Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: നഗരത്തിൽ മഴയ്ക്ക് സാധ്യത, കൂടിയ താപനില 27 ഡിഗ്രി

ബെംഗളുരു കാലാവസ്ഥ: നഗരത്തിൽ മഴയ്ക്ക് സാധ്യത, കൂടിയ താപനില 27 ഡിഗ്രി

ബാംഗ്ലൂർ കാലാവസ്ഥ: ബെംഗംളുരുവിൽ കാലാവസ്ഥാ മാറ്റങ്ങള്‍ ഇപ്പോൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം ബാംഗ്ലൂരിൽ വരണ്ട കാലാവസ്ഥ ആയിരുന്നുവെങ്കിൽ ഇന്നത് മഴയ്ക്ക് വഴി മാറിയിരിക്കുകയാണ്. ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച ബെംഗളുരുവിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഇന്നത്തെ കുറ‍ഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനമില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. 19 ഡിഗ്രിതാപനിലയിൽ അത്യാവശ്യം തണുപ്പു നിറഞ്ഞ കാലാവസ്ഥയുമായാണ് ബെംഗളുരു ഇന്ന് പുലര്‍ന്നത്. എന്നാൽ ഈർപ്പം ഇന്നലത്തേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് 70 ശതമാനത്തോളം ഉയരും. നഗരത്തിലെ താപനില മാറ്റമില്ലാതെ തുടരും, ആകാശം മേഘാവൃതമായിരിക്കും.

Bangalore Weather Update Light to Moderate Rainfall In Bengaluru On Sunday

ബാംഗ്ലൂരിന്‍റെ സ്ഥിരം കാലാവസ്ഥയിലേക്കുള്ള മാറ്റമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈർപ്പം, നേരിയതോ മിതമായതോ ആയ മഴയുടെ ഉന്മേഷദായകമായ സാധ്യത എന്നിങ്ങനെ ഈ ഞായറാഴ്ചയെ മനോഹരമാക്കുന്ന വിധത്തിലാണ് ഇവിടുത്തെ കാലാവസ്ഥ. കാറ്റ് പടിഞ്ഞാറ് നിന്ന് മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ വീശുമെന്നും പ്രതീക്ഷിക്കുന്നു. ക്ലൗഡ് കവർ നിലനിൽക്കുന്നതിനാൽ ഇത് ദിവസം മുഴുവൻ തണുത്ത അന്തരീക്ഷം നിലനിർത്തും.

അതേസമയം ഇന്ന് കർണ്ണാടകയിലുടെ മറ്റു പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിൻറെ വടക്കൻ ഉൾപ്രദേശങ്ങളിൽ വ്യാപകമായ മിതമായ മഴയും ഒറ്റപ്പെട്ട ഇടിമിന്നലും അനുഭവപ്പെട്ടേക്കാം. തീരപ്രദേശങ്ങളിൽ ചിതറിയ മിതമായ മഴയ്ക്കും തെക്കൻ ഉൾപ്രദേശങ്ങളിൽ കർണാടകയിൽ ഇടിയോടും മിന്നലിനോടും കൂടി ഒറ്റപ്പെട്ട മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

സെപ്റ്റംബർ 23 കാലാവസ്ഥ

സെപ്റ്റംബർ 23 തിങ്കളാഴ്ച ബാംഗ്ലൂരില്‍ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കുറഞ്ഞതും കൂടിയതുമായ താപനില തിങ്കളാഴ്ച 21 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഉച്ചയ്ക്കു മുൻപേ മഴ പെയ്തേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പുറത്തിറങ്ങിയുള്ള ആക്ടിവിറ്റികൾക്ക് ഉച്ചകഴിഞ്ഞാണ് യോജിച്ച സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+