Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: വരുന്ന 48 മണിക്കൂറിൽ ഇടിയും മഴയും.. തീരദേശകർണ്ണാടകയിൽ മഴ തുടരുന്നു

ബെംഗളൂരു കാലാവസ്ഥ: വരുന്ന 48 മണിക്കൂറിൽ ഇടിയും മഴയും.. തീരദേശകർണ്ണാടകയിൽ മഴ തുടരുന്നു

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരു വീണ്ടും മഴക്ക് ഒരുങ്ങിയിരിക്കുകയാണ്. കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിന്‍റെ ഈ വാരാന്ത്യം മഴ കൊണ്ടുപോകും. വെള്ളിയാഴ്ച മുതൽ 13-ാം തിയതി ഞായറാഴ്ച വരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ മുതൽ നഗരത്തിലെമ്പാടും മേഘാവൃതമായ ആകാശമാണ് അനുഭവപ്പെടുന്നത്. ദിവസം മുഴുവനും ഇതുതന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകാശത്ത് മഴക്കാറാണെങ്കിലും രാവിലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസാണ്. ഉച്ചകഴിയുന്നതോടെ പരമാവധി താപനില 32 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം. അതേസമയം, മഴ, ഇടിമിന്നല് സാധ്യതകൾ കാരണം കേന്ദ്ര കാലാവസ്ഥ വകുപ്പ് നഗരത്തിൽ ഇന്നും നാളെയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Bangalore Weather Update Light Rain Or Thunder in Isolated Areas

ബെംഗളൂരു ഏപ്രിൽ 12 കാലാവസ്ഥ

ബെംഗളൂരുവിൽ വെള്ളിയാഴ്ചയു മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. രാവിലെ മുതൽ മേഘാവൃതമായ ആകാശം അനുഭവപ്പെടും. കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ- ഏപ്രിൽ 12-16

ഏപ്രിൽ 12 - തണുപ്പുള്ള പ്രഭാതം, കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്, കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ്, മേഘാവൃതമായ ആകാശവും നേരിയ മഴയും
ഏപ്രിൽ 13 - മേഘാവൃതമായ ആകാശവും നേരിയ മഴ സാധ്യതയും, കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ്, കൂടി താപനില 33 ഡിഗ്രി സെൽഷ്യസ്.
ഏപ്രിൽ 14 - ഭാഗികമായി മേഘാവൃതമായ ആകാശം. മഴ സാധ്യത പ്രവചിച്ചിട്ടില്ല. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ്, കൂടി താപനില 33 ഡിഗ്രി സെൽഷ്യസ്.

ഏപ്രിൽ 15 - ദിവസം മുഴുവനും മേഘാവൃതമായ ആകാശം. മഴ സാധ്യതയില്ല. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ്, കൂടി താപനില 33 ഡിഗ്രി സെൽഷ്യസ്.
ഏപ്രിൽ 16 - താപനിലയിൽ വലിയ മാറ്റങ്ങളുണ്ടാകില്ല. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ്, കൂടി താപനില 33 ഡിഗ്രി സെൽഷ്യസ്.

കർണ്ണാടക കാലാവസ്ഥ

കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു. ഐഎംഡിയുടെ ഏറ്റവും പുതിയ കാലവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് തീരദേശ കർണ്ണാടക, വടക്കൻ ഉൾപ്രദേശ കർണ്ണാടക, തെക്കൻ ഉൾപ്രദേശ കർണ്ണാടക എന്നിവിടങ്ങളില്‍ ഇന്നും നാളെയും- വെള്ളി, ശനി ദിവസങ്ങളിൽ- യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയോടൊപ്പം ഇടിമിന്നലും കാറ്റും ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നു.

മംഗലാപുരത്ത് മഴ

ഇന്ന് ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ മംഗലാപുരത്ത് നല്ല മഴ പെയ്തു. ഏകദേശം ഒരു മണിക്കൂർ നേരംമഴ നീണ്ടു നിന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരും ദിവസങ്ങളിലും തീരദേശ പ്രദേശങ്ങളിൽ മഴ തുടരുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മൂന്ന് തീരദേശ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ നേരിയ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു,

മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകുമെന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഈ കാലയളവിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകുമെന്നും അറിയിച്ചു.

തുംകൂർ, ഹാസൻ, കുടക്, മൈസൂർ, ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാവേരി, ഉത്തര കന്നഡ തുടങ്ങിയ കർണാടക ജില്ലകളിൽ 2 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ 12 ശനിയാഴ്ച ബെംഗളൂരു അർബൻ, റൂറൽ, ചാമരാജനഗർ, ചിക്കബല്ലാപൂർ, ചിത്രദുർഗ, ദാവണഗരെ, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകൂരു എന്നിവിടങ്ങളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാം.

വടക്കൻ ഉൾനാടൻ കർണാടക, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗഡാഗ് എന്നിവിടങ്ങളിൽ നേരിയ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാകാം. ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക് എന്നിവയുൾപ്പെടെ തെക്കൻ ഉൾനാടൻ കർണാടകയുടെ ചില ഭാഗങ്ങളിലും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുണ്ട്,

13 ന് ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഉൾപ്രദേശങ്ങളായ ധാർവാഡ്, ഗഡാഗ്, കൊപ്പൽ, ബിദാർ എന്നിവിടങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ബല്ലാരി, ബെംഗളൂരു അർബൻ, റൂറൽ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമൊഗ്ഗ, തുമകുരു, വിജയനഗര എന്നിവയുൾപ്പെടെ ദക്ഷിണ കർണാടകയുടെ ചില ഭാഗങ്ങളിൽ വ്യാപകമായ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

4 ന്, തീരദേശ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ഉൾപ്രദേശങ്ങളിൽ, ബെലഗാവി, ധാർവാഡ്, ഗഡാഗ്, ഹാവേരി എന്നിവയുടെ ചില ഭാഗങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളായ ബെംഗളൂരു അർബൻ, റൂറൽ, മൈസൂരു, ഹാസൻ, കുടക്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ നേരിയ മഴ തുടരാം.

കർണ്ണാടക കാലാവസ്ഥാ പ്രവചനം ഏപ്രിൽ 11-15

തീരദേശ കർണ്ണാടക

ഏപ്രില്‍ 11 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 12 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 14 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രില്‍ 11 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 12 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 14 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്കൻ ഉൾപ്രദേശ കർണ്ണാടക

ഏപ്രില്‍ 11 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 12 - ഇടി, മിന്നല്‍, കാറ്റ്
ഏപ്രില്‍ 13 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 14 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഏപ്രില്‍ 15 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

താപനിലയിൽ മാറ്റമില്ല

കർണാടകയുടെ തീരദേശ, തെക്കൻ ഭാഗങ്ങളിൽ പരമാവധി താപനിലയിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.നിലവിലെ താപനില തന്നെ തുടരുവാനാണ് സാധ്യത. എന്നിരുന്നാലും, ഏപ്രിൽ 12 ന് ശേഷം കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+