Search
  • Follow NativePlanet
Share
» »ബെംഗളൂരു കഠിന ശൈത്യത്തിലേക്ക്,താപനിലയിൽ വൻ ഇടിവ് ,കുറയുന്നത് 10.2 ഡിഗ്രിയിലേക്ക്, ജാക്കറ്റ് ഇല്ലാതെ പറ്റില്ല!

ബെംഗളൂരു കഠിന ശൈത്യത്തിലേക്ക്,താപനിലയിൽ വൻ ഇടിവ് ,കുറയുന്നത് 10.2 ഡിഗ്രിയിലേക്ക്, ജാക്കറ്റ് ഇല്ലാതെ പറ്റില്ല!

കഠിന തണുപ്പിലാണ് ബെംഗളൂരു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ആണ് ജനുവരിയിൽ ശൈത്യത്തിലേക്ക് ബാംഗ്ലൂർ പോയത്. ഇപ്പോഴിതാ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് വരുംദിവസങ്ങളില്‍ താപനിലയിൽ വൻ ഇടിവാണ് ബെംഗളൂരു നഗരത്തിൽ പ്രതീക്ഷിക്കുന്നത്. ഇന്ന്, 2025 ജനുവരി 4 ശനിയാഴ്ച ബാഗ്ലൂരിൽ നഗരപരിധിയിലെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ശൈത്യകതരംഗമാണ് ബെംഗളൂരുവിൽ താപനിലയിൽ കുറവുണ്ടാക്കുന്നതെന്നാണ് കാരണം. ഇന്ന് ബെംഗളൂരുവിൽ പ്രതീക്ഷിത്തുന്ന കുറഞ്ഞ താപനിലയായ 10.2 ഡിഗ്രി സെൽഷ്യസ് ശരാശരി ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 15.8 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കുറവാണ്.

Bangalore Weather Update Sharp Dip in Minimum Temperatures 10 2 Degree For Saturday

യാത്രക്കാർ ശ്രദ്ധിക്കണം

നഗരത്തില് താപനില താഴ്ന്നതിനൊപ്പം രാവിലത്തെ മൂടൽ മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെയുള്ള സമയത്ത് യാത്ര ചെയ്യുന്നവർക്ക് കനത്ത മഞ്ഞുകാരണം മുൻപിലെ കാഴ്ചകൾ പോലും കൃത്യമായി കാണാൻ സാധിച്ചെന്നു വരില്ല. അതിനാൽ രാവിലെ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പഴയ രേഖകൾ അനുസരിച്ച് ബെംഗളൂരുവില്‌ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 7.8 ഡിഗ്രി സെൽഷ്യസാണ്. 1884 ജനുവരി 13-നാണ് ഇത് രേഖപ്പെടുത്തിയത്.

അതേസമയം, സമീപ വർഷങ്ങളിലെ കണക്ക് പരിശോധിച്ചാൽ ജനുവരിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2012 ജനുവരി 16-ന് ആയിരുന്നു. 12°C ആണ് ഈ ദിവസം രേഖപ്പെടുത്തിയത്. 2019 ജനുവരി 15-ന് 12.3°C ഉം നഗരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിലെ കണക്കാണിത്. എന്നാൽ വരും ദിവസങ്ങളിൽ ഇതിലും കൂടിയ തണുപ്പ് നഗരത്തിൽ അനുഭവപ്പെടുലാൻ സാധ്യതയുണ്ട്.

അതേസമയം, അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനും 12.5 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താഴാം എന്നും ശരാശരി കുറഞ്ഞത് 15 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടേക്കാം എന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
വ്യാഴാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ ശരാശരി താപനില 16.7 ഡിഗ്രി സെൽഷ്യസാണ്. ഹെമ്മിഗെപുരയിൽ 14.10 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

നേരത്ത ഉത്തരേന്ത്യയിലെ തീവ്രമായ ശൈത്യതരംഗത്തിന്‍റെ ഭാഗമായി ഡിസംബർ 15 മുതൽ 20 വരെ വടക്കൻ കർണാടകയിലെ ചില പ്രദേശങ്ങളിൽ കഠിനമായ തണുത്ത അനുഭവപ്പെട്ടിരുന്നു, ഡിസംബർ 16 ന് ബെംഗളൂരുവിൽ ഏറ്റവും കുറഞ്ഞ താപനില 12.4 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടു. ഇത് മുമ്പത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 12.8 ഡിഗ്രി സെൽഷ്യസ് ഡിസംബർ 24, 2011 ന് രേഖപ്പെടുത്തിയതിന് താഴെയായിരുന്നു.

കർണ്ണാടക കാലാവസ്ഥാ പ്രവചനം

ഐഎംഡി വെള്ളിയാഴ്ച പുറത്തിറക്കിയ കർണ്ണാടകയുടെ കാലാവസ്ഥാ പ്രവചനത്തിൽ അടുത്ത 2 ദിവസത്തേക്ക് കർണാടകയുടെ ഉൾപ്രദേശങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് കുറയാൻ സാധ്യതയുണ്ട്, അതിനുശേഷം ഇൻറീരിയർ കർണാടകയിലെ കുറഞ്ഞ താപനിലയിൽ വലിയ മാറ്റമില്ല. തീരദേശ കർണാടകയിലെ ഏറ്റവും കുറഞ്ഞ താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു.

ഐഎംഡി പ്രവചനം സൂചിപ്പിക്കുന്നത് "ബെംഗളൂരു നഗരത്തിൻ്റെ ചില പ്രദേശങ്ങളിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും അതിരാവിലെ സമയങ്ങളിൽ മൂടൽമഞ്ഞ്/ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്." കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 15 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യത.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+