Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: ഏപ്രിൽ ചൂടിൽ ബാംഗ്ലൂർ, സീസണിലെ ഏറ്റവും ചൂടേറിയ ദിവസം, താപനില 34 ലേക്ക്

ബെംഗളൂരു കാലാവസ്ഥ: ഏപ്രിൽ ചൂടിൽ ബാംഗ്ലൂർ, സീസണിലെ ഏറ്റവും ചൂടേറിയ ദിവസം, താപനില 34 ലേക്ക്

ഫെബ്രുവരി മാസം ബെംഗളൂരുവിനെ സംബന്ധിച്ച് ഏറ്റവും പ്രശാന്തമായ സമയങ്ങളിലൊന്നാണ്. ഡിസംബറിനും ജനുവരിക്കും തുടർച്ചായി തണുപ്പും പുലർച്ചകളിൽ കോടമഞ്ഞും അനുഭവപ്പെടുന്ന സമയം. വേനലാകണമെങ്കില് മാർച്ച് എത്തണം എന്നതായിരുന്നു പൊതുവേ കണ്ടുവന്നിരുന്നത്. ഇപ്പോഴിതാ, ഫെബ്രുവരി പകുതിയായപ്പോൾ തന്നെ വേനലിന്‍റെ ചൂടിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ് ബെംഗളൂരു.

പതിവിന് വിപരീതമായി ഈ വർഷം വേനൽ നഗരത്തിൽ നേരത്തെ എത്തുമെന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ബെംഗളുരു ഇപ്പോൾ തന്നെ വേനൽക്കാലത്തിന് സമാനമായ ചൂട് അനുഭവിക്കുകയാണ്. ജനുവരി അവസാനം മുതലേ ബാംഗ്ലൂര്‍ വേനലിലേക്ക് കടന്ന അവസ്ഥയാണ്. സാധാരണ ഏപ്രിൽ പോലെ കടുത്ത വേനൽക്കാലത്തെ ചൂടിലേക്കാണ് ബെംഗളൂരു പോകുന്നത്.

Bangalore Weather Update Summer-Like Heat in Mid-February

സീസണിലെ ഏറ്റവും ചൂട് കൂടിയ ദിവസം

പതിവില്ലാത്ത വിധത്തിൽ ചൂട് കൂടിയ ബെംഗളൂരു ഈ സീസണിലെ ഏറ്റവും ചൂട് അനുഭവിച്ചത് ഫെബ്രുവരി 12 ബുധനാഴ്ചയാണ്. താപനില അപ്രതീക്ഷിതമായ 33.6 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മ കർണാടക വെദർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചതനുസരിച്ച് നിലവിലെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ഇത് വേനൽക്കാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നു.

വേനൽക്കാലത്ത് താപനിലയായി കണക്കാക്കുന്നത് 34 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഏപ്രിൽ മാസത്തോടെയാണ് വരുന്നത്. എന്നാല്‍ ബെംഗളൂരുവിൽ ഇപ്പോൾ തന്നെ 33.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി കഴിഞ്ഞു. തണുപ്പുകാലം നേരത്തെ അവസാനിച്ച് നഗരം വേനലിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണിത്.

നിലവിലെ കാലാവസ്ഥ വേനൽക്കാലത്തെ ദിവസങ്ങൾക്ക് സമാനമാണ്. ഏപ്രിൽ മാസത്തിലൊക്കെ പകൽ അനുഭവപ്പെടുന്ന രീതിയിലുള്ള ചൂടും തെളിവും ഒക്കെയാണ് ഇപ്പോഴുള്ളത്. ജനുവരി 20 മുതൽ നഗരത്തിൽ തെളിഞ്ഞ നീലാകാശവും ശക്തമായ സൂര്യപ്രകാശവും അനുഭവപ്പെടുന്നു. ഇത് പകൽ താപനിലയെ വേനൽക്കാലത്തെപ്പോലെയുള്ള നിലയിലേക്ക് ഉയർത്തുന്നു.

രാത്രി തണുപ്പും പകൽ ചൂടും

പകൽ അനുഭവപ്പെടുന്ന താപനിലയുടെ പകുതി മാത്രമാണ് നിലവിൽ ബെംഗളൂരുവിൽ രാത്രി അനുഭവപ്പെടുന്നത്. പൊതുവേ 16 ഡിഗ്രി സെൽഷ്യസ് അല്ലെങ്കില്‍ അതിനോട് ചേർന്നുള്ള താപനിലയാണ് ഇവിടെ രാത്രിയിലുള്ളത്. ഇതാകട്ടെ, ഈ സീസണിലെ ശരാശരിയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് കുറവുമാണ്.

താപനിലയിലെ വ്യത്യാസം

രാത്രിയും പകലും തമ്മിൽ താപനിലയില്‍ ഇപ്പോൾ 17.6 ഡിഗ്രി സെൽഷ്യസ് വ്യത്യാസം അനുഭവപ്പെടുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

താപനില ഉയരും

വരുംദിവസങ്ങളിൽ ഇനിയും താപനില ഉയരുമെന്നാണ് കാലാവസ്ഥാ പ്രചനങ്ങൾ സൂചിപ്പിക്കുന്നത്. അതിരാവിലെ തണുപ്പും കോടമഞ്ഞും അനുഭവപ്പെടും. പകൽ തെളിഞ്ഞ ആകാശവും ചൂടും ആയിരിക്കും. താപനില 34 ഡിഗ്രി വരെ ഉയരുവാനുള്ള സാധ്യതയുണ്ട്. കുറ‍്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഉയരുന്ന താപനിലയും പകൽ-രാത്രി വ്യത്യാസങ്ങളും വേനൽക്കാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

വരണ്ട കാലാവസ്ഥ

മാത്രമല്ല, നേരിയതോ മിതമായതോ ആയ കിഴക്കൻ, കിഴക്ക്-തെക്കുകിഴക്കൻ കാറ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ശാസ്ത്രജ്ഞനായ ഡോ എൻ പുവിയരശൻ വിശദീകരിച്ചു. ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+