ബെംഗളൂരു നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏഴു വര്‍ഷത്തെ ഇടനേളയ്ക്ക് ശേഷമാണ് ബെംഗളൂരു നമ്മ മെട്രോ ടിക്കറ്റ് നിരക്കിൽ വർധനവ് നടപ്പിലാക്കിയത്. ഇന്ന്, ഫെബ്രുവരി 9 ഞയാറാഴ്ച മുചൽ മെട്രോയിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 2017 ജൂണിലായിരുന്നു ടിക്കറ്റ് നിരക്ക് ഒടുവിൽ പുതുക്കിയത്.
പുതിയ നിരക്ക് അനുസരിച്ച് ബെംഗളൂരു മെട്രോയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് 10 രൂപയും കൂടിയ ടിക്കറ്റ് 90 രൂപയുമാണ്. നേരത്തെയുണ്ടായിരുന്ന ഏറ്റവും കൂടിയ ടിക്കറ്റ് നിരക്കായ 60 രൂപയിൽ നിന്ന് അൻപത് ശതമാനം വർധനവാണ് ഈ ടിക്കറ്റിന് ഉണ്ടായിരിക്കുന്നത്. മിനിമം ടിക്കറ്റ് നിരക്കിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ മെട്രോ കാർഡിൽ ആവശ്യമായ മിനിമം ബാലൻസ് 50 രൂപയിൽ നിന്ന് 90 രൂപയായും ഉയർത്തിയിട്ടുണ്ട്.

ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കർണാടക സർക്കാർ ബസ് ചാർജ് 15 ശതമാനം വർധിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് മെട്രോ നിരക്ക് വർധനവ്.സാധാരണക്കാരായ യാത്രക്കാരുടെ ബജറ്റിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയ വര്‍ധനവ്.
ബെംഗളൂരു മെട്രോ ദൂരവും ടിക്കറ്റ് നിരക്കും
മിനിമം നിരക്കായ പത്ത് രൂപക്ക് രണ്ട് കിലോമീറ്ററാണ് യാത്രാ പരിധി. 25- 30 കിലോമീറ്ററിനും 30 കിലോമീറ്ററിന് മുകളിലും 90 രൂപയാണ് ഈടാക്കുക.
0-2 കിലോമീറ്റർ - 10 രൂപ
2-4 കിലോമീറ്റർ - 20 രൂപ
4-6 കിലോമീറ്റർ - 30 രൂപ
6-8 കിലോമീറ്റർ - 40 രൂപ
8-10 കിലോമീറ്റർ - 50 രൂപ
10-15 കിലോമീറ്റർ - 60 രൂപ
15-20 കിലോമീറ്റർ - 70 രൂപ
20-25 കിലോമീറ്റർ - 80 രൂപ
25-30 കിലോമീറ്റർ - 90 രൂപ
30 കിലോമീറ്ററിന് മുകളിൽ - 90 രൂപ എന്നിങ്ങനെയാണ് ബെംഗളൂരു മെട്രോയുടെ പുതുക്കിയ ടിക്കറ്റ് നിരക്ക്.
ബെംഗളൂരു മെട്രോ സ്മാർട് കാർഡ്
ബെംഗളൂരു മെട്രോ സ്മാർട് കാർഡ് മിനിമം ബാലൻസ് 50 രൂപയിൽനിന്ന് 90 രൂപയായി ഉയർത്തിയെങ്കിലും കാർഡ് ഉപയോഗിക്കുന്നവർക്ക് ഇളവുകൾ തുടരും. ദേശീയ അവധി ദിവസങ്ങൾ. ഓഫ് പീക്ക് മണിക്കൂറുകൾ തുടങ്ങിയ സമയങ്ങളിൽ മെട്രോ സ്മർട് കാർഡ് ഉപയോഗിച്ചുള്ള യാത്രകൾക്ക് ഇളവുകൾ നല്കും. സ്മാർട്ട് കാർഡിലാണ് യാത്രയെങ്കിൽ എല്ലാ ഞായറാഴ്ചകളിലും ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ രണ്ട് എന്നീ ദേശീയ പൊതുഅവധി ദിനങ്ങളിലും 10 ശതമാനം ഇളവ് കിട്ടും.
കൂടാതെ സ്മാർട് കാർഡിൽ ഓഫ് പീക്ക് അവറിലെ യാത്രകൾക്ക് അഞ്ച് ശതമാനം പീക്ക് അവറിലെ യാത്രകളൾക്കും അഞ്ച് ശതമാനവും ഇളവും നല്കും. രാവിലെ 8.00 മണി കഴിഞ്ഞും ഉച്ചയ്ക്ക് 12.00 മുതൽ വൈകുന്നേരം 4.00 മണി വരെയും രാത്രി 9.00 മണി മുതലുമാണ് ഓഫ് പീക്ക് അവറുകൾ. മൊത്തം 10 ശതമാനത്തിന്‍റെ ഇളവ് ഓഫ് പീക്ക് അവർ യാത്രക്കാർക്ക് ലഭിക്കും.
ബെംഗളൂരു മെട്രോ ഡേ പാസ്, ഗ്രൂപ്പ് ടിക്കറ്റ് നിരക്ക്
മെട്രോയുടെ ടിക്കറ്റ് നിരക്കിലെ വർധനവ് മെട്രോ പാസിലും പ്രതിഫലിക്കും. ടൂറിസ്റ്റ്, ഗ്രൂപ്പ് ടിക്കറ്റുകളിൽ മാറ്റങ്ങൾ എങ്ങനെയെന്ന് നോക്കാം. ഒരു ദിവസത്തെ പാസിന് ഇപ്പോൾ 300 രൂപയും മൂന്ന് ദിവസത്തെ പാസിന് 600 രൂപയും അഞ്ച് ദിവസത്തെ പാസിന് 800 രൂപയുമാണ്. ഗ്രൂപ്പ് ടിക്കറ്റുകൾക്ക് ഗ്രൂപ്പിൻ്റെ വലുപ്പമനുസരിച്ച് 15 ശതമാനം മുതൽ 25 ശതമാനം വരെ കിഴിവ് ലഭിക്കും.
കൂടാതെ, ചില യാത്രാ പാറ്റേണുകൾക്ക് ഒരാൾക്ക് 60 രൂപ ഫ്ലാറ്റ് നിരക്ക് ബാധകമാകും, അതേസമയം വലിയ ഗ്രൂപ്പുകൾക്ക് ഒരാൾക്ക് 50 രൂപ ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












