Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: നേരത്തെ വേനലിലേക്ക് കടന്ന് ബാം‌ഗ്ലൂർ, വരുന്നൂ മഴയും.. ശൈത്യകാലം അവസാനിക്കുന്നു,

ബെംഗളൂരു കാലാവസ്ഥ: നേരത്തെ വേനലിലേക്ക് കടന്ന് ബാം‌ഗ്ലൂർ, വരുന്നൂ മഴയും.. ശൈത്യകാലം അവസാനിക്കുന്നു,

ബെംഗളൂരു മെല്ലെ ചൂടിലേക്ക് കടന്നു... സുഖകരമായ കാലാവസ്ഥയായിരുന്ന, മവംബർ അവസാനം മുതൽ തുടർന്നിരുന്ന തണുപ്പു കാലത്തിന് ബെംഗളൂരു മെല്ലെ വിടപറഞ്ഞു തുടങ്ങി. നഗരത്തിൽ ചൂട് കൂടിത്തുടങ്ങിയിരിക്കുകയാണ്. പുലരികളിൽ തണുപ്പും മഞ്ഞും ഒക്കെയുണ്ടെങ്കിലും പകൽ തുടങ്ങുന്നതോടെ ചൂട് കൂടിവരുവാനും തുടങ്ങിയിട്ടുണ്ട്. തണുപ്പുകാലം അവസാനിച്ച് വേനലിലേക്ക് നഗരം വരുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് കാലാവസ്ഥാ വിദഗ്ദർ പറയുന്നത്.

വരുംദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ തന്നെ ബെംഗളൂരുവിൽ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ജനുവരി അവസാനം വലിയ ചൂടാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി ആദ്യവാരവും ഇതേ വിധത്തിൽ തന്നെയാണ് കടന്നു പോയത്. എന്തായാലും വരും ദിവസങ്ങളിൽ വീണ്ടും താപനില ഉയരുവാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്.

Bangalore Weather Update Increase In Temperature And End of Winter

ഇന്ന് ഫെബ്രുവരി 6 വ്യാഴാഴ്ച ബെംഗളൂരുവിൽ ദിവസം മുഴുവനും ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടും. അതേസമയം, ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടും.

ഈ വർഷം ബെംഗളൂരുവിൽ നേരത്തെ അനുഭവപ്പെടുന്ന ചൂട് ശൈത്യകാലം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഫെബ്രുവരി പകുതിയോടെ വേനൽ പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം കർണ്ണാടകയിലെ വിവിധ ജില്ലകളില് ഇന്ന് മഴ മുന്നറിയിപ്പും ഉണ്ട്. കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു, ചിക്കമഗ്ലുരു, ചാമരാജനഗർ, ഹാസൻ തുടങ്ങി ഏഴ് ജില്ലകളിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം ശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ ചൂട് കൂടും

നാളെ ഫെബ്രുവരി 7 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം ബെംഗളൂരുവിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കുറഞ്ഞതും കൂടിയതുമായ താപനില 16 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഈർപ്പം ഏകദേശം 37 ശതമാനമായിരിക്കും. കിഴക്ക് നിന്ന് 18 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശും.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം

ഫെബ്രുവരി 7 വെള്ളിയാഴ്ച - താപനില 25.01 ഡിഗ്രി സെൽഷ്യസ്, ചിതറിയ മേഘങ്ങൾ

ഫെബ്രുവരി 8 ശനിയാഴ്ച - താപനില 27.67 ഡിഗ്രി സെൽഷ്യസ്, ചിതറിയ മേഘങ്ങൾ

ഫെബ്രുവരി 9 ഞായറാഴ്ച - താപനില 28.28 ഡിഗ്രി സെൽഷ്യസ്, തെളിഞ്ഞ ആകാശം

ഫെബ്രുവരി 10 തിങ്കളാഴ്ച - താപനില 28.63 ഡിഗ്രി സെൽഷ്യസ്, മേഘങ്ങൾ

ഫെബ്രുവരി 11 ചൊവ്വാഴ്ച - താപനില 28.52 ഡിഗ്രി സെൽഷ്യസ്,തെളിഞ്ഞ ആകാശം

ഫെബ്രുവരി 12 ബുധനാഴ്ച - താപനില 29.38 ഡിഗ്രി സെൽഷ്യസ്, ചിതറിയ മേഘങ്ങൾ

ഫെബ്രുവരി 13 വ്യാഴാഴ്ച- താപനില 30.53 ഡിഗ്രി സെൽഷ്യസ്,ചിതറിയ മേഘങ്ങൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+