തണുപ്പും ചൂടും മാറിമാറിയെത്തുന്ന കാലാവസ്ഥയാണ് ബെംഗളൂരുവിൽ. പകൽ ചൂട് കൂടുതലും രാത്രി കാലങ്ങളിൽ തണുപ്പ് കൂടുതലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിൽ അനുഭവപ്പെടുന്നത്. ഇന്നലെ ബാംഗ്ലൂരില്‍ പകൽ ഉയർന്ന താപനില 30.4 ഡിഗ്രി സെൽഷ്യസായി വർധിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തെ ജനുവരി പകുതിയോടെ ബെംഗളൂരു മഴയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതിനുശേഷം പ്രതീക്ഷിക്കുന്ന മഴയുടെ ഭാഗമായി മേഘാവൃതമായ ആകാശവും നഗരത്തിൽ അനുഭവപ്പെടും. 31 മുതൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.

കൂടാതെ, പകലിലെയും രാത്രിയിലെയും താപനിലയിലും മാറ്റം പ്രതീക്ഷിക്കുന്നു. പകൽ താപനില 28 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. എന്നാൽ രാത്രിയിൽ താരനില കുറയാനാണ് സാധ്യത. കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയെത്തിയേക്കാം.
ഇന്ന്, ജനുവരി 30 വ്യാഴാഴ്ച ബാംഗ്ലൂരിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടാം. തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ ഇന്ന് സ്ഥിരമായി വീശുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി 31 കാലാവസ്ഥാ പ്രവചനം
വെള്ളിയാഴ്ച ബെംഗളുരുവിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വകുപ്പ് നേരിയ മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നാളത്തെ കൂടിയ താപനില
31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും, ബെംഗളൂരു, തുംകൂർ, മൈസൂർ, ശിവമോഗ എന്നിവയുൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ ജനുവരി 31- ഫെബ്രുവരി 6
ജനുവരി 31 - താപനില 26.27
ഫെബ്രുവരി 1 -താപനില 27.18
ഫെബ്രുവരി 2- താപനില 25.94
ഫെബ്രുവരി 3 - താപനില 27.97
ഫെബ്രുവരി 4 - താപനില 28.48
ഫെബ്രുവരി 5 - താപനില 27.39
ഫെബ്രുവരി 6 - താപനില 27.98
കർണ്ണാടക കാലാവസ്ഥാ പ്രവചനം ജനുവരി 30- ഫെബ്രുവരി 3
കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്‍റർ പങ്കുവെച്ച കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ല. എന്നിരുന്നാലുംഫെബ്രുവരി 1, 2 തീയതികളിൽ കർണ്ണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ വരണ്ട വായുവിന് സാധ്യതയുണ്ട്.
തീരദേശ കർണ്ണാടക
ജനുവരി 30 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ജനുവരി 31 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 2- കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 3 - കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്ക് ഉൾപ്രദേശ കർണ്ണാടക
ജനുവരി 30 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ജനുവരി 31 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 2- കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 3 - കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്ക് ഉൾപ്രദേശ കർണ്ണാടക
ജനുവരി 30 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ജനുവരി 31 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 1 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 2- കാലാവസ്ഥാ മുന്നറിയിപ്പില്ല
ഫെബ്രുവരി 3 - കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












