Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ തണുപ്പ് തുടരുന്നു, കുറഞ്ഞ താപനില 15 ഡിഗ്രി, മഞ്ഞുനിറഞ്ഞ അന്തരീക്ഷം

ബെംഗളൂരുവിൽ തണുപ്പ് തുടരുന്നു, കുറഞ്ഞ താപനില 15 ഡിഗ്രി, മഞ്ഞുനിറഞ്ഞ അന്തരീക്ഷം

കഠിനമായ തണുപ്പിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. ഏകദേശം ഒരു ദശാബ്ദക്കാലത്തിനു മുൻപാണ് ഇപ്പോൾ ബെംഗളൂരു അനുഭവിക്കുന്ന തരത്തിലുള്ള ശൈത്യത്തിലൂ നഗരം കടന്നു പോയത്. രാവിലെയും രാത്രിയും താപനില താഴ്ന്നതോടെ തണുത്തു വിറയ്ക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ജാക്കറ്റോ സ്വെറ്ററോ ഇടാതെ പുറത്തിറങ്ങുന്ന കാര്യം ഇപ്പോൾ ആലോചിക്കുവാൻ പോകും സാധിക്കില്ല.

ഇന്ന് ജനുവരി 7 ചൊവ്വാഴ്ച ബെംഗളൂരുവിൽ കൂടിയ താപനില 27.36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16.11 ഡിഗ്രി സെല്‍ഷ്യസും അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് പൊതുവേ മഞ്ഞു നിറഞ്ഞ അന്തരീക്ഷമാണ് നഗരത്തിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ, മേഘാവൃതമായ ആകാശവും ഇന്ന് അനുഭവപ്പെടും.

Bangalore Weather Update Misty Conditions In Bengaluru

പുറത്തിറങ്ങുമ്പോൾ വെയിലിന്‍റെയോ ചൂടിന്‍റെയോ ബുദ്ധിമുട്ടുകളില്ലാതെ പകൽ ചെലവഴിക്കുവാൻ സാധിക്കും എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. കുട്ടികൾക്കും പ്രായമായവർക്കും ഒക്കെ പുറത്തിറങ്ങാൻ അനുയോജ്യമാണ് ഇന്നത്തെ ദിവസമെങ്കിലും നഗരത്തിലെ വായു ഗുണനിലവാരം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ബെംഗളൂരുവിലെ എക്യുഐ ഇന്ന് 158.0 ആണ്, ഇത് നഗരത്തിലെ വായുവിൻ്റെ മിതമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു.കുട്ടികളും ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും ദീർഘനേരം പുറത്ത് ചെലവഴിക്കുന്നത് നല്ലതായിരിക്കില്ല.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം

വരുന്ന ആഴ്ച ബെംഗളൂരുവിൽ ഡീവിക്കുന്നവർക്ക് മഞ്ഞും തണുപ്പും നിറഞ്ഞ പ്രഭാതവും ചില ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം. ജനുവരി 8 ന് കുറഞ്ഞ താപനില വീണ്ടും 14 ഡിഗ്രിയിലേക്ക് കുറയുവാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനത്തിൽ കാണിക്കുന്നു.

ജനുവരി 7 ചൊവ്വ- കൂടിയ താപവില 29.00, കുറഞ്ഞ താപനില 15.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ
ജനുവരി 8 ബുധൻ- കൂടിയ താപവില 28.00, കുറഞ്ഞ താപനില 14.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ
ജനുവരി 9 വ്യാഴം- കൂടിയ താപവില 28.00, കുറഞ്ഞ താപനില 14.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ
ജനുവരി 10 വെള്ളി- കൂടിയ താപവില 28.00, കുറഞ്ഞ താപനില 15.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ
ജനുവരി 11 ശനി- കൂടിയ താപവില 28.00, കുറഞ്ഞ താപനില 15.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ
ജനുവരി 12 ഞായർ- കൂടിയ താപവില 28.00, കുറഞ്ഞ താപനില 15.0 ഡിഗ്രി- മഞ്ഞ് മൂടിയ അവസ്ഥ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+