ബെംഗളുരു നിവാസികളുടെ ശ്രദ്ധയ്ക്ക്.. ജൂൺ 4 ചൊവ്വാഴ്ച ബാംഗ്ലൂരിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 വോട്ടണ്ണൽ നടക്കുന്ന ചൊവ്വാഴ്ച ദിവസം ബെംഗളുരു നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയന്ത്രണങ്ങൾക്കു പുറമേ വിവിധ റോഡുകളിൽ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന ട്രാഫിക് സെൻട്രൽ സബ് ഡിവിഷൻ പരിധിയിലുള്ള ബെംഗളൂരു സെന്‍റ് ജോസഫ് കോളേജിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും വോട്ടെണ്ണൽ ദിവസം സുഗമമായി കടന്നുപോകാനും താഴെ പറയുന്ന റോഡുകളിൽ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. താഴെ പറയുന്ന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പോലീസ് നിരോധിച്ചു.

പാർക്കിങ് നിരോധിച്ച റോഡുകൾ
1. ആർ ആർ എം ആർ റോഡ് - റിച്ച്മണ്ട് സർക്കിൾ മുതൽ ഹഡ്സൺ ജംഗ്ഷൻ വരെ
2. വിത്തൽ മല്യ റോഡ് - സിദ്ധലിംഗയ്യ സർക്കിൾ മുതൽ റിച്ച്മണ്ട് വരെ
3. എൻആർ റോഡ് - ഹഡ്സൺ സർക്കിൾ മുതൽ ടൗൺ ഹാൾ ജംക്‌ഷൻ
4. കെബി റോഡ് - എച്ച്എൽഡി ജംക്‌ഷൻ മുതൽ ക്വീൻസ് ജംക്‌ഷൻ വരെ.
5. കെജി റോഡ് - പോലീസ് കോർണർ ജംഗ്ഷൻ മുതൽ മൈസൂർ ബാങ്ക് ജംഗ്ഷൻ വരെ.
6. നൃപതുംഗ റോഡ് - കെആർ ജംഗ്ഷൻ മുതൽ പോലീസ് കോർണർ വരെ.
7. ക്വീൻസ് റോഡ് - ബാലേകുന്ദ്രി സർക്കിൾ മുതൽ സിടിഒ സർക്കിൾ വരെ.
8. സെൻട്രൽ സ്ട്രീറ്റ് റോഡ് - ബിആർവി ജംഗ്ഷൻ മുതൽ അനിൽ കുംബ്ലെ സർക്കിൾ
9. എംജി റോഡ് - അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് ജംഗ്ഷൻ വരെ.
ഇതിനു പകരമായി, വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്ന രണ്ട് സ്ട്രീറ്റുകൾ കൂടി പോലീസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
1. സെൻ്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ട്.
2.കണ്ഠീരവ സ്റ്റേഡിയം പാർക്കിംഗ് സ്ഥലം എന്നിവിടങ്ങളില് വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












