രാത്രിയിൽ മാത്രമല്ല പകലും കനത്ത തണുപ്പാണ് ബെംഗളൂരുവിൽ. ജാക്കറ്റും കോട്ടും ഇട്ടല്ലാതെ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുവാൻ പോലും വയ്യ. ഡിസംബറിൽ അനുഭവപ്പെടുന്നതിനേക്കാള‍് തണുപ്പാണ് ഇത്തവണ ഇതുവരെയുള്ള ദിവസങ്ങളിൽ ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിലെ തണുപ്പിനു പിന്നാലെ ബെംഗളൂരുവിലും അതിശൈത്യമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
എന്നാൽ, തണുപ്പുള്ള ദിവസങ്ങൾക്കു ശേഷം ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ താരതമ്യേന ചൂടുള്ള രാത്രികൾ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരാശരിയിലും താഴ്ന്ന താപനിലയാണ് ബെംഗളൂരുവിന്‍റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിലും പകൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താഴാനുള്ള സാധ്യതയുണ്ട്.

ഞായറാഴ്ച, ഐഎംഡിയുടെ ബെംഗളൂരു സിറ്റി ഒബ്സർവേറ്ററിയിൽ കുറഞ്ഞ താപനില 14.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് ജനുവരിയിലെ ശരാശരിയേക്കാൾ 1.2 ഡിഗ്രി താഴെയാണ്. എച്ച്എഎൽ വിമാനത്താവളത്തിൽ, താപനില 13.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, പ്രതിമാസ സാധാരണ താപനിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് കുറവാണ് ഇവിടെ അനുഭവപ്പെട്ടത്.
വടക്കൻ കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റിന്‍റെ സ്വാധീനം മൂലം തണുപ്പ് അനുഭവപ്പെടുന്നു. ഇവിടങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വടക്കൻ കാറ്റ് ബെംഗളൂരുവിനെ ബാധിക്കില്ല. പകരം ബെംഗളൂരുവിൽ അനുഭവപ്പെടുക കിഴക്കൻ കാറ്റ് ആണെന്നാണ് ഐഎംഡി കേന്ദ്രങ്ങൾ പറയുന്നത്. ഇത് വരുന്ന ദിവസങ്ങളിൽ അല്പം മെച്ചപ്പെട്ട നിലയിൽ രാത്രികാല താപനില കൂടുന്നതിനും കാരണമായേക്കും.
വരുംദിവസങ്ങളിൽ ബാംഗ്ലൂരിൽ കുറഞ്ഞ താപനില 14 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിൽ അനുഭവപ്പെടും എന്നാണ് സൂചന.
എന്നിരുന്നാളും സാധാരണയേക്കാൾ തണുപ്പുള്ള ഒരു ആഴ്ചയാണ് ഇനി ബെംഗളൂരു നിവാസികളെ കാത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റ് കൂടാതെ, നേരത്തെയുണ്ടായ നീണ്ടുനിന്ന മഴയും ലാ നിന പ്രതിഭാസവും അസാധാരണമാംവിധം തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ജനുവരിയിലെ ശരാശരി കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസാണെങ്കിൽ, അടുത്ത ആഴ്ചയിൽ ഇത് 10-12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കനത്ത ശൈത്യവും തണുത്ത കാറ്റും ഉള്ളത്.കഴിഞ്ഞ പത്ത് വർഷത്തിനിടയില ഏറ്റവും താഴ്ന്ന താപനില ജനുവരിയിൽ ബെംഗളൂരുവിൽ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












