Search
  • Follow NativePlanet
Share
» »ബെംഗളരു കാലാവസ്ഥ: പകല്‍ താപനില ഉയരുന്നു, ഇനി വേനലിന്‍റെ വരവ്

ബെംഗളരു കാലാവസ്ഥ: പകല്‍ താപനില ഉയരുന്നു, ഇനി വേനലിന്‍റെ വരവ്

ബെംഗളൂരു അടുത്തെങ്ങാനും സന്ദർശിക്കാനോ രണ്ടോ മൂന്നോ ദിവസം ചെലവഴിക്കാനോ പ്ലാൻ ഉണ്ടോ? അങ്ങനെയെങ്കിൽ അധികം വൈകേണ്ട. ഉദ്യാന നഗരത്തിന്‍റെ പ്രസന്നമായ കാലാവസ്ഥയും ഏതു ചൂടുകാലത്തും തണുപ്പു തരുന്നതുമായ അന്തരീക്ഷത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ട്രിപ് പ്ലാൻ ചെയ്യുന്നതെങ്കിൽ അത് ഈ മാസം തന്നെ പൂർത്തിയാക്കിക്കോ. പതിവിന് വിപരീതമായി നരത്തെ തന്നെ വേനലിലേക്കുള്ള യാത്രയിലാണ് ബാംഗ്ലൂർ.

വേനൽക്കാലത്തിലേക്ക് അടുക്കുന്ന തരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് നഗരം കടന്നു പോകുന്നത്. രാത്രിയെ അപേക്ഷിച്ച് പകൽ താപനിലയിൽ വലിയ വർധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ , രാത്രിയിലെയും പകൽ നേരത്തെയും താപനിലയിലും വലിയ വ്യത്യാസങ്ങളും അനുഭവപ്പെടുന്നുണ്ട്. രാത്രിയിലെ താപനിലയുടെ ഇരട്ടിയോളം ആണ് പകല്‍ നേരത്തെ ചൂട്.

Bangalore Weather Update rise in daytime temperatures Closer To Summer

ഫെബ്രുവരി 12 13 തിയതികളിൽ പതിവിലും കൂടുതൽ ചൂട് നഗരത്തിൽ അനുഭവപ്പെട്ടു. ബുധനാഴ്ച 33.6 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നപ്പോൾ വ്യാഴാഴ്ച 33.3 ഡിഗ്രി അനുഭവപ്പെട്ടു. ഈ സീസണിൽ പ്രതീക്ഷിക്കുന്ന സാധാരണ ദിവസങ്ങളിലെ താപനിലയേക്കാൾ ഏകദേശം മൂന്ന് ഡിഗ്രിയോളം കൂടുതലാണ് ഇത് കാണിക്കുന്നത്.

രാത്രിയിലാണെങ്കില്‌ താപനില താഴുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാല താപനില 17.1°C ആയി കുറഞ്ഞു. ഈ സീസണില്‌ പൊതുവേ അനുഭവപ്പെടുന്ന ശരാശരിയേക്കാൾ 0.1°C കുറവാണ്. രാത്രിയിലെയും പകലിലെയും താപനിലയിലുള്ള ഈ വ്യത്യാസം വേനലിന്‍റെ വരവിന്‍റെ സൂചനയാണെന്നാണ് കാലവസ്ഥാ പ്രവചനങ്ങൾ പറയുന്നത്.

ബെംഗളൂരുവിൽ മാത്രമല്ല

താപനിലയിലെ ഈ വ്യത്യാസം ബെംഗളൂരുവിൽ മാത്രമല്ല അനുഭവപ്പെടുന്നത്. കർണ്ണാടകയിലെ തന്നെ ചിത്രദുർഗ, ചിന്താമണി, മൈസുർ ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടിയ പകൽ താപനില അനുഭവപ്പെടുന്നു.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന്, ഫെബ്രുവരി 15 ശനിയാഴ്ച ബാംഗ്ലൂരിൽ ശരാശരി താപനില 28.32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16.73 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31.4 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് മേഘാവൃതമായ ആകാശം അനുഭവപ്പെടും. അതേസമയം, ഇന്നത്തെ വായു നിലവാരം 164 ആണ്. ഇത് മിതമായ വായു നിലവാരത്തെ സൂചിപ്പിക്കുന്നു.

അതേസമയം, ലാ നിന പ്രതിഭാസം ബെംഗളൂരുവിന്‍റെ കാലാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സമുദ്രോപരിതല താപനില (എസ്എസ്‌ടി) ഉയരുന്നതിനാൽ അടുത്ത 5-6 ആഴ്ചകൾക്കുള്ളിൽ ദക്ഷിണേന്ത്യയുടെ കാലാവസ്ഥയെ ബാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താപവിലയിലെ ഈ വ്യത്യാസം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുവാൻ സാധ്യതുണ്ട്. പകല്‍നേരത്തെ കനത്ത ചൂടും രാത്രിയിലെ കൂടിയ താപനിലയും ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് പ്രത്യേക ശ്രദ്ധ നല്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+