വന്ദേ ഭാരത് ട്രെയിനുകൾ: ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ യാത്രകളില്‍ പലരും മുൻഗണ നല്കുന്നത് വന്ദേ ഭാരത് ട്രെയിനുകൾക്കാണ്. അടുത്ത ജില്ലയാണെങ്കിലും സംസ്ഥാനത്താണെങ്കിലും വളരെ കുറഞ്ഞ സമയത്തിൽ എത്തിച്ചേരാം എന്നതാണ് വന്ദേ ഭാരതുകളെ ജനപ്രിയമാക്കുന്നത്. ചുരുക്കം ചില റൂട്ടുകളിൽ പല കാരണങ്ങളാൽ യാത്രക്കാർ കുറവാണെങ്കിലും ഭൂരിഭാഗവും മികച്ച സര്‍വീസാണ് നടത്തുന്നത്.
ബെംഗളൂരുവിൽ നിന്ന് മാത്രം തമിഴ്നാട്, തെലുങ്കാന, എന്നീ സംസ്ഥാനങ്ങളിലേക്കും കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കുമായി 7 വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ മിക്കവയ്ക്കും മികച്ച പാസഞ്ചർ ഒക്യുപൻസി റേറ്റും സ്വന്തമാണ്. സുരക്ഷിതത്വം, സൗകര്യം കുറഞ്ഞ യാത്രാ സമയം തുടങ്ങി നിരവധി കാരണങ്ങളാൽ ആളുകൾ വന്ദേ ഭാരത് തിരഞ്ഞെടുക്കുന്നു.

ഇപ്പോഴിതാ, കെഎസ്ആർ ബെംഗളൂരു- ധാർവാഡ് വന്ദേ ഭാരതിന് ഒരു അധിക സ്റ്റോപ്പ് കൂടി അനുവദിച്ചിരിക്കുകയാണ് അധികൃതർ. കൂടുതൽ ആളുകൾക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുകയെന്നതാണ് ലക്ഷ്യം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കെഎസ്ആർ ബെംഗളൂരു- ധർവാഡ് വന്ദേ ഭാരതിന് അധികമായി ഒരു സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എങ്ങനെ യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും പുതിയ സ്റ്റോപ്പ് പ്രയോജനപ്പെടുമെന്നും സമയക്രവും നോക്കാം.
ട്രെയിൻ നമ്പർ 20661 / 20662 കെ എസ് ആർ ബെംഗളൂരു - ധാർവാഡ് - കെ എസ് ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഹാവേരിയിലാണ് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് 335 കിമി അകലെ സ്ഥിതി ചെയ്യുന്ന ഹാവേരി മധ്യ കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. ഏലക്കാ,ബയഡഗി ചുവന്ന മുളക് തുടങ്ങിയവയ്ക്കാണ് ഇവിടം പ്രസിദ്ധം. ഇവിടെ നിന്ന് നിരവധി ആളുകൾ പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി ബെംഗളൂരുവിലേക്ക് വരുന്നു. ഇത്തരക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സ്റ്റോപ്പ്. മാത്രമല്ല,
ധർവാഡ് യാത്രകൾക്കും ഇത് ഉപകാരപ്പെടും.
ധർവാഡ് - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20662 ധർവാഡ് - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരതിന് ഏപ്രിൽ 12 മുതൽ ഹാവേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.40 ന് എസ്എംഎം ഹാവേരി സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ 2.42 ന് യാത്ര തുടരും.
ധര്‍വാഡിൽ നിന്ന് ഉച്ചയ്ക്ക് 1.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 20662 ധർവാഡ് - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് വൈകിട്ട് 7.15 ന് ബാംഗ്ലൂരിൽ എത്തും. 6 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1350 ന് രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2460 രൂപയുമാണ് നിരക്ക് .
ധർവാഡ് - 13:15
എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ - 13:35
ഹാവേരി - 14:40
ദേവനഗരെ - 15:38
തുംകൂരു -18:18
യശ്വന്ത്പൂർ ജംങ്ഷൻ - 18:58
കെഎസ്ആർ ബെംഗളൂരു - 19:45
കെഎസ്ആർ ബെംഗളൂരു - ധർവാഡ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20661കെഎസ്ആർ ബെംഗളൂരു - ധർവാഡ് വന്ദേ ഭാരത് ട്രെയിൻ ഏപ്രിൽ 11 മുതൽ എസ്എംഎം ഹാവേരിയിൽ നിര്‍ത്തും. രാവിലെ 10.10ന് സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ 10.12 ന് യാത്ര തുടരും.
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.45 ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന വന്ജേ ഭാരത് ഉച്ചയ്ക്ക് 12:10 ന് ധർവാഡിൽ എത്തും. 6 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1185 ന് രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2265 രൂപയുമാണ് നിരക്ക് .
കെഎസ്ആർ ബെംഗളൂരു - 05:45
യശ്വന്ത്പൂർ ജംങ്ഷൻ - 05:55
തുംകൂരു - 06:32
ദേവനഗരെ - 09:15
എസ്എംഎം ഹാവേരി - 10.10
എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ - 11:00
ധർവാഡ് - 12:10 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













