Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ താപനിലയിൽ ഇടിവ്; വെള്ളിയാഴ്ച മുതൽ മഴ മുന്നറിയിപ്പ്, തണുപ്പും മഴയും ചേർന്ന കാലാവസ്ഥ

ബെംഗളൂരുവിൽ താപനിലയിൽ ഇടിവ്; വെള്ളിയാഴ്ച മുതൽ മഴ മുന്നറിയിപ്പ്, തണുപ്പും മഴയും ചേർന്ന കാലാവസ്ഥ

ബെംഗളൂരു കാലാവസ്ഥ: അപ്രതീക്ഷിതവും പ്രവചനാതീതവുമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കാണ് ബെംഗളൂരു ദിവസവും സാക്ഷ്യം വഹിക്കുന്നത്. പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്തമായി അതിശൈത്യമാണ് ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ താപനിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രിയിലേക്ക് താഴ്ന്നു. അതിനു മുന‍പുള്ള ദിവസങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കാലാവസ്ഥ. ഇതിൽ നിന്നാണ് പെട്ട്ന് രണ്ട് ഡിഗ്രിയുടെ കുറവുണ്ടായത്. ജനുവരി 30 വ്യാഴാഴ്ച വരെ ഈ തണുപ്പ് ബാംഗ്ലൂരിൽ തുടരും. അതിനു ശേഷമുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Bangalore Weather Update Sudden Temperature Dip In Bengaluru

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സാധാരണ താപനിലയിലൂടെയാണ് ബെംഗളൂരു കടന്നുപൊയ്ക്കൊണ്ടിരുന്നത്. പിന്നീട് തിങ്കളാഴ്ച രാത്രിയോടെയാണ് താപനിലയിൽ പെട്ടന്നുളള കുറവ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ, എച്ച്എഎൽ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസാണ്, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) 15 ഡിഗ്രി സെൽഷ്യസും സെൻട്രൽ ബെംഗളൂരുവിൽ 15.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാംഗ്ലൂരിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. കുറഞ്ഞ താപനില സ്ഥിരമായി 16 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ഇതിലാണ് ഇന്നലെ ഇടിവ് സംഭവിച്ച് 14 ഡിഗ്രിയിലേക്ക് താഴ്ന്നത്. വരും ദിവസങ്ങളിൽ മൂടൽമഞ്ഞുള്ള പ്രഭാതവും തണുത്ത താപനിലയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്‍റെ വ്യതിയാനങ്ങളാണ് പെട്ടെന്നുള്ള തണുപ്പിന് കാരണം.

ബെംഗളൂരുവിൽ മഴ

ജനുവരി 31 വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി 31 നും ഫെബ്രുവരി 3 നും ഇടയിൽ ബെംഗളൂരുവിൽ വ്യാപകമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റാണ് ഇതിനു കാരണം. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ ബംഗളൂരുവിൽ തണുപ്പും മഴയും ചേർന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ബെംഗളൂരു നാളത്തെ കാലാവസ്ഥ

നാളെ, ജനുവരി 30 വ്യാഴാഴ്ച ബെംഗളൂരുവിൽ പകൽ തെളിഞ്ഞ ആകാശവും ചൂടും അനുഭവപ്പെട്ടേക്കാം. കൂടിയ താപനില 18 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ, 2025 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ബെംഗളൂരു, തുംകൂർ, മൈസൂർ, ശിവമോഗ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+