Search
  • Follow NativePlanet
Share
» »ബെംഗളൂരു കാലാവസ്ഥ: നഗരം ചൂടിലേക്ക്, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴ, ഐഎംഡി പ്രവചനം ഇങ്ങനെ

ബെംഗളൂരു കാലാവസ്ഥ: നഗരം ചൂടിലേക്ക്, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴ, ഐഎംഡി പ്രവചനം ഇങ്ങനെ

ബെംഗളൂരുവിന്‍റെ കാലാവസ്ഥയിലെ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു നാളുകളായി കനത്ത ചൂട് മാത്രമാണ്. ഫെബ്രുവരി പകുതിയോടെ എത്തിയ വേനൽചൂട് ഓരോ ദിവസം ചെല്ലുതോറും രൂക്ഷമാവുകയാണ്. ഊഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയാണ് ഇനി വരികയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ഒട്ടും പതിവില്ലാത്ത വിധത്തിലുള്ള ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.

എന്നും പ്രസന്നമായ, ചൂട് കുറഞ്ഞ, ജീവിക്കുവാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന ബെംഗളൂരു ഇന്നിപ്പോൾ പതിവിലും ചൂടിലാണ്. ഏപ്രിൽ മാസത്തിലെ കനത്ത വേനലിൽ അനുഭവപ്പെടുന്ന ചൂടിലേക്ക് ബെംഗളൂരുവിലെ അവസ്ഥ എത്തിക്കഴിഞ്ഞു. വരും മാസങ്ങളിൽ എന്താണ് നഗരത്തിനെ കാത്തിരിക്കുന്നതെന്ന് കണ്ടറിയേണ്ട കാര്യമാണ്.

Bangalore Weather Update Sunny Days And Clear Skies

ഇന്ന് ഫെബ്രുവരി 25 ചൊവ്വാഴ്ച ബെംഗളൂരുവിൽ ചൂടുള്ളതും തെളിഞ്ഞതുമായ അന്തരീക്ഷം അനുഭവപ്പെടും. ദിവസം മുഴുവൻ ഇത് തന്നെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 18 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം അനുസരിച്ച് വരുംദിവസങ്ങളിൽ ഇനിയും ചൂട് ഉയരുവാനുള്ള സാധ്യതയും ഉണ്ട്.

ചൂട് കൂടിയ ഫെബ്രുവരി

മുൻവർഷങ്ങളിലെ ഫെബ്രുവരി മാസത്തിലെ താപനില പരിശോധിച്ചാൽ ഈ വർഷത്തെ മാറ്റം പ്രകടമാകും. പൊതുവെ 30 ഡിഗ്രി വരെ എത്തിയിരുന്ന ഫെബ്രുവരിയിലെ താപനില ഈ വർഷം 33.6 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇതിനു മുൻപ് ഇതേ താപനില അനുഭവപ്പെട്ടത് 20 വർഷത്തിനു മുൻപാണ്.

മാർച്ച് മാസത്തിനു മുൻപേ

പൊതുവേ മഹാശിവരാത്രി കഴിഞ്ഞാണ് ബെംഗളൂരുവിൽ ഫെബ്രുവരി മാസത്തില് ചൂട് കൂടുവാൻ തുടങ്ങുന്നത്. പിന്നീടത് മാര്‌ച്ച് മാസത്തിലെ വേനലിലേക്ക് എത്തുകയും ചെയ്യും. എന്നാൽ ഈ വർഷം ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി. ഈ മാസം ആദ്യം മുതൽ തന്നെ ഇവിടെ അസാധാരണമായ ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, കൃത്യമായി പറഞ്ഞാൽ ജനുവരി അവസാന ആഴ്ച മുതലേ ബെംഗളൂരു നിവാസികൾ ചൂടിന്‍റെ പിടിയിലാണ്. 2025 ൽ നഗരത്തിൽ ചൂട് കൂടിയ വേനൽക്കാലം അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ

വരും ദിവസങ്ങളിലും കാലാവസ്ഥയിലും താപനിലയിലും കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 26 ബുധനാഴ്ച ബെംഗളൂരുവിലെ കുറഞ്ഞ താപനില18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 27 വ്യാഴാഴ്ത ആകാശം മേഘാവൃതമായിരിക്കുമെന്നും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 18 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, 2025 ഫെബ്രുവരി 28 ന് ചിതറിയ മഴ പ്രതീക്ഷിക്കുന്നു. ചൂട് കൂടിയ കാലാവസ്ഥ ഒരാഴ്ചയോളം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+