Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: ഈ വേനൽ പൊള്ളിക്കും.. പതിവില്ലാത്ത രീതി, താപനില സാധാരണയിലും കൂടുതൽ

ബെംഗളൂരു കാലാവസ്ഥ: ഈ വേനൽ പൊള്ളിക്കും.. പതിവില്ലാത്ത രീതി, താപനില സാധാരണയിലും കൂടുതൽ

ബെംഗളൂരുവിലെ ചൂട് ദിനംപ്രതി കൂടുകയാണ്. പുറത്തിറങ്ങാൻ പോലും മടുപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം. നീണ്ട വര്‍ഷങ്ങൾക്കു ശേഷം തുടര്‍ച്ചയായി 33 ഡിഗ്രിയിൽ കൂടുതൽ താപനില നഗരത്തിൽ രേഖപ്പെടുത്തി. മാർച്ച് മാസത്തോടെ എത്തേണ്ട ചൂട് ജനുവരി അവസാനം തന്നെ എത്തിയതാണ് ബെംഗളൂരുവിൽ.

പതിവില്ലാത്ത കാലാവസ്ഥാ മാറ്റങ്ങളാണ് ബെംഗളുരു നിവാസികൾ ഈ വർഷം അനുഭവിക്കുന്നത്. പതിവിലും കൂടുതൽ ചൂടും നേരത്തെയേത്തിയ വേനല്‍ക്കാലവും തീർത്തും ശക്തി കുറഞ്ഞ തണുപ്പുകാലവുമെല്ലാം ഇതിനുദാഹരണമാണ്. വരും ദിവസങ്ങളിൽ ഇനിയും താപനില വർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

Bangalore Weather Update Temperatures Soaring Above Normal

മുൻവർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത തരത്തിലുള്ള ചൂട് ആയിരിക്കും 2025 ൽ കാത്തിരിക്കുന്നതെന്നാണ് കേന്ദ്ര കാലാസവ്സഥാ വകുപ്പിന്‍റെ പ്രവചനം പറയുന്നത്. വേനൽക്കാലം കടന്നു കിട്ടുക അത്ര എളുപ്പമായിരിക്കില്ലെന്ന് ചുരുക്കം. ഇതിന്‍റെ ഭാഗമായുള്ള ജലക്ഷാമം ഇതിനോടകം തന്നെ നഗരത്തിൽ അനുഭവപ്പെട്ടു തുടങ്ങി. ഭൂഗർഭ ജലശേഖരം അനിയന്ത്രിതമായ വിധത്തിൽ കുറയുന്ന അവസ്ഥയും നഗരത്തിൽ നിലനിൽക്കുന്നുണ്ട്. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അധികൃതർ തീർത്തും വിലക്കിയിട്ടുണ്ട്.

ബെംഗളൂരു കാലാവസ്ഥ

ശിവരാത്രിക്ക് ശേഷമാണ് ബാംഗ്ലൂരിൽ പൊതുവേ കാലാവസ് ചൂടിലേക്ക് കടക്കുന്നയ ഇത്തവണ അതിനും ഒരു മാസം മുൻപേ ജനുവരി അവസാനത്തോടെ ബെംഗളൂരുവിൽ ചൂട് അനുഭവപ്പെടുകയും ഫെബ്രുവരിയോടെ പതിവിലും കാഠിന്യത്തിൽ എത്തുകയും ചെയ്തു. സാധാരണ താപനില 35 ഡിഗ്രി സെൽശ്യസ് വരെ ഉയരാനുള്ള സാധ്യതയും ഇവിടെ നിലനിൽക്കുന്നു.

ഇന്ന് ഫെബ്രുവരി 27 വ്യാഴാഴ്ച ബെംഗളൂരുവിൽ ശരാശരി താപനില 28.12 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടും. ഇന്നത്തെ പരമാവധി കൂടിയ താപനില 31.03 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16.6 3ഡിഗ്രി സെൽഷ്യസും ആയിരിക്കും,. പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും തെളിഞ്ഞ ആകാശവും ഇന്ന് അനുഭവപ്പെടും.

നാളെ ഫെബ്രുവരി 28 വെള്ളിയാഴ്ച ബെംഗളൂരുവിൽ പരമാവധി കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും പൊതുവേ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും തെളിഞ്ഞ ആകാശവും അനുഭവപ്പെടും. മാര്‍ച്ച് 1 ശനിയാഴ്ച മേഘാവൃതമായ ആകാശം നഗത്തിൽ അനുഭവപ്പെടും.

ഫെബ്രുവരി 28 വരെ തീരദേശ കർണാടകയിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെങ്കിലും ഫെബ്രുവരി 27 വരെ തീരത്ത് ഉഷ്ണതരംഗം തുടരുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു.
തീരദേശ മേഖലയിൽ ബുധനാഴ്ച പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, മാർച്ച് 3 വരെ ഇത് തുടരുമെന്നാണ് ഐഎംഡിയുടെ പ്രവചനം. അടുത്ത രണ്ട് ദിവസത്തേക്ക് തീരദേശ കർണാടകയിലെ ജില്ലകളിൽ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ട്. താപനില 37-39 ഡിഗ്രി സെൽഷ്യസിനും ഇടയിലാകാം.

കൂടാതെ, കനത്ത ചൂടിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നേരിട്ടുള്ള സൂര്യപ്രകാശവും ചൂടുള്ള വായുവും ഏൽക്കരുതെന്നും, കഴിയുന്നത്ര തണുത്ത സ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും കറുപ്പ്, കടും നിറങ്ങളിലുള്ള ലൈറ്റ്, സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ചൂടുള്ള പാനീയങ്ങളും മദ്യവും കഴിക്കുന്നത് ഒഴിവാക്കണമെന്നും കുടയില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+