിക്കുവാൻ പറ്റിയ വൻ പരിപാടികളാണ് വിവിധ ഇടങ്ങളിലായി നടക്കുന്നത്.

സംഘടനകളുടെയും കമ്യൂണിറ്റികളുടെയും മാത്രമല്ല, ആളുകൾ കൂടുന്നിടത്തെല്ലാം ഹോളി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നീണ്ട വാരാന്ത്യമായിട്ടു പോലും പലരും നാട്ടിൽപോലും പോകാതെ ബെംഗളൂരുവിൽ തന്നെ കൂടിയിരിക്കുന്നത് ഇവിടെ ഹോളി ആഘോഷിക്കുക എന്ന ഉദ്ദേശത്തിലാണ്. പലയിടങ്ങളിലും ഞായറാഴ്ച വരെയാണ് ആഘോഷങ്ങൾ.

Dry and Warm Conditions Expected for Holi 2025 in Bengaluru

ഇന്ന് ഹോളി ആഘോഷിക്കുവാൻ ബെംഗളൂരുവിൽ പുറത്തിറങ്ങുമ്പോൾ പലരും നോക്കുന്നത് കാലാവസ്ഥ തന്നെയാണ്. കനത്ത ചൂടിൽ പുറത്തിറങ്ങുവാൻ സാധിക്കുന്ന അന്തരീക്ഷമാണോ, കുട്ടികൾക്കും പ്രായാധിക്യമുള്ളവർക്കും സുരക്ഷിതമായി ആഘോഷിക്കുവാൻ പറ്റിയ അന്തരീക്ഷമാണോ ഉള്ളത് എന്നിങ്ങനെ പല കാര്യങ്ങളുണ്ട്.

ഇന്ന്, മാർച്ച് 14 വെള്ളിയാഴ്ച ബെംഗളൂരുവിൽ പൊതുവേ തെളിഞ് ആകാശം അനുഭവപ്പെടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ദിവസം ആരംഭിക്കുന്നത് ചെറിയ കോട അല്ലെങ്കിൽ മൂടൽ മഞ്ഞോടെ ആയിരിക്കും. തുടർന്ന് ഉച്ചയോടെ ഭാഗികമായി മേഘാവൃതമായ ആകാശവും വൈകുന്നേരത്തോടെ തെളിഞ്ഞ ആകാശവുമായി മാറും.

അതേസമയം, ഇന്നത്തെ ഏറ്റവും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസാണ് പ്രവചിക്കുന്നത്. ഇന്ന് മഴ ഒട്ടും പ്രതീക്ഷിക്കുന്നില്ല. ചിലപ്പോൾ വൈകുന്നേരം ചെറിയ കാർമേഘം ഉണ്ടായേക്കാം.

ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ

വരുന്ന ദിവസങ്ങളിലും ബെംഗളൂരുവിൽ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ തുടരും. 33 ഡിഗ്രി മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ഈ ദിവസങ്ങളിൽ താപനില ഉയരാം. മാത്രമല്ല, കാര്യമായ മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുമില്ല. എന്നാല് പക്ഷേ ഈർപ്പം നില യഥാർത്ഥ താപനിലയേക്കാൾ ചൂട് കൂടുതലായി അനുഭവപ്പെട്ടേക്കാം.
മാർച്ച് 15: കുറഞ്ഞ താപനില 21.1°C കൂടിയ താപനില 35.1°C വെയിൽ ദിവസങ്ങൾ തുടരും. മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം.

മാർച്ച് 16: പരമാവധി താപനില 35.5 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നു. ഈർപ്പം 29% . ചൂട് തുടരുന്നു,

മാർച്ച് 17: ഉയർന്ന താപനില 35.2 ഡിഗ്രി സെൽഷ്യസ് അതിനാൽ ദീർഘനേരം പുറത്തുപോകുമ്പോള്‍ കുടയും സണ്‍സ്ക്രീനും എടുക്കാൻ മറക്കരുത്. സുരക്ഷിതരായിരിക്കുക.

മാർച്ച് 18: ഈ ആഴ്ചയിലെ ഏറ്റവും ചൂട് കൂടിയ സമയം, 36.3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഈർപ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്

ബെംഗളൂരു ഹോളി ആഘോഷം

ധൈര്യമായി പുറത്തിറങ്ങി, മഴ പേടിക്കാതെ ഹോളി ആഘോഷിക്കുവാൻ പറ്റിയ അന്തരീക്ഷമാണ് ഇന്ന് ബെംഗളൂരുവിലുള്ളത്. രാവിലെ ആഘോഷിക്കുവാനാണ് താല്പര്യമെങ്കിൽ ചൂട് കൂടുന്ന പതിനൊന്ന് മണിയോടെ ആഘോഷങ്ങൾ താത്കാലികമായി നിർത്തുന്നതാണ് നല്ലത്. തുടർന്ന് ചൂട് കുറഞ്ഞ ശേഷം വൈകിട്ടോടെ ഹോളി പുനരാരംഭിക്കാം. ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി, തുടങ്ങിയ നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം ഹോളി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ഓപ്പണ്‍ എയർ പാർട്ടി, പൂൾ പാർട്ടി, ജൈവ നിറങ്ങൾ ഉപയോഗിച്ചുള്ള ആഘോഷം തുടങ്ങി ചെറുപ്പക്കാർക്കും മുതിർന്നവർക്കും ആഘോഷിക്കുവാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. പല ആഘോഷങ്ങളും ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്നവയാണ്. എന്തായാലും ഹോളി പാര്‍ട്ടികൾക്കായി പുറത്തിറങ്ങുമ്പോള്‍ സൺസ്ക്രീൻ ഉപയോഗിക്കുവാനും തൊപ്പി വയ്ക്കുവാനും ശ്രദ്ധിക്കാം. യാത്രകളിൽ കുട എടുക്കുവാന്‍ മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update holi bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+