Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: ഇന്ന് തെളിഞ്ഞ ആകാശം, കൂടിയ താപനില 33 ഡിഗ്രി വരെ

ബെംഗളൂരു കാലാവസ്ഥ: ഇന്ന് തെളിഞ്ഞ ആകാശം, കൂടിയ താപനില 33 ഡിഗ്രി വരെ

ബാംഗ്ലൂര്‍ കാലാവസ്ഥ: ബെംഗളൂരു കഴിഞ്ഞ ദിവസങ്ങളിൽ പതിവു പോലെ പ്രസന്നമായ കാലാവസ്ഥയിലേക്കാണ് ഉണർന്നത്. രാവിലെകളിൽ ചൂട് കുറവാണെങ്കിലും സമയം ഉച്ചയോടെ അടുക്കുന്നതോടെ താപനില കൂടും. എന്നിരുന്നാലും ഫെബ്രുവരിയിലെ പോലെ കനത്ത ചൂടിലേക്ക് നഗരം വീണ്ടും എത്തിയിട്ടില്ല.

ഇന്ന് ഫെബ്രുവരി 2 ഞായറാഴ്ച ബാംഗ്ലൂരിൽ 22 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇന്നത്തെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടേക്കം.

Bangalore Weather Update Partly Cloudy Skies Today

ബുദ്ധിമുട്ടിപ്പിച്ച ഫെബ്രുവരി മാസം

പതിവില്ലാത്ത വിധത്തിൽ ചൂട് അനുഭവപ്പെട്ട മാസമാണ് ബെംഗളൂരു നിവാസികൾക്ക് കഴിഞ്ഞ ഫെബ്രുവരി. 35 ഡിഗ്രി വരെ ചൂട് ഇവിടെ രേഖപ്പെടുത്തി. ജനുവരി അവസാനത്തോടെ തുടങ്ങിയ ചൂട് ഫെബ്രുവരിയിൽ ഉയർന്നു. മുൻപ് അധികമുണ്ടായിട്ടില്ലാത്ത വിധത്തിൽ ഏപ്രിൽ മാസത്തിന് സമാനമായ ചൂടും അന്തരീക്ഷവും ഫെബ്രുവരിയിൽ ബെംഗളൂരുവിൽ അനുഭവപ്പെട്ടു.

സാധാരണയായി ബെംഗളൂരുവിൽ ചൂട് ആരംഭിക്കുന്നത് ശിവരാത്രി കഴിഞ്ഞ് മാർച്ച് മാസത്തോടെയാണ്. എന്നാൽ ഇത്തവണ വളരെ നേരത്തേ , ജനുവരി അവസാന ദിവസങ്ങളിൽ തന്നെ ചൂട് വന്നുകഴിഞ്ഞിരുന്നു.

ഇന്ന് ബാംഗ്ലൂരിലെ വായു ഗുണനിലവാര സൂചിക 62 ആണ്. ഇത് താരതമ്യേന മികച്ച വായുവിനെ സൂചിപ്പിക്കുന്നു. ആശങ്കകളല്ലാതെ പുറത്തിറങ്ങുവാനും കുട്ടികളെയും കൂട്ടി ഔട്ടിങ്ങിന് പോകുവാനും ഒക്കെ സാധിക്കുന്ന അന്തരീക്ഷമാണ് ഇന്നുള്ളത്.
എന്നാൽ പുറത്തിറങ്ങുമ്പോൾ കുട എടുക്കുവാനും ശരീരത്തിൽ സൺസ്ക്രീൻ ഉപയോഗിക്കുവാനും മറക്കേണ്ട.

അതേസമയം, കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ന് ഉൾനാടൻ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ ഉൾനാടൻ ജില്ലകളിൽ വരണ്ട വായുവും തീരദേശ കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ ചൂടുള്ള വായുവും ഉണ്ടാകാൻ സാധ്യതയുണ്ട്.

ബെംഗളൂരു നാളത്തെ കാാവസ്ഥ
നാളെ, മാർച്ച് 3 തിങ്കളാഴ്ച ബാംഗ്ലൂരിൽ ആകാശം ഭാഗികമായി മേഖാവൃതമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവചനം സൂചിപ്പിക്കുന്നു. കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 21 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കിഴക്ക് നിന്ന് മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് സ്ഥിരമായി വീശുമെന്നും പ്രതീക്ഷിക്കുന്നു.

കർണ്ണാടക വരും ദിവസങ്ങളിലെ കാലാവസ്ഥ

തീരദേശ കർണ്ണാടക

മാർച്ച് 2 - ഉഷ്ണതരംഗം
മാർച്ച് 3 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 4 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 5 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 6 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

വടക്കൻ ഉൾപ്രദേശ കർണ്ണാടക

മാർച്ച് 2 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 3 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 4 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 5 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 6 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

തെക്ക് ഉൾപ്രദേശ കർണ്ണാടക

മാർച്ച് 2 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 3 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 4 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 5 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മാർച്ച് 6 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+