ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു കൊടുംചൂടിൽ വലയുകയാണ്. പതിവിലും നേരത്തേയെത്തിയ വേനൽക്കാലവും ജലക്ഷാമവും ഇനിയുള്ള വേനലിന്‍റെ ദിവസങ്ങളും ഓർക്കുമ്പോൾ പലരും ഇപ്പോഴേ ആധിയിലാണ്. അതിനെല്ലാം ഉപരിയായി ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പകൽ പുറത്തിറങ്ങാനോ വീടിനുള്ളിൽ ഇരിക്കാനോ കഴിയാത്ത അവസ്ഥ. പല ദിവസങ്ങളിലും പകൽ പൊള്ളുന്ന ചൂടാണ്. ഏപ്രിൽ, മേയ് മാസത്തിൽ പതിവിലും കൂടുതൽ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനമാണ് പലർക്കും ആശ്വാസമായിരിക്കുന്നത്.
അതേസമയം, ഇന്നലെ ചൊവ്വാഴ്ച ബെംഗളൂരുവിന്‍റെ ചില ഭാഗങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. വൈകുന്നേരത്തോടെയാണ് മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മഴ പെയ്തത്. മാർച്ച് 12 നും 13 നും ഇടയില് ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നുവെങ്കിലും പലരും മഴയെ പ്രതീക്ഷിച്ചിരുന്നില്ല. ഈ വേനലിലെ ആദ്യ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. എന്തായാലും കനത്ത ചൂടിന് ഒരു താത്കാലികശ്വാസം മഴകൊണ്ട് ലഭിച്ചിട്ടുണ്ട്. കണക്കുകളനുസരിച്ച് 0.01 മുതൽ 0.49 സെന്റീമീറ്റർ വരെയാണ് ഇന്നലത്തെ നേരിയ മഴ രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ, ചാറ്റൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ വൈകുന്നേരം ഈ സമയത്ത് അനുഭവപ്പെടുന്ന താപനിലയുടെ താഴെയാണ് അനുഭവപ്പെട്ടത്. ബെംഗളൂരു നഗരത്തിലും ഹാൽ വിമാനത്താവളത്തിലെയും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും നിരീക്ഷണാലയങ്ങളും സാധാരണയിലും താഴെയുള്ള താപനില റിപ്പോർട്ട് ചെയ്തു.
ഇന്ന്, മാർച്ച് 12 ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശമാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആണ് പ്രതീക്ഷിക്കുന്നത്. മുൻ ദിവസങ്ങളിലെ കാലാവ്സഥാ പ്രവചനം അനുസരിച്ച് ഇന്നും നഗരത്തിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്.
ബെംഗളൂരുവിലും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഭാഗങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശം ആണ്. ഇടിയും മിന്നലും ഇന്ന് ഇവിടെ അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ട്. അതേസമയം, എച്ച് എ എൽ എയര്‍പോർട്ടിൽ ഇടിമിന്നലിനൊപ്പം മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.
വരണ്ട ദിവസങ്ങൾ
അതേസമയം, വരുന്ന രണ്ട് ദിവസങ്ങള്‍ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ തലവനും ശാസ്ത്രജ്ഞനുമായ 'എൻ പുവിയരശൻ അറിയിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും മേഘാവൃതമായ ആകാശം അനുഭവപ്പെടും. മാർച്ച് 19 അല്ലെങ്കിൽ 20 ന് ശേഷം ബെംഗളൂരുവിലും തെക്കൻ ഉൾനാടൻ കർണാടകയുടെ ചില ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെക്കൻ ഉൾനാടൻ കർണാടകയിലെ കോലാർ, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, തുംകൂർ, രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, ഹാസൻ തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം പ്രവചിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ തീരദേശ ജില്ലകളിലും മഴ ലഭിച്ചേക്കാം എന്നായിരുന്നു നേരത്തത്തെ കാലാവസ്ഥാ പ്രവചനം.
ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥാ
മാർച്ച് 12- ഭാഗികമായി മേഘാവൃതമായ ആകാശം, , ഇടിയും മിന്നലും ഉണ്ടാകാനുള്ള സാധ്യത. താപനില 19 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയില്‍.
മാർച്ച് 13: ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം. ഇടിമിന്നലിനും സാധ്യത, താപനില 19 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിൽ
മാർച്ച് 14: കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരും, താപനില 19 ഡിഗ്രി സെൽഷ്യസ് മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ.
മാർച്ച് 15: ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, താപനില 19 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിൽ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












