ബെംഗളൂരുവിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ്. ഇന്ന് മുതൽ ഞായറാഴ്ച വരെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകൾ ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിലും ബാംഗ്ലൂരിൽ നിലവില്‍ വെയിലു നിറഞ്ഞ കാലാവസ്ഥയാണ്. അതേസമയം, പുലരികളില് മഞ്ഞു നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് നഗരത്തിന്‍റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്നത്.
അതേസമയം, ഇന്ന് ബെംഗളൂരുവിൽ താപനിലയിൽ കാര്യമായ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ കുറഞ്ഞ താപനില 15 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. അതിനാൽ മൂടൽ മഞ്ഞ് നിറഞ്ഞ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. പലയിടങ്ങളിലും ദിവസം മുഴുവനും ഈ മഞ്ഞുനിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം തുടരുവാനുള്ള സാഹചര്യവും ഉണ്ട്.

കൂടാതെ, ഇന്നത്തെ കൂടിയ താപനിലയിലും കുറവ് വന്നിട്ടുണ്ട്. വെള്ളിയാഴ്ച പരമാവധി താപനില ഏകദേശം 28 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് മുൻദിവസങ്ങളിലെ താപനിലയുമായി താരതമ്യം ചെയ്താൽ കുറവാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നഗരത്തില് പലയിടത്തും 30.4 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിൽ പ്രതീക്ഷിക്കുന്ന താപനിലയേക്കാള്‍ 1.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.
അതേസമയം, കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്‍റർ പങ്കുവെച്ച കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച്ഫെബ്രുവരി 1, 2 തീയതികളിൽ കർണ്ണാടകയുടെ തെക്കൻ ഉള്‍പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വടക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെയുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് ബെംഗളൂരു, തുംകൂർ, മൈസൂർ, ശിവമോഗ എന്നിവയുൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
ഫെബ്രുവരി 1 കാലാവസ്ഥ
ഫെബ്രുവരി 1 ശനിയാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 18.99 ഡിഗ്രി സെൽഷ്യസും 29.83 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. ഇന്നത്ത അപേക്ഷിച്ച് ചൂട് കൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നേരിയ മഴയും ഭാഗികമായി മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കുന്നു, ബെംഗളൂരു, തുംകൂർ, മൈസൂർ, ശിവമോഗ എന്നിവയുൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
കർണ്ണാടകയിൽ ഉത്തര കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബിദാർ, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കോപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചിത്രദുർഗ, ദാവൻഗരെ, കോലാർ മാണ്ഡ്യ, രാമനഗര, ശിവമോഗ, വിജയനഗര തുടങ്ങി നിരവധി പ്രദേശങ്ങളിൽ തണുത്ത കാറ്റും വരണ്ട കാലാവസ്ഥയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ
ജനുവരി 31 കൂടിയ താപനില 29.0 - കുറഞ്ഞ താപനില 18.0- മേഘാവൃതമായ ആകാശം, നേരിയ മഴ
ഫെബ്രുവരി 1 - കൂടിയ താപനില 29.0 - കുറഞ്ഞ താപനില 17.0- മേഘാവൃതമായ ആകാശം, നേരിയ മഴ
ഫെബ്രുവരി 2 - കൂടിയ താപനില 30.0 - കുറഞ്ഞ താപനില 16.0- തെളിഞ്ഞ ആകാശം
ഫെബ്രുവരി 3 - കൂടിയ താപനില 30.0 - കുറഞ്ഞ താപനില 16.0- തെളിഞ്ഞ ആകാശം
ഫെബ്രുവരി 3 - കൂടിയ താപനില 30.0 - കുറഞ്ഞ താപനില 16.0- തെളിഞ്ഞ ആകാശം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












