വാരാന്ത്യത്തിൽ അപ്രതീക്ഷിതമായി പെയ്ത മഴയ്ക്ക് ശേഷം പൊതുവേ തണുപ്പും മഞ്ഞുമുള്ള കാലാവസ്ഥയിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. പ്രതീക്ഷിക്കാത്ത കാലാവസ്ഥാ മാറ്റങ്ങളായതിനാൽ ഇനിയെന്താണ്, വരും ദിവസങ്ങളിലും മഴ തുടരുമോ എന്ന ആശങ്കയും ബെംഗളൂരു നിവാസികൾക്കുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളനുസരിച്ച് ഈ ആഴ്ച നഗരത്തിൽ മൂടൽമഞ്ഞുള്ള പ്രഭാതവും ഭാഗികമായി മേഘാവൃതമായ ആകാശവും അനുഭവപ്പെടും.
വരുംദിവസങ്ങളിൽ ബാംഗ്ലൂരിലെ കുറഞ്ഞ താപനില ഏകദേശം 16-18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. തണുപ്പു കൂടിയ കാലാവസ്ഥ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. ഇന്ന്, ജനുവരി 21 ചൊവ്വാഴ്ച ബെംഗളൂരുവില് ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില 14 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

കാലാവസ്ഥാ വ്യതിയാനം കാരണം വരുംദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ചയിൽ നഗരത്തിൽ മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതവും ഭാഗികമായി മേഘാവൃതമായ ആകാശവും അനുഭവപ്പെടുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ബംഗാൾ ഉൾക്കടലിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് ഞായറാഴ്ച നേരിയ തോതിൽ മഴ പെയ്തത്.
ജനുവരി 22 ബെംഗളൂരു കാലാവസ്ഥ
2025 ജനുവരി 22 ബുധനാഴ്ച യും സമാനമായ കാലാവസ്ഥ ബെംഗളൂരുവിൽ അനുഭവപ്പെടം. ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വടക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 16 കി.മീ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു
വരുംദിവസങ്ങളിലെ കാലവസ്ഥാ പ്രവചനം
തീരദേശ കർണ്ണാടക
ജനുവരി 21 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 22 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 23 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
ജനുവരി 21 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 22 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 23 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ജനുവരി 21 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 22 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരി 23 - കാലാവസ്ഥാ മുന്നറിയിരപ്പില്ല
ജനുവരിയിലെ അപ്രതീക്ഷിത മഴ
ബെംഗളൂരുവിൽ പൊതുവേ കണ്ടുവരുന്നത് തണുപ്പു കൂടുതലുള്ളതും വരണ്ടതുമായ ജനുവരി മാസമാണ്. മഴ പെയ്യുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് 1981-നും 2010-നും ഇടയിൽ ശരാശരി 0.2 മഴയുള്ള ദിവസങ്ങൾ മാത്രമാണ് ബെംഗളുരുവിൽ അനുഭവപ്പെട്ടിട്ടുള്ളത്. അതേസമയം, ഈ 2025 ജനുവരിയിലെ ഇതുവരെയിള്ള ശരാശരി മഴ 1.9 മില്ലിമീറ്ററാണ്, ഇത് ഞായാറാഴ്ചത്തെ മഴുടെ ഫലമാണ്
2012-നും 2021-നും ഇടയിൽ പത്ത് വർഷങ്ങളിൽ ഏഴ് വർഷങ്ങളിലും മഴയോ പെയ്തില്ലെന്നു തന്നെ പറയാം, പെയ്തിട്ടുള്ളതു തന്നെ വളരെ കുറവായിരുന്നു. 2021 ജനുവരി 6-ന് 20.1 മില്ലീമീറ്ററും 2015 ജനുവരിയിൽ 7.6 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. അതേസമയം, ജനുവരിയിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ മഴ 1908 ലായിരുന്നു. അന്ന് ജനുവരി 16ന് 65.8 മില്ലീമീറ്റർ മഴയാണ് ഒറ്റദിവസം കിട്ടിയത്. കൂടാതെ ആ മാസത്തെ മുഴുവൻ കണക്ക് അനുസരിച്ച് 101.9 മില്ലീമീറ്റർ മഴ ലഭിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












