ഫെബ്രുവരി തുടങ്ങിയപ്പോഴേയ്ക്കും കനത്ത ചൂടുകാലത്തിന്‍റെ അവസ്ഥയിലാണ് ബെംഗളൂരു നഗരം. ഫെബ്രുവരി അവസാനത്തോടെ മാത്രം എത്തുന്ന വേനൽ ഇത്തവണ നേരത്തെ തന്നെ ബെംഗളൂരുവിലെത്തി. തണുപ്പ് അനുഭവപ്പെടേണ്ട ദിവസങ്ങൾ ഇപ്പോൾ കനത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്. ശൈത്യകാലത്തിന് നേരത്തെ സമാപ്തി കുറിക്കുന്ന തരത്തിലുള്ള കാലാവസ്ഥാ മാറ്റമാണ് ഇവിടെ നിലവിൽ അനുഭവപ്പെടുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വരും ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കൂടാതെ, വരും ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിൽ താപനില ഉയരാനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നാൽ പ്രഭാതങ്ങളിൽ ഇപ്പോൾ തുടരുന്ന പോലെ തണുപ്പു നിറഞ്ഞ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.

ഇന്ന്, ഫെബ്രുവരി 5 ബുധനാഴ്ച ബെംഗളൂരുവിലെ താപനില വീണ്ടും കൂടും. ഇന്നത്തെ പരമാവധി കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ, ദിവസം മുഴുവനും മേഘാതൃമായ ആകാശം ഇവിടെ അനുഭവപ്പെടുകയും ചെയ്യും. ഐഎംഡി റിപ്പോർട്ട് അനുസരിച്ച്, തിങ്കളാഴ്ച ബെംഗളൂരുവിൽ 31.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ശൈത്യകാലം കഴിയുന്നു
ബെംഗളൂരുവിലെ ഏറ്റവും മനോഹരമായ സീസണ് ആണ് വിന്‍റർ. തണുപ്പും മഞ്ഞും നിറഞ്ഞ പ്രഭാതങ്ങളും പകൽ മുഴുവൻ ഉത്മേഷം നല്കുന്ന അന്തരീക്ഷവും സുഖകരമായ കാലവസ്ഥയുമാണ് ഈ സമയത്തെ പ്രത്യേകത. പൊതുവേ മാർച്ച് ആദ്യം വരെ ശൈത്യകാലം നീണ്ടുനിൽക്കുമെങ്കിലും ഇത്തവണ നേരത്തെ തന്നെ അവസാനിക്കുകയാണെന്നാണ് കൂടി വരുന്ന ചൂട് വ്യക്തമാക്കുന്നത്. ഫെബ്രുവരി പകുതിയോടെ വേനൽക്കാലം പതിവിലും നേരത്തെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. അതിനാൽ വരും ദിവസങ്ങളിൽ പകൽ താപനിലയിൽ വർധനവ് അനുഭവപ്പെടാം.
വരും ദിവസങ്ങളിൽ കനത്ത മഴ സാധ്യത
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, മൈസൂരു, ചിക്കമംഗളൂരു, ചാമരാജനഗർ, ഹാസൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
തണുപ്പും വരണ്ട കാലാവസ്ഥയും ഈ ജില്ലകളില്‍
ഉത്തര കന്നഡ, ഗദഗ്, കോലാർ, രാമനഗര, ശിവമോഗ, വിജയനഗർ, ഹാവേരി, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, കൊപ്പൽ, മാണ്ഡ്യ, യാദ്ഗിർ എന്നിവയുൾപ്പെടെ കർണാടകയിലെ പല പ്രദേശങ്ങളിലും തണുപ്പും വരണ്ട കാലാവസ്ഥയും ആണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു വരും ദിവസങ്ങളിലെ താപനില
ഫെബ്രുവരി 5 ബുധൻ
കുറഞ്ഞ താപനില 16.0, കൂടിയ താപനില - 33.0,
അതിരാവിലെ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം
ഫെബ്രുവരി 6 വ്യാഴം
കുറഞ്ഞ താപനില 16.0, കൂടിയ താപനില - 33.0,
അതിരാവിലെ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം
ഫെബ്രുവരി 7 വെള്ളി
കുറഞ്ഞ താപനില 16.0, കൂടിയ താപനില - 33.0,
മഞ്ഞ്
ഫെബ്രുവരി 8 ശനി
കുറഞ്ഞ താപനില16.0 കൂടിയ താപനില - 34.0,
മഞ്ഞ്
ഫെബ്രുവരി 9 ഞായർ
കുറഞ്ഞ താപനില16.0 കൂടിയ താപനില - 34.0,
തെളിഞ്ഞ ആകാശം
ഫെബ്രുവരി 10 തിങ്കൾ
കുറഞ്ഞ താപനില16.0 കൂടിയ താപനില - 34.0,
തെളിഞ്ഞ ആകാശം
അതേസമയം, കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും ബെംഗളൂരുവിൽ ജലക്ഷാമം അനുഭവപ്പെട്ടേക്കാം. ഭൂഗർഭ ജലത്തെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ ജലദൗർലഭ്യം നേരത്തെ തന്നെ തുടങ്ങും. കെആർ പുരം, മഹാദേവപുര തുടങ്ങിയ ഏരിയകളിൽ ഫെബ്രുവരിയിൽ തന്നെ ഭൂഗർഭജലനിരപ്പ് കുറയും. തെക്കുകിഴക്കൻ ബംഗളൂരു, വൈറ്റ്ഫീൽഡ്, പെരിഫറൽ സോണുകൾ തുടങ്ങിയ പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












