Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ കാലാവസ്ഥ:ബെംഗളൂരുവിൽ തിങ്കളാഴ്ച വരെ മഴ തുടരും, പരമാവധി താപനില 31 ഡിഗ്രി, ചൂടറിയാതെ ഏപ്രിൽ

ബാംഗ്ലൂര്‍ കാലാവസ്ഥ:ബെംഗളൂരുവിൽ തിങ്കളാഴ്ച വരെ മഴ തുടരും, പരമാവധി താപനില 31 ഡിഗ്രി, ചൂടറിയാതെ ഏപ്രിൽ

ബെംഗളുരു തീർത്തും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ദിവസങ്ങൾ തുടങ്ങി. പിങ്ക് നിറത്തിൽ പൂവിട്ടു നില്‌ക്കുന്ന മരങ്ങളും മഴയുടെ പശ്ചാത്തലത്തില് ഭംഗിയാപ്‍ന്ന കാഴ്ചകളും സോഷ്യൽ മീഡിയയിൽ വന്നുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിൽ പെയ്ത മഴയും കൂടിയായതോടെ കുറഞ്ഞ താപനിലയും പിങ്ക് പൂക്കളുടെ കാഴ്ടയുമായി ഉ്യാന നഗരം വീണ്ടും കാഴ്ചകൾ കൊണ്ട് അലംകൃതമായിരിക്കുകയാണ്.

Bangalore Weather Update Rain Predicted Till April 7

ഇന്ന്, ഏപ്രിൽ 5 ശനിയാഴ്ച ബെംഗളൂരു പൂർണ്ണമായം മഴ സാധ്യതകളുള്ള ഒരു ദിവസത്തിലേക്കാണ് ഉണർന്നത്. മൂടിക്കെട്ടിയ ആകാശവും കാര്‍മേഘവും നഗരത്തിൽ ഉറപ്പായും മഴ പെയ്യുമെന്ന പ്രതീക്ഷ നല്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം അനുസരിച്ച് ഇന്ന് നഗരത്തിലെ കൂടിയ താപനില 32.9 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.5 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. നഗരത്തിന്‍റെ മിക്ക ഭാഗങ്ങളിലും കാർമേഘം നിറഞ്ഞ അന്തരീക്ഷം തുടരുകയാണ്.

ഏപ്രിൽ മാസം അവസാനം വരെ ഇതുപോലെ തന്നെ ഒരു കാലാവസ്ഥാ പാറ്റേണ് തുടരുവാനുള്ള സാധ്യതയും ഐഎംഡി പറയുന്നു . ഈ കാലയളവിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ബെംഗളൂരുവിൽ മഴയും മേഘങ്ങളും പിങ്ക് പൂക്കളും ആണെങ്കിൽ രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും കനത്ത വേനലും ചൂടുമാണ്. അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അടുത്ത ആറ് ദിവസങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഡൽഹിയിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്ച അറിയിച്ചു

തീരദേശ കർണ്ണാടക

ഏപ്രിൽ 6 ഞായര്‍ - ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില സ്ഥലങ്ങളിൽ നേരിയതോ ഇടിയോടു കൂടിയതോ ആയ മഴ.
ഉത്തര കന്നഡ ജില്ലയിൽ ചില സ്ഥലങ്ങളിൽ നേരിയതോ ഇടിയോടുകൂടിയതോ ആയ മഴ

ഏപ്രിൽ 7 തിങ്കൾ - ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലോ മഴ/ഇടിമിന്നലോ: ഉത്തര കന്നഡ ജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയും ഇടിമിന്നലും.

ഏപ്രിൽ 8 ചൊവ്വ- ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലോ മഴ/ഇടിമിന്നലോ: ഉത്തര കന്നഡ ജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയും ഇടിമിന്നലും.

വടക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

ഏപ്രിൽ 6 ഞായര്‍ - ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട് ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായ മഴ / ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ (മണിക്കൂറിൽ 30-40 കി.മീ)

ഏപ്രിൽ 7 തിങ്കൾ - ബെലഗാവി, ധാർവാഡ്, ഹാവേരി ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴ / ഇടിമിന്നൽ

ഏപ്രിൽ 8 ചൊവ്വ - ബെലഗാവി, ധാർവാഡ്, ഹാവേരി ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴ / ഇടിമിന്നൽ

തെക്കൻ ഉൾപ്രദേശ കര്‍ണ്ണാടക

ഏപ്രിൽ 6 ഞായര്‍ - ചിക്കമഗളൂരു ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ/ ഇടിമിന്നൽ: ശക്തമായ കാറ്റ് (മണിക്കൂറിൽ 30-40 കി.മീ)
മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, കുടക്, രാമനഗര ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ / ഇടിമിന്നൽ.

ഏപ്രിൽ 7 തിങ്കൾ - മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, കുടക്, ചിക്കമഗളൂരു, രാമനഗര ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ / ഇടിമിന്നൽ.

ഏപ്രിൽ 8 ചൊവ്വ -ഹാസൻ, കുടക്, ചിക്കമഗളൂരു, ശിവമോഗ ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ/ ഇടിമിന്നൽ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+