Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ചൂടിന് താത്കാലിക ആശ്വാസം.. ബാംഗ്ലൂരിൽ ഇന്നും നാളെയും മഴ!

ബെംഗളൂരു കാലാവസ്ഥ: ചൂടിന് താത്കാലിക ആശ്വാസം.. ബാംഗ്ലൂരിൽ ഇന്നും നാളെയും മഴ!

ബാംഗ്ലൂർ കാലാവസ്ഥ: മാര്‍ച്ച് മാസത്തിൽ ചൂട് പതിവാണെങ്കിലും മുമ്പ് അനുഭവപ്പെട്ടിട്ടല്ലാത്ത വിധത്തിൽ അതിവേഗമാണ് ബെംഗളൂരു ഇത്തവണ വേനലിലേക്ക് എത്തിയത്. പൊതുവേ ശിവരാത്രിക്ക് ശേഷമാണ് ചൂട് ഇവിടെ കൂടുന്ന്. എന്നാൽ ഈ വർഷം ജനുവരി അവസാന വാരം മുതൽ ബെംഗളൂരുവിൽ താപനില ഉയർന്നു തുടങ്ങി. ദിവസങ്ങൾ കഴിയുമ്പോഴും ചൂട് കൂടുന്നതല്ലാതെ കുറയുന്നില്ല. ആശ്വാസത്തിനായി മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബെംഗളൂരു നിവാസികൾ.

ബാംഗ്ലൂരിൽ പരമാവധി താപനില 35 ഡിഗ്രി വരെ എത്തി. ഈ കനത്ത ചൂടിൽ മഴയ്ക്ക് മാത്രമേ ഒരാശ്വാസം നല്കാൻ സാധിക്കൂ എന്നതിനാൽ ചെറുതെങ്കിലും ഒരു മഴ പെയ്യാൻ ആഗ്രഹിക്കുകയാണ് നഗരം. ഇപ്പോഴിതാ, നിരവധി കാലാവസ്ഥ പ്രവചനങ്ങൾ ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ മഴ പ്രവചിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനവും നഗരത്തിൽ വാരാന്ത്യത്തിൽ മഴ പ്രതീക്ഷ നല്കുന്നു.

Bangalore Weather Update IMD Predicts Light Showers Today

മറ്റുചില കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ഇന്ന് മാർച്ച് 22 ശനിയാഴ്ച ബെംഗളൂരു നഗരത്തിൽ ചെറിയ മഴ പെയ്തേക്കും. ഇന്നത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെട്ടേക്കാം. പൊതുവേ തെളിഞ്ഞ ആകാശമാണ് ഇന്ന് നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവിൽ മഴ പെയ്യുമോ

കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ശനി, ഞായാർ ദിവസങ്ങളിൽ നഗരത്തിൽ ചെറിയ മഴയും ഇടി മിന്നലും അനുഭവപ്പെടാനുള്ള സാധ്യതകളുണ്ട്. ബെംഗളൂരു കൂടാതെ ചിക്കബല്ലാപൂർ, കോലാർ, തുമകുരു, രാമനഗര, മാണ്ഡ്യ തുടങ്ങിയ സമീപ ജില്ലകളിളും വാരാന്ത്യത്തിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു.

ഇന്ന് ബെംഗളൂരുവിന് പുറമേ ദക്ഷിണ കന്നഡ, ചിക്കമഗളൂരു, മൈസൂരു, കുടക്, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവിൽ ഞായറാഴ്ച മഴ

നേരത്തെ തന്നെ കാലാവസ്ഥാ പ്രവചനങ്ങൾ മാർച്ച് 23 ഞായറാഴ്ച ബെംഗളൂരുവിൽ മഴ പ്രവചിച്ചിരുന്നു. , ദക്ഷിണ കന്നഡ, ഉഡുപ്പി, ബല്ലാരി, ചാമരാജനഗർ, ചിക്കബല്ലാപൂർ, ചിക്കമഗളൂരു, ചിത്രദുർഗ, ഹാസൻ, കൊടഗു, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകുരു, വിജയനഗര ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു.ഇത് കൂടാതെ, കനത്ത ചൂട് അനുഭവപ്പെടുന്ന കലബുറഗി, യാദ്ഗിർ, വിജയപുര, കൊപ്പൽ, ഗദഗ്, റായ്ച്ചൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Take a Poll

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി ബെംഗളൂരു ഐഎംഡി ഡയറക്ടർ സിഎസ് പാട്ടീൽ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചതനുസരിച്ച് ബെംഗളൂരുവിലെ എല്ലാ മേഖലകളിലും - യെലഹങ്ക, ദാവരഹള്ളി, വെസ്റ്റ് സോൺ, ആർആർ നഗർ സോൺ, സൗത്ത് സോൺ, ബൊമ്മനഹള്ളി സോൺ, ഈസ്റ്റ് സോൺ, മഹാദേവപുര സോണുകളിൽ ഞായാറാഴ്ച മഴ ലഭിക്കും. എന്നാൽ മഴ താപനില കുറയ്ക്കുമെന്ന കാര്യത്തിൽ പ്രതീക്ഷ വേണ്ട. നിലവിലുള്ളതുപോലെ തന്നെ ഞായാറാഴ്ചയും ചൂട് തുടരും. ഇപ്പോഴ്‍ 34 ഡിഗ്രി സെൽഷ്യസാണ് ബെംഗളൂരുവിൽ അനുഭവപ്പെടുന്ന പരമാവധി താപനില. ഞായറാഴ്ചയോടെ മഴയുടെ തീവ്രത വർദ്ധിക്കാൻ സാധ്യതയുണ്ട്.

FAQs
ബെംഗളൂരുവിൽ എപ്പോഴാണ് മഴക്കാലം?

ബെംഗളൂരുവിൽ രണ്ട് മൺസൂൺ സീസണുകൾ അനുഭവപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ തെക്കുപടിഞ്ഞാറൻ മൺസൂണും ഒക്ടോബർ മുതൽ ഡിസംബർ വരെ വടക്കുകിഴക്കൻ മൺസൂണും ആണ്. 

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+