Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ:പുറത്തിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട, മഴ പെയ്യും.. ദിവസം മുഴുവൻ തണുപ്പ്

ബെംഗളുരു കാലാവസ്ഥ:പുറത്തിറങ്ങുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട, മഴ പെയ്യും.. ദിവസം മുഴുവൻ തണുപ്പ്

ബെംഗളരുവിലെ കാലാവസ്ഥ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്ത് ഇത് പതിവാണെങ്കിലും മാറിമാറിയെത്തുന്ന ചെറിയ മഴയും കാറ്റും വരണ്ട കാലവസ്ഥയും ചെറുതല്ലാത്ത അസ്വസ്ഥതകൾ ബാംഗ്ലൂർ നിവാസികൾക്ക് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരണ്ട കാലാവസ്ഥയാണ് നഗരത്തിൽ അനുഭവപ്പെട്ടതെങ്കിൽ ഇന്ന് അത് നേരിയ മഴയ്ക്കും മേഘാവൃതമായ ആകാശത്തിനും മാറുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

ഇന്ന് സെപ്റ്റംബര്‌ 23 തിങ്കളാഴ്ച ബാംഗ്ലൂരിൽ തിങ്കളാഴ്ച മൂടിക്കെട്ടിയ ആകാശത്തോടുകൂടിയ മിതമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് നിന്ന് സ്ഥിരമായി വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈർപ്പം ഏകദേശം 69 ശതമാനം ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടില്‌ പറയുന്നു.

Bangalore Weather Update Moderate Rainfall With Overcast Skies On Monday

ബെംഗളരുവിൽ ഇന്ന് പുറത്തിറങ്ങുവാനോ ഔട്ട്ഡോർ ആക്ടിവിറ്റികളിൽ ഏർപ്പെടുവാനോ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കയ്യില്‍ ഒരു കുട കരുതുന്നത് നല്ലതായിരിക്കും. ഇന്ന് മഴയും ബെംഗളുരുവിൽ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ക്ലൗഡ് കവർ നിലനിൽക്കുന്നതിനാൽ ദിവസം മുഴുവൻ തണുപ്പുള്ള കാലാവസ്ഥയും അനുഭവപ്പെടും, അതേസമയം, കർണ്ണാടകയുടെ മറ്റ് പ്രദേശങ്ങളിൽ, നോർത്ത് ഇന്‍റീരിയർ കർണാടക, തെക്കൻ ഇന്‍റീരിയർ കർണാടക തുടങ്ങിയ തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഉൾപ്രദേശ കർണാടകയിൽ ചിതറിയ ഇടിമിന്നലോടുകൂടി ഒറ്റപ്പെട്ട മിതമായ മഴയും കനത്ത മഴയും പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും സമീപ മലയോര ജില്ലകളിലും കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഇന്ന് വ്യാപകമാണ്. കുറഞ്ഞതും കൂടിയതുമായ താപനില 20 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ശരാശരി ഈർപ്പം 77 ശതമാനമായിരിക്കും.

ബാംഗ്ലൂർ കാലാവസ്ഥാ പ്രവചനം സെപ്റ്റംബർ 24 -30

2024 സെപ്റ്റംബർ 24 25.16 °C മിതമായ മഴ
2024 സെപ്റ്റംബർ 25 26.35 °C നേരിയ മഴ
2024 സെപ്റ്റംബർ 26 25.5 °C നേരിയ മഴ
2024 സെപ്റ്റംബർ 27 26.84 °C നേരിയ മഴ
2024 സെപ്റ്റംബർ 28 27.42 °C നേരിയ മഴ
2024 സെപ്റ്റംബർ 29 27.78 °C മിതbangaമായ മഴ
2024 സെപ്റ്റംബർ 30 26.36 °C മിതമായ മഴ

സെപ്റ്റംബർ 24 ചൊവ്വാഴ്ച കാാവസ്ഥാ പ്രവചനം

2024 സെപ്റ്റംബർ 24 ചൊവ്വാഴ്ച, ബംഗളുരു നഗരത്തിൽ യഥാക്രമം 19.02 ഡിഗ്രി സെൽഷ്യസും 26.34 ഡിഗ്രി സെൽഷ്യസും കുറഞ്ഞതും കൂടിയതുമായ താപനില അനുഭവപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. ഈർപ്പനില 68% ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+