Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: രണ്ട് ദിവസം വൈകുന്നേരങ്ങളിൽ മഴ.. ആശ്വസിക്കാം, തണുപ്പ് എത്തിയേക്കും

ബെംഗളൂരു കാലാവസ്ഥ: രണ്ട് ദിവസം വൈകുന്നേരങ്ങളിൽ മഴ.. ആശ്വസിക്കാം, തണുപ്പ് എത്തിയേക്കും

ബെംഗളൂരു കാലാവസ്ഥ:കനത്ത ചൂടിലാണ് സിലിക്കൺ വാലി. പ്രശാന്ത സുന്ദരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവിൻറെ പഴയ പ്രതാപമെല്ലാം പോയെന്ന് പറയാം ഇപ്പോഴത്തെ ഈ ചൂടിൽ. സമാധാനത്തോടെ പുറത്തിറങ്ങുവാൻ പോലും കഴിയാത്ത വിധത്തിലുള്ള ചൂടാണ് പല ദിവസങ്ങളിലും ഇവിടെ അനുഭവപ്പെടുന്നത്. ഒരു ഭാഗത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണെങ്കില് മറുവശത്ത് ജലക്ഷാമവും രൂക്ഷമാവുകയാണ്.

ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന കനത്ത വേനലിനു ശേഷം കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ ചെറുതെങ്കിലും ഒരു മഴ കിട്ടിയത്. ചൊവ്വാഴ്ച വൈകുന്നേരം 14 വാർഡുകളിൽ മഴ ലഭിച്ചു. ആഴ്ചകള്‍ക്കു ശേഷം ലഭിച്ച മഴ കാലാവസ്ഥയിൽ ചെറിയ മാറ്റ കൊണ്ടുവന്നു. കനത്ത ചൂടിന് കുറച്ചെങ്കിലും ശമനം ലഭിച്ചത് മഴയ്ക്കു ശേഷമാണ്.

Bangalore Weather Update Light Rain Expected in the Evenings

ചൊവ്വാഴ്ച 0.64 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരു നഗരത്തില്‍ ലഭിച്ചത്. ചെറിയ ചാറ്റല്‍ മഴയെന്നാണ് ഈ കണക്കുകൾ പറയുന്നത്. അതേസമയം മഹാദേവപുര മേഖലയിലെ ദൊഡ്ഡനെകുണ്ടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്,1.5 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ മാത്രം കിട്ടിയത്. കനത്ത ചൂട് അനുഭവിച്ചുകൊണ്ടിരുന്ന ബെംഗളൂരുവിൽ ഈ മഴ വലിയ ആശ്വാസമാണ് നല്കിയത്.

മഴ പെയ്ത് അല്പം തണുപ്പ് അനുഭവപ്പെട്ടെങ്കിലും , അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നത്. ഈർപ്പം 99 ശതമാനം വരെ എത്താം, ഇന്ന് വ്യാഴാഴ്ചയും വൈകുന്നേരം നേരിയ മഴ പ്രവചിക്കപ്പെടുന്നു. ഈ കാലയളവിൽ, പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്, അതേസമയം കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസായി കുറയാം.

അതേസമയം, കോലാർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, ഹാസൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പു സൂചിപ്പിക്കുന്നു. ‌ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവയുൾപ്പെടെ തീരദേശ കർണാടകയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാം, അതേസമയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് പ്രവചിക്കപ്പെടുന്നു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന് മാർച്ച് 13 വ്യാഴാഴ്ച ബെംഗളൂരുവിൽ കൂടിയ താപനില 31.1 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.9 ഡിഗ്രി സെല്‍ഷ്യസും അനുഭവപ്പെടാം.

ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ

മാർച്ച് 14: 35.1 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയരും വൈകുന്നേരം പൂർണ്ണചന്ദ്രൻ ദൃശ്യമാകും,

മാർച്ച് 15: കുറഞ്ഞ താപനില 21.1°C ഉം കൂടിയ താപനില 35.1°C ഉം അനുഭവപ്പെടാം, വെയിൽ ദിവസങ്ങൾ തുടരും. മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം.

മാർച്ച് 16: പരമാവധി താപനില 35.5 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നു. ഈർപ്പം 29% . ചൂട് തുടരുന്നു,

മാർച്ച് 17: ഉയർന്ന താപനില 35.2 ഡിഗ്രി സെൽഷ്യസ് അതിനാൽ ദീർഘനേരം പുറത്തുപോകുമ്പോള്‍ കുടയും സണ്‍സ്ക്രീനും എടുക്കാൻ മറക്കരുത്. സുരക്ഷിതരായിരിക്കുക.

മാർച്ച് 18: ഈ ആഴ്ചയിലെ ഏറ്റവും ചൂട് കൂടിയ സമയം, 36.3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഈർപ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+