മഴയും വെയിലും മാറി. ബെംഗളൂരു ഇപ്പോൾ അതിന്റെ ഏറ്റും മനോഹരമായ കാലാവസ്ഥിലേക്കുള്ള യാത്രയിലാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊടിയ ചൂടും വെള്ളംപോലും കിട്ടാതെ വലഞ്ഞ വേനലും നഗരത്തെ മുക്കിയ മഴക്കാലവും കഴിഞ്ഞ് ബാംഗ്ലൂരിൽ ഇപ്പോൾ മഞ്ഞുകാലം വരികയാണ്. അതിന്‍റെ മുന്നോടിയായി നഗരത്തിലെ താപനില താഴ്ന്നു തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞിലാണ് നഗരം ഉണരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിനു താഴെയാണ് അനുഭവപ്പെടുന്നത്. സ്ഥിരം ലഭിക്കുന്നതിനേക്കാൾ പെയ്ത മഴയാണ് ഈ തണുപ്പ് നഗരത്തിലേക്ക് കൊണ്ടുവന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഞ്ഞുകാലത്തിന് മുന്നോടിയായി ഇപ്പോൾ ബാംഗ്ലൂരിൽ നനവുള്ള ഒരു കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ഇത്തവണ കടുത്ത ശൈത്യം
പൊതുവേ തണുപ്പു കൂടിയ കാലാവസ്ഥയുള്ള ബാംഗ്ലൂരിലെ ശൈത്യകാലം ഇത്തിരി കടുപ്പമേറിയതാണ്. എന്നാൽ ഇത്തവണ തീവ്രമായ ശൈത്യകാലം അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നവംബര്‍ രണ്ടാം ആഴ്ച ആയപ്പോഴേക്കും പലയിടങ്ങളിലും പകൽ താപനില താഴ്ന്നു കഴിഞ്ഞു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ രാത്രിയിൽ 17.9-18 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയാണ് അനുഭവപ്പെട്ടത്.
ബാംഗ്ലൂരിന്‍റെ നഗരപ്രാന്ത പ്രദേശങ്ങളിൽ പ്രഭാതങ്ങളിൽ കനത്ത കോടമഞ്ഞാണ് അനുവപ്പെടുന്നത്. സ്ഥിരമെന്ന രീതിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞു നിറഞ്ഞതാണ് ബാംഗ്ലൂരിലെ പുലരികൾ. ഇതു സംബന്ധിച്ച് ഐഎംഡി ശാസ്ത്രജ്ഞൻ സിഎസ് പാട്ടീൽ പറയുന്നത് ഇങ്ങനൊണ്- ഉപരിതല വായു നന്നായി തണുക്കുമ്പോൾ, അതിന് ഈർപ്പം നിലനിർത്താൻ സാധിക്കില്ല അതിനാൽ, വർദ്ധിച്ച ഈ ഈർപ്പം സബ്-ട്രോപോസ്ഫിയർ തലത്തിൽ മൂടൽമഞ്ഞായി മാറുന്നു. മേഘങ്ങളുടെ അഭാവം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പ്രസരിക്കുന്ന താപത്തെ തഞ്ഞു നിർത്താൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുകയും ഭൂമിയിൽ തണുപ്പ് തീവ്രമാവുകയും ചെയ്യുന്നതാണ് കാരണം.
വരും ദിവസങ്ങളിലും ഡിസംബർ ആകുമ്പോൾ വീണ്ടും താപനിലയിൽ കുറവ് സംഭവിക്കും. ഡിസംബർ-ജനുവരി മാസങ്ങളിൽ നഗരത്തിൽ 12-14 ഡിഗ്രി സെൽഷ്യസ് താപനില കുറയുവാനുള്ള സാധ്യതയുണ്ടെന്ന് സിഎസ് പാട്ടീൽ പറഞ്ഞു. ഇത്തവണ മഴക്കാലത്ത് ബാഗ്ലൂർ ഉൾപ്പെടെ കർണ്ണാടകയിൽ പതിവില്ലാത്ത വിധത്തിൽ വലിയ മഴയാണ് ലഭിച്ചത്. ഇത് ഉപരിതലത്തിൽ ഈർപ്പം കൂടുന്നതിന് കാരണമായി. തന്മൂലം തണുപ്പ് നിറഞ്ഞ കാലാവസ്ഥയായിരിക്കും ബാംഗ്ലൂരിൽ അനുഭവപ്പെടുക.
വാർഷിക മഴയുടെ റെക്കോർഡ് തകർന്നു
മഴയുടെ കാര്യത്തിലും ബാംഗ്ലൂർ റെക്കോർഡ് തകർത്തു കഴിഞ്ഞു. ഈ വർഷം സെപ്റ്റംബർ വരെ മഴയുടെ കണക്കിൽ 21 ശതമാനം കുറവായിരുന്നുവെങ്കിൽ നവംബർ 11 വരെയുള്ള ഏറ്റവും പുതിയ കണക്ക് അനുസരിച്ച് സാധാരണ ലഭിക്കുന്ന മഴയുടെ അളവിനെ മറികടന്നു. ഇതുവരെ 104 സെന്‍റീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഈ വർഷത്തെ വരും ദിവസങ്ങളിലെ മഴകൂടി ലഭിക്കുന്നതോടെ 25% അധികംമഴയായിരിക്കും ബാംഗ്ലൂരിന് ഈ വർഷം ലഭിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












