Search
  • Follow NativePlanet
Share
» » ബെംഗളൂരു കാലാവസ്ഥ: പുലർച്ചെ കനത്ത മൂടൽമഞ്ഞ്, വടക്കൻ കർണ്ണാടകയിൽ ഉഷ്ണതരംഗം

ബെംഗളൂരു കാലാവസ്ഥ: പുലർച്ചെ കനത്ത മൂടൽമഞ്ഞ്, വടക്കൻ കർണ്ണാടകയിൽ ഉഷ്ണതരംഗം

ബെംഗളൂരു തണുപ്പുകാലത്തിൽ നിന്ന് മാറി വേനലിലേക്കുള്ള യാത്രയിലാണ്. മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വേനൽ നഗരത്തിൽ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വേനലിനൊപ്പം പതിവില്ലാത്ത വിധത്തിൽ ജലക്ഷാമവും രൂക്ഷമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശവും കനത്ത മൂടൽ മഞ്ഞും അനുഭവപ്പെടും. ദിവസം മുഴുവൻ കാലാവസ്ഥ ഇതേപടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനം മുന്നറിയിപ്പ് നല്കി.

Bengaluru Weather Update Partly Cloudy Skies and Dense Fog

ഇന്ന് നഗരത്തിലെ കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് ജനുവരി അവസാനത്തോടെ താപനില അപ്രതീക്ഷിതമായി ഉയർന്നു.

ബെംഗളൂരുവിലെ എച്ച്എഎല്ലിൽ പരമാവധി താപനില 30.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, ബെംഗളൂരു സിറ്റിയിൽ പരമാവധി താപനില 30.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17.4 ഡിഗ്രി സെൽഷ്യസും ആണ്. കിയാലിൽ കൂടിയ താപനില 30.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 30.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

കർണ്ണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ ഊഷ്ണതരംഗത്തിന് സമാനമായ ചൂടാണ് അനുവപ്പെടുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബാഗൽകോട്ട്, ബെൽഗാം, ബിദാർ, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചാമരാജനഗർ, ചിക്കബള്ളാപ്പൂർ, ചിക്കമംഗളൂരു, മംഗളൂരു,ചിത്രദുർഗ, ശിവമൊഗ്ഗ, വിജയനഗർ, തുംകൂർ. എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

ധാർവാഡിൽ കൂടിയ താപനില 33.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17.2 ഡിഗ്രി സെൽഷ്യസും ഗഡഗിൽ കൂടിയ താപനില 33.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസുംbanga കലബുറഗിയിൽ പരമാവധി താപനില 36.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 36.2 ഡിഗ്രി സെൽഷ്യസും ആണ്.

ഹാവേരിയിൽ കൂടിയ താപനില 32.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.6 ഡിഗ്രി സെൽഷ്യസും, കൊപ്പളിൽ കൂടിയ താപനില 34.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.6 ഡിഗ്രി സെൽഷ്യസും ആണ്.

ദാവൻഗരെയിൽ 13.5 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. തീരദേശ കർണാടകയിലും വടക്കൻ കർണാടകയിലും സാധാരണ താപനിലയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

ബെൽഗാം നഗരത്തിൽ കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18.0 ഡിഗ്രി സെൽഷ്യസും ബിദറിൽ കൂടിയ താപനില 33.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16.0 ഡിഗ്രി സെൽഷ്യസും വിജയപുരയിൽ പരമാവധി താപനില 33.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. ബാഗൽ കോട്ട് കൂടിയ താപനില 35.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസും ആണ്.

ഹൊന്നാവറിൽ കൂടിയ താപനില 33.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.3 ഡിഗ്രി സെൽഷ്യസും കാർവാറിൽ കൂടിയ താപനില 35.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.1 ഡിഗ്രി സെൽഷ്യസും പനമ്പൂരിൽ കൂടിയ താപനില 35.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ബെംഗളൂരു കാലാവസ്ഥാ പ്രവചനം ഫെബ്രുവരി 11

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഫെബ്രുവരി 11 ചൊവ്വാഴ്ച മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+