ബെംഗളൂരു കാലാവസ്ഥ: ബാംഗ്ലൂര്‍ നഗരം മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മുന്നറിയിപ്പില്ലാതെ എത്തിയ ചൂട് ആയിരുന്നു ഫെബ്രുവരിയിൽ. മാർച്ച് മാസം ആയപ്പോഴേയ്ക്കും കടുത്ത വേനലിന് സമാനമായ താപനിലയിലെ വർധനവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകളനുസരിച്ച് ഈ വേനലിൽ കനത്ത ചൂട് മാത്രമല്ല, വേനലില് പൊതുവേ കാണാത്ത തരത്തിലുള്ള ശക്തമായ മഴയുമാണ് ബെംഗളൂരുവിനെ കാത്തിരിക്കുന്നത്.
ജൂൺ മാസത്തിൽ മഴക്കാലം എത്തുന്നതിനു മുൻപുള്ള വേനൽമഴ ഇത്തവണ ബെംഗളൂരുവിലും തെക്കൻ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും വർധിക്കുമെന്നാണ് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും പതിവിലും ചൂടും മഴയുമുള്ള ഒരു വേനൽക്കാലമാണ് ഇനിയുള്ള കുറച്ച് ആഴ്ചകളിൽ ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്.

വേനൽമഴ കൂടുതൽ
മാർച്ച് മുൽ മേയ് വരെയുള്ള വേനലിൽ ബെംഗളൂരുവിലും കർണ്ണാടകയിലെ ചില ഉൾനാടൻ ജില്ലകളിലും മുപ്പത് മുതൽ നാല്പത് ശതമാനം വരെ അധികം വേനൽമഴ ലഭിക്കുമെന്ന്
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു. ഇത് ബെംഗളൂരുവിലെ വേനലിലെ ചൂട് കുറയ്ക്കുമെങ്കിലും രാത്രികാലങ്ങളിൽ താപനില കൂടുന്നതിനും കാരണമാകും.
അതേസമയം, ആൾത്തിരക്ക് ഉള്ള സ്ഥലങ്ങളിൽ ചൂട് കൂടുതലായിരിക്കുകയും ചെയ്യും. പകൽ പൊതുവേ ചൂട് കുറയുമെങ്കിലും രാത്രി താപനില ഒന്നു മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. വൈകുന്നേരങ്ങളിലും പുലർച്ചെകളിലും കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുണ്ട്.
മാർച്ച് താപനില 43- 45 ഡിഗ്രി വരെ
ബെംഗളൂരു, തീരദേശ കർണാടക, മലനാട് , കർണ്ണാടകയിലെ ഉൾനാടന് ജില്ലകൾ തുടങ്ങിയ ഒഴികെയുള്ള പ്രദേശങ്ങളായ കർണാടകയിലെ വടക്കുകിഴക്കൻ ജില്ലകൾ പതിവില്ലാത്ത വിധത്തിൽ കനത്ത ചൂടിലേക്ക് കടക്കും മാർച്ച് മാസത്തിൽ 43 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില ഉയരും എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ താപനില താഴ്ന്ന് സാധാരണ വേനൽക്കാല ചൂടിലേക്ക് കുറയുകയും ചെയ്യും.
ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ
ഇന്ന് മാര്‍ച്ച് 6 വ്യാഴാഴ്ച ബെംഗളൂരുവിൽ ശരാശരി 30.5 ഡിഗ്രി താപനില അനുഭവപ്പെടും. ഇന്നത്തെ കുറഞ്ഞ താപനില 20.91 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33.19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കർണ്ണാടകയിലെ പല ഭാഗങ്ങളിലും ഇന്ന് ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തെക്കൻ ഉൾപ്രദേശങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞും തീരപ്രദേശങ്ങളിലും മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയും അനുഭവപ്പെട്ടേക്കാം. അതേസമയം, വടക്കൻ ഉൾപ്രദേശങ്ങളിൽ രണ്ട കാലാവസ്ഥയാണ് പ്രവചിക്കുന്നത്.
നാളെ മാർച്ച് 7 വെള്ളിയാഴ്ച ബെംഗളൂരുവിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 19.33 ഡിഗ്രി സെൽഷ്യസും 33.47 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പൊതുവേ തെളിഞ്ഞതും ചൂടുള്ളതുമായ അന്തരീക്ഷം അനുഭവപ്പെടും. അതേസമയം, മാർച്ച് 8 ശനിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












